Election 2024: ആ മോഹം വേണ്ട! തെരഞ്ഞെടുപ്പ് പ്രമാണിച്ച് AI Fake Message നടക്കില്ലെന്ന് Facebook| TECH NEWS

HIGHLIGHTS

ഇന്ന് AI ഉപയോഗിച്ച് പല ടെക്നിക്കുകളും സൃഷ്ടിക്കാം

Election അടുത്തിരിക്കെ AI വ്യാജ സന്ദേശങ്ങളും പ്രചരിച്ചേക്കാം

ഇതിനായി മെറ്റ കമ്പനി ഇലക്ഷൻ ഓപ്പറേഷൻ സെന്റർ സജ്ജീകരിക്കുന്നു

Election 2024: ആ മോഹം വേണ്ട! തെരഞ്ഞെടുപ്പ് പ്രമാണിച്ച് AI Fake Message നടക്കില്ലെന്ന് Facebook| TECH NEWS

ഇന്ത്യയിൽ Lok Sabha Election അടുത്തു കഴിഞ്ഞു. എങ്ങും ചൂടുപിടിച്ച ചർച്ചകളും മത്സരാവേശവും തുടങ്ങി. ലോകസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും പ്രഖ്യാപിച്ചു. ഇന്ന് Technology ഉപയോഗിച്ച് സ്ഥാനാർഥികൾ സമ്മതിദായകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ Facebook, Instagram, WhatsApp ഉടമയായ Meta ചില കർശന നടപടി എടുത്തു.

Digit.in Survey
✅ Thank you for completing the survey!

Election മുന്നോരുക്കത്തിൽ Meta-യും

ഇന്ന് AI ഉപയോഗിച്ച് പല ടെക്നിക്കുകളും സൃഷ്ടിക്കാം. യൂട്യൂബ്, സോഷ്യൽ മീഡിയകളിലെല്ലാം AI ഉപയോഗിച്ചുള്ള പോസ്റ്റുകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം നല്ല ഉദ്ദേശത്തോടെയുള്ളവയാണെന്നും പറയാൻ വയ്യ. Election പ്രചാരണത്തിനും മറ്റും AI ക്രിയേറ്റ് ചെയ്തുള്ള Fake messages പോസ്റ്റ് ചെയ്തേക്കാം. ഇത് മുന്നിൽ കണ്ട് മെറ്റ പുതിയ നിബന്ധന കൊണ്ടുവരുന്നു. ടെലഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Meta AI
Election മുന്നോരുക്കത്തിൽ Meta-യും

മെറ്റയുടെ Election Centre

തെറ്റായ വിവരങ്ങൾ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത് നിയന്ത്രിക്കാനാണ് നീക്കം. കൂടാതെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ പിന്തുണക്കാൻ കമ്പനി ശ്രമിക്കുന്നു. ഇതിനായി മെറ്റ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കാൻ ശ്രമിക്കുകയാണ്.

AI ടെക്നോളിജി ദുരുപയോഗം ചെയ്തുള്ള കണ്ടന്റുകൾക്കെതിരെ ഇലക്ഷൻ സെന്റർ സജ്ജീകരിക്കും. ഇലക്ഷൻ ഓപ്പറേഷൻ സെന്റർ എന്നാണ് പേര്. ഇന്ത്യ സ്പെസിഫിക് ഇലക്ഷൻ സെന്റർ തന്നെയാണ് സക്കർബർഗിന്റെ ടീം പ്ലാൻ ചെയ്യുന്നത്.
വോട്ടിങ് പ്രശ്നങ്ങൾ ഉണ്ടാക്കുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ പ്രൊമോട്ട് ചെയ്യാനാകില്ല. ആരെങ്കിലും ഇങ്ങനെ കൃത്യമമായി കണ്ടന്റുകൾ ക്രിയേറ്റ് ചെയ്താൽ അവരെ നീക്കം ചെയ്യും.

Meta-യുടെ മറ്റ് നീക്കങ്ങൾ

വ്യാജ മെസേജുകൾ തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് സംവിധാനങ്ങളും മെറ്റ വിപുലീകരിക്കുന്നു. ഇതിനായി തേർഡ്-പാർട്ടി ഫാക്ട് ചെക്കേഴ്സിനെ അവതരിപ്പിച്ചേക്കും. നിലവിൽ ഫേസ്ബുക്കിന്റെ മെറ്റയ്ക്ക് ഇന്ത്യയിലൊട്ടാകെ 11 ഫാക്ട്സ് ചെക്കിങ് പാർട്നർമാരുണ്ട്. ഇവ ഇന്ത്യയിലെ 15 ഭാഷകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഷെയർ ചെയ്യുന്ന പോസ്റ്റുകൾ അവലോകനം ചെയ്യാനും മെറ്റയ്ക്ക് ഇന്ത്യയിൽ ടീമുണ്ട്. 20 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 70-ലധികം ഭാഷകളിൽ ഇവർ പ്രവർത്തിക്കുന്നു. ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാം, ത്രെഡ് എന്നിവയിലെയും വിവരങ്ങൾ അവലോകനം ചെയ്യുന്നു.

Read More: Jio IPL 2024 Offer: ഐപിഎൽ ലൈവ് കാണാൻ 150GB ഓഫറുമായി ജിയോ

കൂടാതെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഫേസ്ബുക്ക് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വോളണ്ടറി കോഡ് ഓഫ് എത്തിക്‌സ് ഉറപ്പാക്കുന്നു. നിയമവിരുദ്ധമായ കണ്ടന്റുകളെ നിയന്ത്രിക്കാനാണ് മെറ്റ ശ്രമിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo