Realme P1 Pro: സെയിൽ തുടങ്ങി, കൂപ്പൺ ഓഫറുകളോടെ Fast ചാർജിങ്, Powerful ഫോൺ വാങ്ങാം
Realme P1 Pro രാജ്യത്തെ ആദ്യ സെയിൽ ആരംഭിച്ചു
റിയൽമി P1, റിയൽമി P1 Pro എന്നിവയായിരുന്നു സീരീസിലുണ്ടായിരുന്നത്
Realme P1 Pro റെഡ് ലിമിറ്റഡ് എഡിഷൻ സെയിൽ പോയ വാരം നടന്നിരുന്നു
ഈ മാസം ലോഞ്ച് ചെയ്ത ഫോണാണ് Realme P1 Pro. കഴിഞ്ഞ ആഴ്ച സീരീസിലെ ഫോണുകളുടെ വിൽപ്പനയും ആരംഭിച്ചു. റിയൽമി P1, റിയൽമി P1 Pro എന്നിവയായിരുന്നു സീരീസിലുണ്ടായിരുന്നത്. ഇപ്പോഴിതാ റിയൽമി P1 പ്രോയുടെ രാജ്യത്തെ ആദ്യ സെയിൽ ആരംഭിച്ചു.
SurveyRealme P1 Pro സെയിൽ തുടങ്ങി
Realme P1 Pro റെഡ് ലിമിറ്റഡ് എഡിഷൻ സെയിൽ പോയ വാരം നടന്നിരുന്നു. എന്നാൽ ഫോണിന്റെ ശരിക്കുള്ള വിൽപ്പന ഇപ്പോഴാണ് ആരംഭിച്ചത്. ഏപ്രിൽ 30ന് ഉച്ചയ്ക്ക് 12 മണി മുതൽ ആദ്യ സെയിൽ ആരംഭിച്ചു. ഇപ്പോഴും പി1 പ്രോ വാങ്ങാനുള്ള സ്റ്റോക്കുണ്ട്. വിലയിലേക്കും ഓഫറിലേക്കും കടക്കുന്നതിന് മുമ്പ് സ്പെസിഫിക്കേഷൻ എന്തെല്ലാമെന്ന് അറിയാം.

Realme P1 Pro ഫീച്ചറുകൾ
6.7-ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിൽ 120Hz വരെ റീഫ്രെഷ് റേറ്റുണ്ട്. 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്. ഇത്രയും വിലക്കുറവിൽ വരുന്ന ഫോണിൽ മികച്ച പ്രോസസറാണ് പെർഫോമൻസിന് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 6 ജെൻ 1 5ജി ചിപ്സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്.
ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സോണി LYT-600 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഫോണിലുണ്ട്. ഈ മിഡ് റേഞ്ച് സ്മാർട്ഫോണിൽ 8MP-യുടെ അൾട്രാ വൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി ഫോണിൽ 16 മെഗാപിക്സൽ മുൻ ക്യാമറയാണുള്ളത്.
റിയൽമി P1 Proയുടെ ബാറ്ററി 5,000mAh ആണ്. ഇത് 45W Supervooc ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 35 മണിക്കൂർ കോളിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. ഇതിന് 20 മണിക്കൂറിലധികം സിനിമ കാണാനുള്ള ബാറ്ററി കപ്പാസിറ്റിയുണ്ട്. 85 മണിക്കൂർ മ്യൂസിക്ക് ടൈമും 12 മണിക്കൂറിലധികം നാവിഗേഷൻ ടൈമും ലഭിക്കും.
Hold your excitement to get your hands on the curved display of #realmeP1Pro5G because the first sale starts in less than 24 hours. 🎉
— realme (@realmeIndia) April 29, 2024
Get ready to shop #realmeP1Pro5G with the first sale tomorrow.
Know more: https://t.co/ZAufdYXmnq #realmePseries5G pic.twitter.com/Xw9Xao1Bd6
വില എത്ര?
റിയൽമി P1 പ്രോ 5G-യുടെ രണ്ട് വേരിയന്റുകൾക്കും ഓഫറുണ്ട്. 8GB+128GB, 8GB+256GB വേരിയന്റുകൾക്ക് 2,000 രൂപയുടെ ഡിസ്കൌണ്ട് കൂപ്പൺ നൽകുന്നു. 128GB റിയൽമി ഫോണിന് 21,999 രൂപയാണ് വില. എന്നാൽ ഓഫറിൽ 19,999 രൂപയ്ക്ക് സ്വന്തമാക്കാം. 256GB വരുന്ന പ്രോ മോഡലിന് 22,999 രൂപയാണ് വില. 20,999 രൂപയ്ക്ക് ആദ്യ സെയിലിലൂടെ വിലക്കിഴിവ് നേടാം.
ഫ്ലിപ്കാർട്ടിലും realme.com-ലും റിയൽമി പി1 പ്രോ വിൽപ്പനയുണ്ട്. ബാങ്ക് ഓഫറുകളും 9 മാസത്തെ കോസ്റ്റ് EMI ഓഫറുകളും ലഭിക്കുന്നതാണ്. പാരറ്റ് ബ്ലൂ, ഫീനിക്സ് റെഡ് കളറുകളിലാണ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്. ഫോണിന്റെ റീട്ടെയിൽ ബോക്സിൽ ഒരു ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile