കൈയിൽ പൈസയില്ലാത്തപ്പോഴും പ്രീ-പെയ്ഡ് പ്ലാൻ കടം വാങ്ങാം
Airtel പ്രീ-പെയ്ഡ് കസ്റ്റമേഴ്സിന് ഈ ഓഫർ പ്രയോജനപ്പെടുത്താം
എയർടെൽ Emergency Validity Loan സൗകര്യമാണിത്
ഇന്ത്യയിലെ ടെലികോം മേഖലയിൽ Bharti Airtel മുൻപന്തിയിലാണ്. അൺലിമിറ്റഡ് 5G ഓഫറുകളും ആകർഷക പ്ലാനുകളും എയർടെലിന്റെ പക്കലുണ്ട്. പുതിയതായി എയർടെൽ വരിക്കാരെ തേടി വരുന്നത് ഒരു സന്തോഷ വാർത്തയാണ്. എയർടെൽ പ്രീ-പെയ്ഡ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ടെലികോം കമ്പനി ഈ പുതിയ സൗകര്യം അവതരിപ്പിക്കുന്നത്.
SurveyAirtel എമർജൻസി വാലിഡിറ്റി ഓഫർ
എയർടെൽ Emergency Validity Loan സൗകര്യമാണ് ഇപ്പോൾ ഓഫർ ചെയ്യുന്നത്. എയർടെൽ വാഗ്‌ദാനം ചെയ്യുന്ന ഈ ഡാറ്റാ ലോൺ ഫീച്ചർ എല്ലാ സർക്കിളുകളിലും ലഭ്യമല്ല. നിലവിൽ ഇന്ത്യയിലെ 3 സംസ്ഥാനങ്ങളിൽ മാത്രമാണുള്ളത്. ഇക്കൂട്ടത്തിൽ കേരളവുമുണ്ട്. രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് ലോൺ പ്ലാൻ ലഭിക്കുക. എന്താണ് എയർടെലിന്റെ എമർജൻസി വാലിഡിറ്റി ലോൺ എന്ന് നോക്കാം.

Airtel ലോൺ ഓഫർ
പേര് സൂചിപ്പിക്കുന്ന പോലെ അത്യാവശ്യ സമയത്ത് നിങ്ങൾക്ക് റീചാർജ് ചെയ്യാവുന്ന പ്ലാനാണിത്. ഒരു ദിവസത്തേക്കാണ് ലോൺ സൌകര്യം തരുന്നത്. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് 1.5GB ഡാറ്റ ലഭിക്കുന്നതാണ്. ഇന്ത്യയിൽ എവിടേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാനുള്ള സൌകര്യവും നൽകുന്നു. ഈ ആനുകൂല്യങ്ങളെല്ലാം നിങ്ങൾ റീചാർജ് ചെയ്യാതെ ലഭിക്കുന്നവയാണ്. ടെലികോം ടോക്കിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആർക്കൊക്കെ ലോൺ എടുക്കാം?
കാലാവധി കഴിഞ്ഞ എയർടെൽ വരിക്കാർക്ക് വാലിഡിറ്റി ലോൺ ലഭിക്കുന്നതാണ്. ചിലപ്പോഴൊക്കെ നമ്മൾ റീചാർജ് ചെയ്യാൻ വിട്ടുപോകുന്നു. പ്ലാന വാലിഡിറ്റി കഴിഞ്ഞ് വലിയ പാക്കേജുകളിൽ റീചാർജ് ചെയ്യാൻ സാധിച്ചെന്നും വരില്ല. ഈ അവസരത്തിലാണ് എമർജൻസി വാലിഡിറ്റി ലോൺ പ്രയോജനപ്പെടുത്താവുന്നത്.
അടിയന്തര സേവനങ്ങൾക്കായുള്ള എയർടെൽ ഫീച്ചറാണിത്. വരിക്കാർക്ക് IVR പോലുള്ള ചാനലുകൾ വഴി വാലിഡിറ്റി ലോൺ തെരഞ്ഞെടുക്കാവുന്നതാണ്.
ലോൺ എങ്ങനെ തിരിച്ചടയ്ക്കണം?
പിന്നീട് നിങ്ങൾ ഇതിന് പണം തിരിച്ചടയ്ക്കേണ്ടതില്ല. പകരം ഭാവിയിൽ നിങ്ങൾ ചെയ്യുന്ന റീചാർജ് പാക്കേജിൽ നിന്ന് എയർടെൽ വാലിഡിറ്റി എടുക്കും. അതായത് അടുത്ത പാക്കേജിലെ ഒരു വാലിഡിറ്റി കമ്പനി തിരിച്ചെടുക്കുന്നു. ഈ ഒരു ദിവസത്തെ ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല.
155ന് മുകളിലുള്ള മിക്ക പ്ലാനുകളിലും ഇത് ലഭിക്കും. അതായത് ലിസ്റ്റിലുള്ള പ്ലാനുകളിൽ നിന്ന് റീചാർജ് ചെയ്യുമ്പോഴാണ് വാലിഡിറ്റി തിരിച്ചുപിടിക്കുന്നത്. ഇങ്ങനെ റീചാർജ് ചെയ്യാത്തവർക്ക് തുടർന്ന് വീണ്ടും ലോണെടുക്കാൻ സാധിക്കുന്നതല്ല.
എല്ലാ പ്രീ-പെയ്ഡ് പ്ലാനുകൾക്കും ലഭിക്കുമോ?
എല്ലാ പ്രീ-പെയ്ഡ് വരിക്കാർക്കും ഇത് ലഭിക്കുന്നതല്ല. എന്നാൽ 155 രൂപയ്ക്ക് മുകളിലുള്ള മിക്ക പ്ലാനുകളിലും ലഭിച്ചേക്കും. 179, 199 എന്നീ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് ലോണെടുക്കാം. കൂടാതെ 209, 239, 265, 289, 296, 299 രൂപ പ്ലാനുകളിലും ലഭ്യമാണ്.
Read More: IPL 2024: ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി നിങ്ങളുടെ മൊബൈലിൽ കാണാം, അതും Free ആയി!
319, 329, 359, 398, 399 എന്നീ പ്രീ-പെയ്ഡ് പ്ലാനുകൾക്കും വാലിഡിറ്റി ലോൺ ലഭിക്കുന്നതാണ്. 455, 479, 489, 499, 509, 519, 549 രൂപ പ്ലാനുകളാണ് ലിസ്റ്റിലെ മറ്റ് പ്ലാനുകൾ. 666, 699, 719, 779, 999 രൂപ പാക്കേജിൽ റീചാർജ് ചെയ്യുന്നവർക്കും ലോൺ സൌകര്യമുണ്ട്. 1499, 1799, 2999, 3359, 8699 തുടങ്ങിയ വലിയ പ്ലാനുകളും ലോണിന് അർഹമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile