Aavesham Movie OTT Release: എടാ മോനേ… തിയേറ്ററിൽ നിന്ന് രംഗണ്ണൻ എപ്പോൾ ഒടിടിയിലെത്തും? Prime Video സ്വന്തമാക്കിയോ!

HIGHLIGHTS

തിയേറ്ററുകളിൽ 100 കോടിയും കടന്ന് Aavesham മുന്നേറുന്നു

ഇനിയും സിനിമ ആവർത്തിച്ച് കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ

ഫഹദ് ഫാസിൽ ചിത്രത്തിന്റെ OTT Release എപ്പോഴെന്ന് ചില റിപ്പോർട്ടുകൾ

Aavesham Movie OTT Release: എടാ മോനേ… തിയേറ്ററിൽ നിന്ന് രംഗണ്ണൻ എപ്പോൾ ഒടിടിയിലെത്തും? Prime Video സ്വന്തമാക്കിയോ!

Fahadh Faasil-ന്റെ വൺമാൻഷോ പ്രകടനത്തിലൂടെ ഹിറ്റടിച്ച് Aavesham മുന്നേറുകയാണ്. രോമാഞ്ചം എന്ന ഹൊറർ- കോമഡിയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ പെർഫോമൻസും മാസ്സും കോമഡിയും തിയേറ്ററുകളിലും ‘ആവേശം’ നിറയ്ക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

സിനിമ രണ്ടും മൂന്നും തവണ തിയേറ്ററിൽ കണ്ടവരുണ്ട്. ഏപ്രിൽ 11-നാണ് ആവേശം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിനകം 100 കോടി ക്ലബ്ബിൽ കേറി ബോക്സ് ഓഫീസ് ഹിറ്റായി മാറിയിട്ടുണ്ട്. എന്നാണ് Aavesham OTT release-ൽ വരുന്നതെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

Aavesham OTT Release
Aavesham OTT Release

Aavesham OTT Release

മാസും കോമഡിയും സുഷിൻ ശ്യാമിന്റെ മ്യൂസിക്കും മികച്ച തിയേറ്റർ എക്സ്പീരിയൻ നൽകുന്നു. തിയേറ്ററുകളിൽ കാണേണ്ട പക്കാ എന്റർടെയിൻമെന്റാണ് ആവേശം. എങ്കിലും ഇനിയും സിനിമ ആവർത്തിച്ച് കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്.

Aavesham OTT-യിൽ എപ്പോൾ?

ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസം ആവേശം ഒടിടി റിലീസിന് എത്തും. മെയ് 17-ന് മലയാളചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബോക്സ് ഓഫീസ് ഹിറ്റിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കി. അടുത്ത മാസം പകുതി മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ്ങ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇക്കാര്യം നിർമാതാക്കളോ പ്രൈം വീഡിയോ സ്ഥിരീകരിച്ചിട്ടില്ല. ജാഗരൺ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സിനിമ തിയേറ്ററിൽ വൻ വിജയമായതിനാൽ ഇതിലും വൈകിയേക്കും. മെയ് അവസാനമോ ജൂൺ ആദ്യമോ റിലീസാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഒടിടി സ്ട്രീമിങ് ചെയ്തേക്കും.

ആവേശത്തിന്റെ അണിയറയിൽ

ഫഫായ്ക്ക് പുറമെ അംബാനായെത്തിയ സജീൻ ഗോപുവും തിയേറ്ററിൽ മാസും ചിരിയുമൊരുക്കി. ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് മിഥൂട്ടി യുവതാരനിരയും ചിത്രത്തിലുണ്ട്. ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ട്രെൻഡിലായ ആവേശം റീൽ

നസ്രിയ നസീമും അൻവർ റഷീദുമാണ് നിർമാതാക്കൾ. ഫഹദ് ഫാസിൽ & ഫ്രെണ്ട്സ്, അൻവർ റഷീദ് എന്റർടെയിൻമെന്റ് ബാനറിലാണ് നിർമിച്ചത്. സമീർ താഹിർ ആണ് ആവേശത്തിന്റെ സിനിമാറ്റോഗ്രാഫർ. വിവേക് ഹർഷൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

READ MORE: Aadujeevitham OTT Release: തിയേറ്റർ വേർഷനേക്കാൾ കൂടുതൽ കാണാം, എപ്പോൾ ഒടിടിയിൽ? TECH NEWS

ബെംഗളൂരു പശ്ചാത്തലത്തിലാണ് ആവേശം സിനിമ ഒരുക്കിയിട്ടുള്ളത്. ചിത്രം രംഗയുടെയും മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികളുടെയും കഥയാണ് വിവരിക്കുന്നത്. കേരളത്തിന് പുറത്തും തിയേറ്ററുകളിൽ നിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo