Oppo Discount Offer: 50MP ക്യാമറ, 5000mAh ബാറ്ററി Oppo A സീരീസ് ഫോൺ 3500 രൂപ വിലക്കിഴിവിൽ

HIGHLIGHTS

5000mAh ബാറ്ററി കപ്പാസിറ്റിയുള്ള Oppo ഫോണിന്റെ വില വെട്ടിക്കുറച്ചു

ഇതിന് പുറമെ ബാങ്ക് ഓഫറുകളും സ്വന്തമാക്കാം

3,500 രൂപയുടെ വിലക്കുറവാണ് Oppo A78ന് ലഭിക്കുന്നത്.

Oppo Discount Offer: 50MP ക്യാമറ, 5000mAh ബാറ്ററി Oppo A സീരീസ് ഫോൺ 3500 രൂപ വിലക്കിഴിവിൽ

5000mAh ബാറ്ററി കപ്പാസിറ്റിയുള്ള Oppo ഫോണിന്റെ വില വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ എ-സീരീസിലുള്ള ഫോണാണ് ഓഫർ സെയിലിൽ വിൽക്കുന്നത്. Oppo A78 ഫോണിനാണ് വില വെട്ടിക്കുറച്ചത്. 3,500 രൂപയുടെ വിലക്കുറവാണ് ഓപ്പോ എ78ന് ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Oppo A78 ഫീച്ചറുകൾ

6.5 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഓപ്പോ എ78 ഫോണിനുള്ളത്. ഇതിന് 720×1612 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണുള്ളത്. ഈ ഡിസ്പ്ലേയിൽ നിങ്ങൾക്ക് 90Hz റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് ഓപ്പോ സ്മാർട്ട്‌ഫോണിലുള്ളത്. ഈ പ്രോസസറിൽ 8 ജിബി റാം ജോടിയാക്കിയിരിക്കുന്നു.

Oppo A78
Oppo A78

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഓപ്പോ സ്മാർട്ട്‌ഫോണാണിത്. ഇതിൽ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നു. ഓപ്പോയുടെ തന്നെ ലെയർ കളർ ഒഎസ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ ഓപ്പോ എ78 സപ്പോർട്ട് ചെയ്യുന്നു. 5000 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ പ്രവർത്തിക്കുന്നത്. ഇതിൽ സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ സെറ്റ് ചെയ്തിരിക്കുന്നു.

Oppo A78 ക്യാമറ

ഓപ്പോ എപ്പോഴും ഫോട്ടോഗ്രാഫി പ്രേമികൾക്ക് പ്രിയപ്പെട്ട ഫോണാണ്. എ സീരീസിലുള്ള ഈ ഓപ്പോ ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഇതിൽ f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ സെൻസറുണ്ട്. കൂടാതെ f/2.4 അപ്പേർച്ചർ ഉള്ള 2MP പോർട്രെയ്റ്റ് ക്യാമറയും ഓപ്പോ എ78ൽ ലഭിക്കുന്നതാണ്. സെൽഫികൾക്കായി 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

വിലയും ഓഫറും എങ്ങനെ?

കഴിഞ്ഞ വർഷം ജനുവരിയിൽ ഫോൺ പുറത്തിറങ്ങുമ്പോഴത്തെ വില 18,999 രൂപയായിരുന്നു. ഇപ്പോൾ 3500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതിന് പുറമെ ബാങ്ക് ഓഫറുകളും സ്വന്തമാക്കാം. ഇപ്പോൾ മിഡ് റേഞ്ച് ഫോൺ ബജറ്റ് ഫ്രെണ്ട്ലി ഫോൺ പോലെ വാങ്ങാം.

ഫ്ലിപ്കാർട്ടിലാണ് ഈ അതിശയകരമായ ഓഫർ ലഭിക്കുന്നത്. കൂടുതലറിയാൻ, Click Here. 8GB റാമും 128GB സ്റ്റോറേജുമുള്ള ഓപ്പോ എ78നാണ് ഈ ഓഫർ. അക്വാ ഗ്രീൻ, മിസ്റ്റ് ബ്ലാക്ക് കളർ ഓപ്ഷനുകൾക്ക് 32 ശതമാനം വിലക്കിഴിവാണുള്ളത്. അതായത് ഇപ്പോൾ വെറും 15,499 രൂപയ്ക്ക് വാങ്ങാം.

Read More: Samsung Galaxy new 5G Phones: ഗാലക്സി A55, A35 വിലവിവരങ്ങൾ പുറത്ത്! വിൽപ്പന തുടങ്ങി

ആക്സിസ് ബാങ്ക് കാർഡുകൾക്ക് 750 രൂപ വരെ കിഴിവ് നേടാം. ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിച്ചുള്ള ആദ്യ പേയ്മെന്റിന് 25 രൂപ ഡിസ്കൌണ്ടും ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo