Jio 5G Smartphones: Qualcomm ഉൾപ്പെടുന്ന Jio 5G ഫോണുകൾ വരുന്നു, പാവപ്പെട്ടവർക്കാണോ?
Jio ഇനി സ്മാർട്ഫോൺ വിപണിയിലേക്ക് കടന്നുവരുന്നു
സാധാരണക്കാർക്ക് വേണ്ടിയുള്ള 5G സ്മാർട്ഫോണുകളാണ് പുറത്തിറക്കുന്നത്
ഏറ്റവും പുതിയ Qualcomm പവർഡ് ഫോണായിരിക്കും ഇവ
Reliance Jio ഇനി സ്മാർട്ഫോൺ വിപണിയിലേക്കും. Qualcomm എന്ന ഏറ്റവും നൂതന പ്രോസസറുള്ള ഫോണുകളായിരിക്കും ജിയോ നിർമിക്കുന്നത്. 10,000 രൂപയിലും താഴെയായിരിക്കും ജിയോ ഫോണുകൾക്ക് വില വരുക. ഏറ്റവും പുതിയ ചിപ്സെറ്റ് ഉൾപ്പെടുത്തി വരുന്ന ലോ ബജറ്റ് ഫോണുകളായിരിക്കും ഇവ.
SurveyJio ഫോണുകൾ വരുന്നു
ഏറ്റവും പുതിയ ക്വാൽകോം പവർഡ് ഫോണായിരിക്കും ഇവ. താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണായിരിക്കും ജിയോ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും സാധാരണക്കാർ 3G, 4G ഫോണുകളാണ് ഉപയോഗിക്കുന്നത്.
വിപണിയിൽ ലഭ്യമാകുന്ന 5ജി ഫോണുകൾക്ക് താരതമ്യേന വില കൂടുതലാണ്. അഥവാ വിലക്കുറവിൽ 5G ഫോണുകൾ ലഭിച്ചാലും അതിൽ ഗുണനിലവാരുമുള്ള ഫീച്ചറുകൾ ഉണ്ടാവണമെന്നില്ല.

Qualcomm- Jio കൈകോർക്കുന്നു
അതിനാലാണ് ക്വാൽകോം ഉൾപ്പെടുത്തിയുള്ള സ്മാർട്ഫോണുകൾക്കായി ജിയോ പദ്ധതിയിടുന്നത്. 5G നെറ്റ്‌വർക്കിൽ ഗിഗാബൈറ്റ് വേഗത കൈവരിക്കാൻ കഴിവുള്ള ഘടകങ്ങൾ ഇതിലുണ്ടാകും. SA-2Rx പോലുള്ള ഫീച്ചറുകളും ഈ 5ജി ഫോണുകളിൽ ഉൾപ്പെടുത്തിയേക്കും. എസ്‌വിപിയും ക്വാൽകോമിന്റെ ജനറൽ മാനേജരുമായ ക്രിസ് പാട്രിക് ആണ് ഇക്കാര്യം അറിയിച്ചത്.
5ജി ഫോണുകൾക്കായി റിലയൻസും ക്വാൽകോമും തമ്മിൽ പങ്കാളിത്തം രൂപീകരിച്ചേക്കും. 2022ൽ നടന്ന റിലയൻസിന്റെ വാർഷിക സമ്മേളനത്തിൽ ക്വാൽകോമുമായി ജിയോ കൈകോർത്തിരുന്നു. ഇന്ത്യയ്ക്ക് മാത്രമായല്ല ജിയോ 5ജി ഫോണുകൾ അവതരിപ്പിക്കുക. ആഗോളതലത്തിൽ ജിയോ ഫോണുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. കഴിഞ്ഞ കുറേ വർഷങ്ങളായി ക്വാൽകോം ഇന്ത്യയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ക്വാൽകോം ഡിസൈൻ ഇൻ ഇന്ത്യ ചാലഞ്ച് ഇത്തരത്തിലുള്ള ക്യാമ്പെയിനായിരുന്നു.
ക്വാൽകോം സെമികണ്ടക്റ്റർ മെന്റർഷിപ്പ് പ്രോഗ്രാമും ഇതിന്റെ ഭാഗമായിരുന്നു. ഇന്ത്യയിൽ ക്വാൽകോമിന് നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലാണിവ.
Jio 5G
ഇന്ത്യയിൽ ഏറ്റവും വേഗം 5G അവതരിപ്പിച്ചത് റിലയൻസ് ജിയോയാണ്. ഇന്ത്യയിൽ 2G, 3G പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന് ജിയോ മുമ്പ് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിനോട് ടെലികോം കമ്പനി ഈ ആവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തു.
രാജ്യത്തെ 2G, 3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടുക എന്നായിരുന്നു ജിയോയുടെ നിർദേശം. ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഉറപ്പാക്കാൻ ഇതിലൂടെ സഹായിക്കുമെന്ന് റിലയൻസ് പറയുന്നു. ബിസിനസുകൾക്കും നവസംരഭകർക്കും 5ജി കൂടുതൽ ഉപയോഗപ്രദമാകുമെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം ഇപ്പോഴും 2G, 3G സാങ്കേതിക വിദ്യയിലാണ്. 5G പോലുള്ള പുതിയ ടെക്നോളജി സാധാരണക്കാർക്ക് ചെലവുള്ള കാര്യമാണ്. ഇക്കാര്യം വോഡഫോൺ ഐഡിയ പ്രതികരണത്തിൽ അറിയിച്ചു. പലരും ഇന്നും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. ഫീച്ചർ ഫോണുകൾ ഉപേക്ഷിക്കാൻ സർക്കാർ സബ്‌സിഡി നൽകണമെന്നും വിഐ പറഞ്ഞിരുന്നു.
READ MORE: Reliance Jio vs BSNL: 340 രൂപ റേഞ്ചിൽ Prepaid Plan ആരാണ് കേമൻ? സർക്കാർ കമ്പനിയോ അതോ അംബാനിയോ!
ഇതിന് ഒരു മാസത്തിന് ശേഷമാണ് ജിയോ 5ജി സ്മാർട്ഫോണുകൾ നിർമിക്കാനൊരുങ്ങുന്നത്. അതും വില കുറഞ്ഞ ഫോണുകളാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ ഏറ്റവും മികച്ച പ്രോസസറുകൾ തന്നെ ഉപയോഗിക്കാൻ ജിയോ തീരുമാനിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile