BSNL 4G Update: 4G വൈകുന്നൂ… Speed കിട്ടാൻ Vi സഹായം തേടി സർക്കാർ കമ്പനി| TECH NEWS

HIGHLIGHTS

BSNL 4G കണക്റ്റിവിറ്റി ലഭിക്കുന്നതിന് VI Network വേണമെന്ന് എംപ്ലോയീസ് യൂണിയൻ

നേരത്തെയും BSNL ജീവനക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു

2024 സാമ്പത്തിക വർഷത്തിൽ BSNL-ന് 18 ദശലക്ഷം വരിക്കാരെ നഷ്ടമായി

BSNL 4G Update: 4G വൈകുന്നൂ… Speed കിട്ടാൻ Vi സഹായം തേടി സർക്കാർ കമ്പനി| TECH NEWS

BSNL അതിവേഗ ഇന്റർനെറ്റിനായി Vodafone Idea-യുടെ സഹായം തേടി. സർക്കാർ ടെലികോം കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തെഴുതി. BSNL 4G കണക്റ്റിവിറ്റി ലഭിക്കുന്നതിന് എംപ്ലോയീസ് യൂണിയൻ കമ്മ്യൂണിക്കേഷൻ മന്ത്രിക്ക് കത്തയച്ചു.

Digit.in Survey
✅ Thank you for completing the survey!

BSNL 4G

നേരത്തെയും BSNL ജീവനക്കാർ ഇത്തരമൊരു ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ ടാറ്റ കൺസൾട്ടൻസി സർവീസസുമായുള്ള സഹകരണത്തിൽ കാലതാമസം നേരിടുന്നതിനാലാണ് പുതിയ നീക്കം.

BSNL 4G
BSNL 4G

Vi സഹായം വേണമെന്ന് BSNL

പൊതുമേഖലാ ടെലികോം കമ്പനികൾക്ക് Vi-യുടെ കണക്റ്റിവിറ്റി ഉപയോഗിക്കേണ്ടി വരും. വിഐയുടെ 4G നെറ്റ്‌വർക്ക് താൽക്കാലികമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ അഭ്യർഥിക്കുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് 4G നെറ്റ്‌വർക്ക് വിന്യാസത്തിന് ബിഎസ്എൻഎല്ലിനെ സഹായിക്കുന്നത്. എന്നാൽ ഇതിനുള്ള നെറ്റ്‌വർക്ക് കരാർ ക്രമാതീതമായി കാലതാമസം നേരിടുകയാണ്.

4Gയും 5Gയും ലഭ്യമാക്കുന്നത് വൈകുന്നതിനാൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടുണ്ട്. അതിനാൽ അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതാണ് പരിഹാരമെന്നാണ് ജീവനക്കാർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മെയ് 4-ന് കത്തയച്ചത്. ദി ഹിന്ദു ബിസിനസ് ലൈനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുന്നേറുന്ന പ്രൈവറ്റ് കമ്പനികൾ

റിലയൻസ് ജിയോയും എയർടെല്ലും ഇതിനകം തങ്ങളുടെ 5G സേവനം എത്തിച്ചു. രാജ്യത്തുടനീളം വിദൂരപ്രദേശങ്ങളിൽ വരെ 5G വിന്യസിച്ചു. കൂടാതെ 5G ഉപയോക്താക്കൾക്ക് ഇരുവരും അൺലിമിറ്റഡ് 5G സർവ്വീസാണ് തരുന്നത്. അതിനാൽ തന്നെ വരിക്കാരെ കൂടുതൽ ആകർഷിക്കാനും രണ്ട് കമ്പനികൾക്കും സാധിച്ചു.

ബിഎസ്എൻഎല്ലിന്റെ നഷ്ടം

മാർച്ചിൽ അവസാനിക്കുന്ന 2024 സാമ്പത്തിക വർഷത്തിൽ 18 ദശലക്ഷം വരിക്കാരെ നഷ്ടമായി. മാർച്ച് മാസത്തിൽ മാത്രം 2.3 ദശലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിൽ അവശേഷിക്കുന്നത്.

എന്തുകൊണ്ട് Vi സഹായം?

വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരിയുടമ സർക്കാരാണ്. അതിനാൽ തന്നെ സർക്കാർ ടെലികോം കമ്പനിയ്ക്ക് വിഐ-യിൽ നിന്ന് സഹായം തേടാം. ഇങ്ങനെ വൻതോതിൽ വരിക്കാർ കൊഴിഞ്ഞു പോകുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്എൻഎല്ലും TCS കരാറും

ഒരു വർഷം മുമ്പാണ് 4G നെറ്റ്‌വർക്ക് സജ്ജീകരിക്കാൻ BSNL-മായി TCS കരാറൊപ്പിട്ടു. TCS അവരുടെ ആദ്യ ഘട്ട നെറ്റ്‌വർക്ക് റോൾഔട്ട് ഉടൻ തന്നെ പൂർത്തിയാക്കിയേക്കും. എങ്കിലും പൂർണമായി 4G വിന്യസിപ്പിക്കുന്നത് സമീപ കാലത്ത് സാധ്യമല്ലെന്നാണ് കരുതുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo