Flip, പ്രീമിയം ഫോണുകൾക്ക് വില വെട്ടിക്കുറച്ച് Amazon Summer Sale

HIGHLIGHTS

Best Premium Phones വിലക്കിഴിവിൽ വാങ്ങാം

സാംസങ്, വൺപ്ലസ്, ഷവോമി ഫോണുകൾക്ക് Amazon-ൽ മികച്ച ഓഫറുകളുണ്ട്

ക്വാൽകോം സ്നാപ്ഡ്രാഗൺ പോലുള്ള പ്രോസസറുകളിലൂടെ ഗംഭീര പെർഫോമൻസ് ലഭിക്കും

Flip, പ്രീമിയം ഫോണുകൾക്ക് വില വെട്ടിക്കുറച്ച് Amazon Summer Sale

Amazon Summer Sale അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. Best Premium Phones വിലക്കിഴിവിൽ വാങ്ങാനും ഇതാണ് സുവർണാവസരം. ക്വാൽകോം സ്നാപ്ഡ്രാഗൺ പോലുള്ള പ്രോസസറുകളിലൂടെ ഗംഭീര പെർഫോമൻസ് ലഭിക്കും. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ മുൻനിര ഫോണുകൾക്കുള്ള ഓഫറുകൾ പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Amazon Summer Sale

സാംസങ്, വൺപ്ലസ്, ഷവോമി ഫോണുകൾക്ക് Amazon-ൽ മികച്ച ഓഫറുകളുണ്ട്. ഗാലക്സി എസ്24 ഈ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണാണ്. അടുത്തിടെയാണ് Xiaomi 14 ലോഞ്ച് ചെയ്തത്. ഇതുകൂടാതെ സാംസങ് ഫ്ലിപ് ഫോണുകളും വിലക്കിഴിവിൽ സ്വന്തമാക്കാം.

Amazon Summer Sale
Amazon Summer Sale

Amazon സെയിലിലെ Premium ഫോണുകൾ

1. Samsung Galaxy S24

6.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ്. സാംസങ് ഇതിൽ 120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. സാംസങ് ഗാലക്‌സി S24 ആൻഡ്രോയിഡ് 14 ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. 10 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഈ ഫ്ലാഗ്ഷിപ്പ് ഫോണിലുണ്ട്. 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഇതിലുണ്ട്. 4000mAh ആണ് ഫോണിന്റെ ബാറ്ററി.

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ മികച്ച ഓഫറാണ് ഫോണിന് നൽകുന്നത്. 79,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. ഇപ്പോൾ ഫോൺ 64,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപയുടെ ബാങ്ക് ഓഫറും ഫോണിന് ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

2. Samsung Galaxy Z Flip5

ഫോൾഡ് ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്കും ഈ സെയിൽ ഉപയോഗിക്കാം. 6.7 ഇഞ്ച് മടക്കാവുന്ന അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് പ്രോസസർ. ഇത് ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണ്. 12MP + 12MP ചേർന്നതാണ് ക്യാമറ. കൂടാതെ മുൻവശത്ത് 10എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 3700mAh ബാറ്ററിയാണ് ഈ സാംസങ് ഫോൾഡ് ഫോണിലുള്ളത്.

5000 രൂപയുടെ കൂപ്പണോടെയാണ് ഫോൺ വിൽക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോണിന് 99,999 രൂപയാണ് ഇപ്പോഴത്തെ വില. 5000 രൂപ കൂപ്പൺ ഡിസ്കൌണ്ടും 13,250 രൂപ ബാങ്ക് ഓഫറും ലഭിക്കും. ഇങ്ങനെ 81,749 രൂപയ്ക്ക് ഈ പ്രീമിയം ഫോൺ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറുകളും ലഭ്യം. വാങ്ങാനുള്ള ലിങ്ക്.

3. Xiaomi 14

6.36-ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള പ്രീമിയം സ്മാർട്ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയും 4610mAh ബാറ്ററിയുമുള്ള ഫോണാണ് Xiaomi 14.

READ MORE: Best Offers For Refrigerators: 35,000 രൂപയ്ക്കും 25,000 രൂപയ്ക്കും LG, Samsung റഫ്രിജറേറ്ററുകൾ ഓഫറിൽ വിൽക്കുന്നു

50MP + 50MP + 50MP ചേർന്നതാണ് ക്യാമറ സിസ്റ്റം. ഇതിൽ 32MP സെൽഫി ക്യാമറയും വരുന്നു. 79,999 രൂപയാണ് ഷവോമി 14-ന്റെ യഥാർഥ വില. 69,999 വിലയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാം. 4250 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിലുണ്ട്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo