Aadujeevitham OTT Update: Prithviraj ബോക്സ് ഓഫീസ് ഹിറ്റ് ആടുജീവിതം ഒടിടിയിലേക്കോ? May രണ്ടാം വാരം റിലീസോ?
Aadujeevitham ott റിലീസിന് തയ്യാറെടുക്കുന്നോ?
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ Prithviraj ആണ് നായകൻ
ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 155 കോടി രൂപ നേടി
Prithviraj Sukumaran നായകനായ Aadujeevitham ott റിലീസിന് തയ്യാറെടുക്കുന്നോ? ബെന്യാമിന്റെ നജീബിലൂടെ മലയാളി അടുത്തറിഞ്ഞ നജീബിനെ പൃഥ്വിരാജ് അവിസ്മരണീയമായി തിരശ്ശീലയിലുമെത്തിച്ചു. 200 കോടിയ്ക്ക് അടുത്തേക്കാണ് ആടുജീവിതത്തിന്റെ കുതിപ്പ്. ആഗോള ബോക്സ് ഓഫീസിൽ നിന്നെല്ലാമായി ചിത്രം 155 കോടി രൂപ നേടി. ഇപ്പോഴിതാ Aadujeevitham ott റിലീസിനെ കുറിച്ചും ചില വാർത്തകൾ വരുന്നു.
SurveyAadujeevitham റിലീസ്
ഒരു ദശകത്തിന് ശേഷം ബ്ലെസിയുടെ സംവിധാനത്തിൽ എത്തിയ മലയാള ചിത്രമാണിത്. ആദ്യദിനം മുതൽ കേരളത്തിൽ ആടുജീവിതം മികച്ച പ്രതികരണം നേടി. ഇങ്ങനെ ആദ്യത്തെ നാല് ദിവസത്തിൽ 50കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്.

Aadujeevitham ott അപ്ഡേറ്റ്
ആടുജീവിതം ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. മിക്കവരും ചിത്രം തിയേറ്ററുകളിൽ ആസ്വദിച്ചതാണ്. എന്നാൽ പൃഥ്വിയുടെ മാസ്മരിക പ്രകടനവും ചിത്രത്തിന്റെ ദൃശ്യവിസമയവും ഒന്നുകൂടി കാണാനും ആകാംക്ഷയുണ്ട്. എ.ആർ റഹ്മാന്റെ അവിസ്മരണീയമായ സംഗീതവും സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.
തിയേറ്ററിൽ സിനിമ കണ്ട് മനംനിറഞ്ഞ പ്രേക്ഷകർക്ക് ഇനി ഒടിടിയിലൂടെ സിനിമ കാണാം. മെയ് പത്തിന് ആടുജീവിതം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഡിസ്നി പ്ലസ് ഹോർസ്റ്റാറിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഒടിടി പ്ലേയുടെ റിപ്പോർട്ടിലാണ് ആടുജീവിതം മെയ് രണ്ടാം വാരമുണ്ടാകുമെന്ന് പറയുന്നത്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ തിയേറ്റർ റിലീസിന് ഒന്നരമാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്.
ഒടിടിയിൽ എത്തുന്ന ആടുജീവിതം കുറച്ചുകൂടി നീളമുള്ളതായിരിക്കും. ആദ്യം 3 മണിക്കൂറും 30 മിനിറ്റും റൺടൈം ഉണ്ടായിരുന്നതാണ് സിനിമ. എന്നാൽ ഫീച്ചർ ഫിലിമിന്റെ സ്റ്റാൻഡേർഡ് ദൈർഘ്യത്തിലേക്ക് ഇത് കുറച്ചു. തിയേറ്റർ റിലീസിന് 30 മിനിറ്റിലധികം ഫൂട്ടേജ് കുറച്ചിരുന്നു. അതിനാൽ ഒടിടി വേർഷനിൽ ഇവ ഉൾപ്പെടുത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരുന്നത്.
ബോക്സ് ഓഫീസിലെ Prithviraj തിളക്കം
പുലിമുരുകനെയും വെട്ടി ബോക്സ് ഓഫീസിൽ ചരിത്രമെഴുതിയ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം തന്നെ ബോക്സ് ഓഫീസ് ഹിറ്റായി. വർഷങ്ങളായി ബ്ലെസ്സിയുടെ പണിപ്പുരയിലുണ്ടായിരുന്ന ആടുജീവിതത്തിലൂടെയും പൃഥ്വിരാജ് വീണ്ടും ഹിറ്റടിച്ചു. ഇപ്പോഴും കേരളത്തിന് പുറത്തെ തിയേറ്ററുകളിൽ ഉൾപ്പെടെ ആടുജീവിതം പ്രദർശനം തുടരുന്നു.
തിരശ്ശീലയിലെ ആടുജീവിതം
ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രവാസ ജീവിതത്തിൽ അനുഭവിക്കുന്ന യാതനയാണ് ആടുജീവിതം. 82 കോടി ബജറ്റിലാണ് സർവൈവർ ചിത്രം നിർമിച്ചത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile