Reliance Jio ഒരു മാസ പ്ലാനിൽ ഇനി അധിക ഡാറ്റ ഓഫറും
400 രൂപയ്ക്കും താഴെയാണ് ഇതിന്റെ വില
12 OTT ആക്സസ് ലഭിക്കുന്ന റീചാർജ് പ്ലാനിലാണ് എക്സ്ട്രാ ഓഫർ
ഇന്ത്യയിൽ ഒന്നാമതായി നിൽക്കുന്ന ടെലികോം കമ്പനിയാണ് Reliance Jio. കാരണം റീചാർജ് പ്ലാനുകളുടെ വിലയ്ക്ക് അനുസരിച്ച് ആനുകൂല്യങ്ങളും അവർ തരുന്നു. കൂടാതെ ജിയോയുടെ 5G സേവനവും ഇന്ന് നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ എയർടെലും മികച്ച ടെലികോം സേവനങ്ങൾ നൽകി വരുന്നു.
SurveyReliance Jio OTT പ്ലാൻ
ഇന്ന് OTT പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടുന്ന കാലഘട്ടമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ജിയോ OTT പ്ലാനുകളും അവതരിപ്പിച്ചു. ഈ പ്ലാനുകളിൽ നിങ്ങൾക്ക് ആവശ്യമായ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകൾ ഉൾപ്പെടെ പരിധിയില്ലാത്ത സേവനങ്ങൾ ഇതിലുൾപ്പെടുന്നു.

ഇത്തരത്തിൽ ഒരു OTT പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 400 രൂപയിലും താഴെ വിലയാകുന്ന റീചാർജ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് എക്സ്ട്രായായി ഇപ്പോൾ ഇന്റർനെറ്റും അനുവദിച്ചിരിക്കുന്നു. 6GB ഡാറ്റ അധികമായി ഈ പ്ലാനിൽ നിന്ന് ലഭിക്കും.
Reliance Jio 398 രൂപ പ്ലാൻ
വെറും 398 രൂപയ്ക്ക് നിങ്ങൾക്ക് ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകൾ ലഭിക്കും. ഇതിന് മുമ്പേ ഈ പ്രീ പെയ്ഡ് പ്ലാനിൽ നിന്ന് എന്തെല്ലാം ബേസിക് ആനുകൂല്യങ്ങളാണ് വരുന്നതെന്ന് നോക്കാം.
28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഈ കാലയളവിൽ മുഴുവൻ അൺലിമിറ്റഡ് കോളിങ് സൌകര്യമുണ്ട്. ദിവസേന 100 SMS വീതം ഈ പ്ലാനിൽ ഫ്രീയാണ്. പ്രതിദിനം നിങ്ങൾക്ക് 2GB ഡാറ്റ ആസ്വദിക്കാം. ഇങ്ങനെ മൊത്തമായി 56 ജിബി ഡാറ്റ ലഭിക്കുന്നു.

ഡാറ്റ ഉപഭോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയുന്നതാണ്. ഇനി നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ അൺലിമിറ്റഡ് 5ജി ആസ്വദിക്കാം. നിങ്ങളുടെ പ്രദേശത്തും 5G കവറേജുണ്ടെങ്കിലാണ് അൺലിമിറ്റഡ് സേവനം ലഭ്യമാകുന്നത്.
Extra 6GB
398 രൂപയുടെ റീചാർജ് പ്ലാൻ ഇപ്പോൾ അധികമായി 6GB കൂടി തരുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ നിങ്ങൾ പലപ്പോഴും ടോപ്പ് അപ്പ് പ്ലാനുകൾ എടുക്കാറില്ലേ? ഈ സമയത്ത് 6GB ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ടോപ്പ് അപ്പ് പ്ലാനിനായി 61 രൂപ ഈടാക്കേണ്ടതുണ്ട്.
ഇപ്പോൾ ജിയോ 398 രൂപ പ്ലാനിൽ 6ജിബി കൂടി വാഗ്ദാനം ചെയ്യുന്നതിനാൽ 61 രൂപ ലാഭം. എക്സ്ട്രാ ഡാറ്റ മാത്രമല്ല ഈ മാസ പ്ലാനിലെ നേട്ടം. പിന്നെയോ?
398 രൂപ പ്ലാനിലെ OTT സേവനങ്ങൾ
ഈ 28 ദിവസ പ്ലാനിൽ തന്നെ നിങ്ങൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ലഭിക്കും. ജിയോ ടിവി പ്രീമിയത്തിലേക്കുള്ള ആക്സസാണ് ഇതിൽ പ്രധാനം. 28 ദിവസത്തേക്കാണ് സബ്സ്ക്രിപ്ഷൻ. കൂടാതെ ഏറ്റവും മികച്ച കണ്ടന്റുകളുള്ള SonyLIV, ZEE5, SunNXT ആക്സസും ഇതിലുണ്ട്.
Lionsgate Play, Discovery+, Kanchha Lanka എന്നിവയെല്ലാം മറ്റ് ഒടിടി ആനുകൂല്യങ്ങളാണ്. Planet Marathi, Chaupal, DocuBay, EPIC ON, Hoichoi, JioTV, JioCloud എന്നിവയും ഈ പ്ലാനിൽ നിന്ന് ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile