മെഗാസ്റ്റാറിന്റെ മാസ് Turbo പോലെ iQoo Z സീരീസിലും Turbo വേർഷൻ, വിപണി പിടിക്കുമോ? Tech News

HIGHLIGHTS

മെഗാസ്റ്റാർ മമ്മൂട്ടിയുടെ Turbo പോലെ iQoo Z9 Turbo വരുന്നു

Qualcomm Snapdragon പ്രോസസറുമായി വരുന്ന ഫോണാണിത്

5,000mAh ബാറ്ററിയും 44W ഫാസ്റ്റ് ചാർജിങ്ങും ഐക്യൂ Z9 ടർബോയിലുണ്ടാകും

മെഗാസ്റ്റാറിന്റെ മാസ് Turbo പോലെ iQoo Z സീരീസിലും Turbo വേർഷൻ, വിപണി പിടിക്കുമോ? Tech News

മെഗാസ്റ്റാർ മമ്മൂട്ടിയുടെ Turbo പോലെ iQoo Z9 Turbo വരുന്നു. ഏപ്രിൽ 24നാണ് ഐക്യൂ Z സീരീസിലേക്ക് പുതിയ ഫോൺ ലോഞ്ച് ചെയ്യുന്നത്. Qualcomm Snapdragon പ്രോസസറുമായി വരുന്ന ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

iQoo Z9 Turbo

1.5K OLED ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഐക്യൂ Z9 ടർബോയിൽ ഉണ്ടാകുക. 6.78 ഇഞ്ച് OLED സ്ക്രീനാണ് ഉൾപ്പെടുത്താൻ സാധ്യത. ഇതിൽ 6000 mAh ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്തിട്ടുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റീഫ്രെഷ് റേറ്റുണ്ടാകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആയിരിക്കും ഫോണിലുണ്ടാകുക.

iQoo Z9 Turbo
iQoo Z9 Turbo

മിനുസമാർന്ന ഫിനിഷ് പിൻ പാനൽ സ്മാർട്ട്‌ഫോണിലുണ്ട്. ഇത് ഫ്ലാറ്റ് സ്‌ക്രീൻ ഡിസൈനിലാണ് അവതരിപ്പിക്കുക. 2 വേരിയന്റുകളിലായിരിക്കും ഐക്യു ഈ ടർബോ വേർഷൻ അവതരിപ്പിക്കുന്നത്. 12 ജിബി, 16 ജിബി എന്നീ രണ്ട് റാം ഓപ്ഷനുകളിൽ ഫോൺ വരും. ഇവയ്ക്ക് 512 ജിബി ഇന്റേണൽ സ്‌റ്റോറേജുണ്ടായിരിക്കും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസിൽ ഫോൺ പ്രവർത്തിക്കുമെന്നാണ് സൂചന.

iQoo Z9 Turbo ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഐക്യൂ Z9 ടർബോ വരുന്നത്. 50MP മെയിൻ ക്യാമറയും 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉണ്ടായിരിക്കും. ഫോണിലെ സെൽഫി ക്യാമറ 16 എംപിയായിരിക്കും.

IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണായിരിക്കുമെന്നാണ് സൂചന. 5,000mAh ബാറ്ററിയും 44W ഫാസ്റ്റ് ചാർജിങ്ങും ഐക്യൂ Z9 ടർബോയിലുണ്ടാകും. ഈ സ്പെസിഫിക്കേഷനുകൾ ഇതുവരെയും കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ ലോഞ്ച്

ഏപ്രിൽ 24നാണ് iQoo Z9 Turbo ചൈനീസ് വിപണിയിൽ എത്തുന്നത്. മെഗാസ്റ്റാറിന്റെ ടർബോ പോലെ ഈ ഐക്യൂ ഫോണും വിപണിയിൽ മാസ് ആയിരിക്കും. ഇന്ത്യക്കാരും ഐക്യൂ Z9 ടർബോയ്ക്കായി കാത്തിരിക്കുന്നു.

Read More: OnePlus 11 New Offer: 7000 രൂപ വിലക്കിഴിവ്! ഏറ്റവും പ്രിയപ്പെട്ട OnePlus പ്രീമിയം ഫോണിന് Discount Offer

ഇന്ത്യയിൽ Z9 ടർബോയുടെ ലോഞ്ച് എന്നാണ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിൽ ഏകദേശം 19,999 രൂപയായിരിക്കും വിലയാകുക എന്നാണ് സൂചന. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആയിരിക്കും ഇന്ത്യൻ വേർഷനിലും ഉൾപ്പെടുത്തുക.

FHD+ AMOLED ഡിസ്‌പ്ലേയുള്ള ടർബോ ഫോണായിരിക്കും ഇന്ത്യക്കാർക്ക് അവതരിപ്പിക്കുക. ഇതിന് 120Hz റീഫ്രെഷ് റേറ്റും, 300Hz വരെ ടച്ച് സാമ്പിൾ റേറ്റുമുണ്ടായിരിക്കും. ഡിടി-സ്റ്റാർ 2 പ്ലസ് ഗ്ലാസാണ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ ഫോണിലുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo