365 ദിവസത്തിൽ കൂടുതൽ കാലാവധി വരുന്ന നിരവധി പ്ലാനുകൾ BSNL നൽകുന്നു
2 സൂപ്പർ ലോങ്ങ് വാലിഡിറ്റി പ്ലാനുകളാണ് 2399, 2999 രൂപ പ്ലാനുകൾ
600 രൂപയുടെ വ്യത്യാസമാണ് ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം
നിങ്ങളുടെ സിം BSNL ആണോ? എങ്കിൽ Bharat Sanchar Nigam Limited വരിക്കാർക്ക് വേണ്ടിയുള്ള വാർത്തയാണ്. ഒരു വർഷത്തെ വാലിഡിറ്റി വരുന്ന പ്രീ പെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
Survey365 ദിവസത്തിൽ കൂടുതൽ കാലാവധി വരുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ കൈയിലുണ്ട്. എന്നാൽ ഇവിടെ വിവരിക്കുന്നത് ഏകദേശം ഒരേ വിലയിൽ വരുന്ന റീചാർജ് പ്ലാനുകളാണ്.
BSNL 365 ദിവസ പ്ലാൻ
സർക്കാർ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. കമ്പനിയുടെ 2 സൂപ്പർ ലോങ്ങ് വാലിഡിറ്റി പ്ലാനുകളാണ് 2399, 2999 രൂപ പ്ലാനുകൾ. ഈ രണ്ട് പ്ലാനുകളും 365 ദിവസത്തിന്റെ വാലിഡിറ്റിയാണ്. എന്നാൽ 2399 രൂപയുടേതിന് 365 ദിവസത്തിൽ കൂടുതൽ കാലാവധി വരുന്നു.
കുറഞ്ഞ വിലയിലെ പ്ലാനിന് ഇത്രയും വാലിഡിറ്റിയോ എന്ന് അതിശയിക്കാം. 600 രൂപയുടെ വ്യത്യാസമാണ് ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം. എന്നാലും നിങ്ങളുടെ പണത്തിന് ഏതാണ് ശരിക്കും ലാഭമെന്ന് നോക്കാം.
BSNL 2399 രൂപ പ്ലാൻ
2399 രൂപ പ്ലാനിൽ 2GB ഡാറ്റ നിങ്ങൾക്ക് പ്രതിദിനം ലഭ്യമാകും. ഇതിൽ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഉണ്ടായിരിക്കും. ദിവസേന 100 SMS ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഈ പ്ലാനിന് കാലാവധി 395 ദിവസമാണ്. അതായത് ഒരു വർഷവും ഒരു മാസവും കാലാവധി വരുന്നു. ബിഎസ്എൻഎൽ പ്രൈമറി സിമ്മായി ഉപയോഗിക്കുന്നവർക്ക് പോലും വളരെ ലാഭത്തിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്.

2399 രൂപയുടെ പ്ലാനിൽ ശരാശരി പ്രതിദിന ചെലവ് 6.07 രൂപയാണെന്ന് പറയാം. ഈ പ്ലാനിൽ 1GB ഡാറ്റയ്ക്ക് 3.03 രൂപയാണ് ചെലവ്. ദിവസക്വാട്ടയായ 2GB ഉപയോഗിച്ച് കഴിഞ്ഞാൽ 40 kbps ആയി വേഗത കുറയും.
30 ദിവസത്തേക്കുള്ള ലോക്ധൂൺ കണ്ടന്റും ഈ ബിഎസ്എൻഎൽ പ്ലാനിലുണ്ട്. 30 ദിവസത്തേക്കുള്ള PRBT ആനുകൂല്യങ്ങളും ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനിൽ ലഭിക്കും.
2999 രൂപയുടെ BSNL പ്ലാൻ
2999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ 365 ദിവസമാണ് കാലാവധി. അതായത് ഇതിന് ഒരു വർഷം വാലിഡിറ്റി വരുന്നു. ദിവസേന 3GB ഡാറ്റയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുക.

ഇതിന് അൺലിമിറ്റഡ് വോയ്സ് കോളിങ്ങും 100 SMS വീതവും ലഭിക്കുന്നു. അങ്ങനെ നോക്കുമ്പോൾ പ്ലാനിന്റെ പ്രതിദിന ചെലവ് 8.21 രൂപയാണ്. 2.73 രൂപയാണ് 1GB ഡാറ്റയ്ക്ക് ലഭിക്കുക. ദിവസക്വാട്ട ഉപയോഗിച്ചുകഴിഞ്ഞാൽ 40 kbps ആയി വേഗത കുറയും.
READ MORE: Reliance Jio vs BSNL: 340 രൂപ റേഞ്ചിൽ Prepaid Plan ആരാണ് കേമൻ? സർക്കാർ കമ്പനിയോ അതോ അംബാനിയോ!
Rs.2399 vs Rs.2999
2399 രൂപയുടെയും 2999 രൂപയുടെയും പ്ലാനുകളിലെ ആനുകൂല്യങ്ങൾ മനസിലായല്ലോ? ഇതിൽ 2399 രൂപ പ്ലാൻ തന്നെയാണ് മികച്ചത്. കാരണം ഇതിന് ഒരു ജിബിയ്ക്ക് 3.03 രൂപ എന്ന നിരക്കിലാണെങ്കിലും ഇതിന്റെ കാലാവധി അധികമാണ്. വെറും 1 രൂപ വ്യത്യാസമാണ് 2999 രൂപ പ്ലാനിലുള്ളത്. ഇതിന് കാലാവധിയും കുറവാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile