സൂപ്പർ ഹിറ്റ് ചിത്രം Premalu OTT Release പ്രഖ്യാപിച്ചു
വിഷുവിന് മുമ്പേ പ്രേമലു വീടുകളിലേക്ക് എത്തുന്നു
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത്
നസ്ലിനും മമിത ബെജുവും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് Premalu. തിയേറ്ററുകളിൽ 100 കോടിയും കടന്ന് പ്രദർശനം നടന്ന സിനിമയാണിത്. പ്രേമലുവിന്റെ OTT Release എന്നാണെന്നുള്ള ആകാംക്ഷയിലാണ് സിനിമാപ്രേക്ഷകർ. തിയേറ്ററിൽ കണ്ടിട്ടും ഇനിയും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. കൂടാതെ, റൊമാന്റിക്- കോമഡി ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിനായും കുറേപേർ കാത്തിരിക്കുന്നു.
SurveyPremalu ഒടിടി പ്രഖ്യാപിച്ചു
ഇപ്പോഴിതാ Premalu OTT Release പ്രഖ്യാപിച്ചിരിക്കുകയാണ്. നിർമാതാക്കളും ഒടിടി പ്ലാറ്റ്ഫോം ഒടിടി റിലീസ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. വിഷു റിലീസായി സിനിമ ഒടിടിയിൽ എത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. എന്നാൽ വിഷുവിന് മുമ്പേ പ്രേമലു വീടുകളിലേക്ക് എത്തുന്നു.

Premalu എന്ന് ഒടിടിയിൽ
ഏപ്രിൽ 12ന് Premalu-വിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹോട്ട്സ്റ്റാർ ഫേസ്ബുക്ക് പേജിൽ സിനിമയുടെ റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവച്ചിട്ടുണ്ട്.
സച്ചിന്റെയും റീനുവിന്റെയും പ്രേമലു
സച്ചിൻ സന്തോഷായി നസ്ലെനും റീനു റോയിയായി മമിത ബൈജുവുമെത്തി. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തിയേറ്ററുകളിൽ ചിത്രം ചിരിപ്പൂരമൊരുക്കി. ഇപ്പോഴും ബെംഗളൂരു ഉൾപ്പെടെ കേരളത്തിന് പുറത്തും സിനിമ തിയേറ്റുകളിൽ ഓടുന്നുണ്ട്.

പ്രേമലുവിന്റെ അണിയറ വിശേഷങ്ങൾ
ഗിരിഷ് എ.ഡി രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷമുള്ള സംവിധായകന്റെ അടുത്ത ഹിറ്റ്. ഗിരീഷ് എഡിയ്ക്കൊപ്പം കിരണ് ജോസിയും തിരക്കഥയിൽ പങ്കാളിയായി.
ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. അജ്മൽ സാബുവാണ് ക്യാമറ കൈകാര്യം ചെയ്തത്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ രസകരമായ ഗാനങ്ങൾ ഒരുക്കിയത്. തല്ലുമാല, അമ്പിളി ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് വിഷ്ണു വിജയ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് പ്രേമലു നിർമിച്ചത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവരാണ് നിർമാതാക്കൾ.
Read More: April Fool അല്ല, 50 ദിവസത്തേക്ക് Free! Reliance Jio ഫാസ്റ്റ് ഡാറ്റ
ചരിത്രത്തിൽ ഹിറ്റായ പ്രേമലു
ഫെബ്രുവരി 9നായിരുന്നു പ്രേമലു തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. മലയാള സിനിമയിലെ നാലാമത്തെ ഹിറ്റ് ചിത്രമായി പ്രേമലു വിജയിച്ചു. സിനിമ തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. മാർച്ച് 8ന് തെലുങ്ക് ഡബ്ബ്ഡ് പതിപ്പും, മാർച്ച് 15ന് തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile