Poco X6 Neo Price and Sale: 108MP ഡ്യുവൽ ക്യാമറയുള്ള ഒരു സൂപ്പർ ബജറ്റ് Poco ഫോൺ, വിൽപ്പന ഇതാ തുടങ്ങുന്നു

HIGHLIGHTS

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ Poco X6 Neo ഇന്ത്യയിൽ ലോഞ്ച് ചെയ്തു

18,000 രൂപ റേഞ്ചിലുള്ള സ്മാർട്ഫോണാണിത്

മികച്ച ക്യാമറയും ഫീച്ചറുകളുമുള്ള ഫോണാണ് പോകോ ഇറക്കിയത്

Poco X6 Neo Price and Sale: 108MP ഡ്യുവൽ ക്യാമറയുള്ള ഒരു സൂപ്പർ ബജറ്റ് Poco ഫോൺ, വിൽപ്പന ഇതാ തുടങ്ങുന്നു

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ Poco X6 Neo ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 120Hz റിഫ്രഷ് റേറ്റും 1000 nits പീക്ക് ബ്രൈറ്റ്നെസ്സുമാണ് ഫോണിലുള്ളത്. 18,000 രൂപ റേഞ്ചിലുള്ള സ്മാർട്ഫോണാണിത്. 108MP ഡ്യുവൽ റിയർ ക്യാമറയാണ് പോകോ എക്സ്6 നിയോയിലുള്ളത്. ഇത്രയും മികച്ച ക്യാമറയും ഫീച്ചറുകളുമുള്ള ഫോണാണ് പോകോ ഇറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

Poco X6 Neo

മിതമായ ബജറ്റിൽ ഒരു നല്ല ഫോൺ വേണ്ടിയവർക്ക് ഈ ഫോൺ ശരിക്കും ഉപകരിക്കും. മീഡിയടെക് ഡൈമൻസിറ്റി 6080+ ചിപ്‌സെറ്റ് ആണ് പോകോ X6 നിയോയിലുള്ളത്. റിയൽമി 12 5G, റെഡ്മി നോട്ട് 13 5G എന്നീ ഫോണുകൾക്ക് എതിരാളിയായിരിക്കും പോകോ. ലാവ ബ്ലേസ് കർവ് 5ജി സ്മാർട്ഫോണുകൾക്ക് പകരക്കാരൻ കൂടിയായിരിക്കും പോകോ X6 നിയോ.

Poco X6 Neo
Poco X6 Neo

Poco X6 Neo ഫീച്ചറുകൾ

6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള Poco ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 1000 nits പീക്ക് ബ്രൈറ്റ്നെസ്സുമാണ് സ്ക്രീനിലുള്ളത്. ഫുൾ HD+ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളാണ് പോകോയിലുള്ളത്. ഇതിന് നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

3.5എംഎം ഹെഡ്‌ഫോൺ ജാക്കിൽ പ്രവർത്തിക്കുന്ന ഫോണാണ് പോകോ X6 നിയോ. 108 എംപി പ്രൈമറി സെൻസറാണ് പോകോ ഫോണിലുള്ളത്. 2 എംപി ഡെപ്ത് സെൻസർ കൂടിച്ചേർന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 16MP ഫ്രണ്ട് ഫേസിങ് ക്യാമറയും പോകോ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് പോകോ X6 നിയോ. 5,000 mAh പോലുള്ള ഏറ്റവും പവർഫുൾ ബാറ്ററിയും സ്മാർട്ഫോണിലുണ്ട്. IP54 റേറ്റിങ്ങുള്ള പോകോ X6 നിയോ ഫോണാണിത്. ഇതിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നുണ്ട്.

വിലയും ഓഫറുകളും

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് Poco X6 Neo വരുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള പോകോ ഫോണിന് 15,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 17,999 രൂപയുമാണ് വില. ഇന്ന് തന്നെ ഫോണിന്റെ വിൽപ്പനയും നടക്കുന്നു.

മാർച്ച് 13ന് വൈകിട്ട് 7 മണി മുതലാണ് പോകോ എക്സ്6 നിയോയുടെ സെയിൽ. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഫോണിന്റെ വിൽപ്പന. ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 1,000 രൂപ തൽക്ഷണ കിഴിവും ഇതിൽ ലഭിക്കുന്നു.

Read More: Moto G54 Huge Discount: 12GB പവർഫുൾ Moto 5G ഫോണിന്റെ വില 3000 രൂപ വെട്ടിക്കുറച്ചു!

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് പോകോ ഫോൺ വരുന്നത്. അതായത് ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, മാർഷ്യൻ ഓറഞ്ച് എന്നിങ്ങനെ കളർഫുള്ളാണ് പോകോ ഫോൺ .

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo