Jio Cricket Plans: IPL പ്രേമികൾക്ക് അംബാനിയുടെ 3 Best ഓഫറുകൾ

HIGHLIGHTS

3 പ്രീ-പെയ്ഡ് പ്ലാനുകളാണ് Reliance Jio ഉൾപ്പെടുത്തിയിട്ടുള്ളത്

49 രൂപയ്ക്കും, 222 രൂപയ്ക്കും, 749 രൂപയ്ക്കും പ്ലാനുകളുണ്ട്

TATA IPL 2024 പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന പാക്കേജുകളാണിവ

Jio Cricket Plans: IPL പ്രേമികൾക്ക് അംബാനിയുടെ 3 Best ഓഫറുകൾ

TATA IPL 2024 പ്രേമികൾക്കായി Reliance Jio മികച്ച ഓഫറുകൾ തരുന്നു. 3 ക്രിക്കറ്റ് പ്ലാനുകളാണ് പ്രീ-പെയ്ഡ് വരിക്കാർക്കായി അവതരിപ്പിക്കുന്നത്. 50 രൂപയ്ക്ക് താഴെയുള്ള റീചാർജ് പ്ലാനുകളാണ് റിലയൻസ് ജിയോ കൊണ്ടുവന്നിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

IPL ആരാധകർക്ക് Jio പ്ലാനുകൾ

3 പ്രീ-പെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ ഉൾപ്പെടുത്തിയിട്ടുള്ളത്. 49 രൂപയ്ക്കും, 222 രൂപയ്ക്കും, 749 രൂപയ്ക്കും ജിയോയിൽ പ്ലാനുകളുണ്ട്. ഇവ മൂന്നുമാണ് ജിയോ Cricket Plans. ഇവയിൽ ഒന്നുമാത്രമാണ് അൺലിമിറ്റഡ് ഓഫറുകളുമായി വരുന്നത്. മറ്റ് രണ്ടും ഡാറ്റ വൌച്ചറുകളാണ്.

IPL ആരാധകർക്ക് Jio പ്ലാനുകൾ
IPL ആരാധകർക്ക് Jio പ്ലാനുകൾ

749 രൂപ Jio പ്ലാനുകൾ

749 രൂപ പ്ലാനിൽ 2GB പ്രതിദിന ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും നൽകിയിരിക്കുന്നു. 100 എസ്എംഎസ് പ്രതിദിനം ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണ്. ജിയോസിനിമ, ജിയോ ടിവി പോലുള്ള OTT ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. എന്നാൽ ജിയോ സിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കില്ല. ജിയോ ക്ലൌഡ് ആക്സസും 749 രൂപ പ്ലാനിലുണ്ട്.

ഇത് ക്രിക്കറ്റ് പ്ലാനായി അവതരിപ്പിക്കുമ്പോൾ ജിയോ അധിക ഡാറ്റ നൽകുന്നു. 20GB ഡാറ്റയാണ് റിലയൻസ് ജിയോ ഇതിൽ ഉൾപ്പെടുത്തിയത്. മൊത്തം 180GB ലഭിച്ചിരുന്ന പ്ലാനിൽ 90 ദിവസത്തേക്ക് ഈ അധിക ഡാറ്റ ആവശ്യം പോലെ ഉപയോഗിക്കാം.

ഇതുവരെ ദിവസവും 2ജിബി വച്ച് മൊത്തം 180GBയായിരുന്നു ലഭിച്ചത്. എന്നാൽ ഇനി Extra 20GB കൂടി കിട്ടും. ഇങ്ങനെ മൊത്തം 200GB ഡാറ്റ ലഭിക്കുന്നതാണ്.

49 രൂപ പ്ലാൻ

ഒരു ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. എന്നാൽ 25 GB ഡാറ്റയാണ് ഇതിൽ ജിയോ അനുവദിച്ചിരിക്കുന്നത്. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps ആയി വേഗത കുറയും.

222 രൂപ ക്രിക്കറ്റ് പ്ലാൻ

ഒരു ആക്ടീവ് പ്രീ-പെയ്ഡ് പ്ലാനുണ്ടെങ്കിൽ 222 രൂപ പാക്കേജ് ഉപയോഗിക്കാം. ആക്ടീവ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണമ് ഈ ഡാറ്റ വൌച്ചറിലുള്ളത്. 50 GB ഡാറ്റ മൊത്തമായി ഈ പ്ലാനിൽ നിന്ന് ലഭിക്കും. 50ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ 64 Kbps ആയി വേഗത കുറയും. ഇതിൽ കോളുകൾ പോലുള്ള മറ്റ് ആനുകൂല്യങ്ങൾ വരുന്നില്ല.

Read More: പ്രേമലു കാണാൻ Disney+ Hotstar സബ്സ്ക്രിപ്ഷൻ Free ആയി Jio തരും!

ഇവയിൽ ബേസിക് ആനുകൂല്യങ്ങളോടെ വരുന്നത് ഒരൊറ്റ പാക്കേജ് മാത്രമാണ്. 749 രൂപ പ്രീ-പെയ്ഡ് പ്ലാനിൽ അധികമായി ഡാറ്റ ഓഫറും ജിയോ നൽകുന്നു. ഐപിഎൽ ലൈവായി കാണാൻ ഈ പ്രീ-പെയ്ഡ് പാക്കേജ് സാധാരണക്കാർക്ക് ഉചിതമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo