Galaxy S23 Ultra Price Cut: 40000 രൂപ കുറച്ച് Samsung Ultra ഓഫർ, ഹൈ ക്ലാസ് പ്രീമിയം ഫോൺ വാങ്ങാൻ സുവർണാവസരം!
കഴിഞ്ഞ വർഷത്തെ പ്രീമിയം ഫോണായിരുന്നു Samsung Galaxy S23 Ultra 5G
40,000 രൂപയാണ് Samsung വെട്ടിക്കുറച്ചത്
27 ശതമാനം വിലക്കിഴിവിൽ ഇപ്പോൾ ഈ സ്മാർട്ഫോൺ വാങ്ങാനാകും
കഴിഞ്ഞ വർഷത്തെ പ്രീമിയം ഫോണായിരുന്നു Samsung Galaxy S23 Ultra 5G. ഗാലക്സി എസ്23 സീരീസിൽ തന്നെ ഹൈ ക്ലാസ് ഫോൺ അൾട്രാ പതിപ്പായിരുന്നു. ഇപ്പോഴിതാ വൻവിലക്കുറവിൽ സാംസങ് പ്രീമിയം ഫോൺ പർച്ചേസ് ചെയ്യാം.
Survey27 ശതമാനം വിലക്കിഴിവിൽ ഇപ്പോൾ ഈ സ്മാർട്ഫോൺ വാങ്ങാനാകും. 40,000 രൂപയാണ് സാംസങ് ഈ ഫോണിന് വെട്ടിക്കുറച്ചത്. ഫോൺ എവിടെ നിന്നും വാങ്ങാമെന്നും ഓഫറിനെ കുറിച്ചും വിശദമായി അറിയാം.
Samsung Galaxy S23 Ultra 5G
2340 x 1080 (FHD+) റെസല്യൂഷനുള്ള ഫോണാണിത്. ഇതിന് 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X സ്ക്രീനാണുള്ളത്. സാംസങ് ഗാലക്സി എസ്23 അൾട്രായ്ക്ക് 120 Hz റീഫ്രെഷ് റേറ്റുമുണ്ട്. ഫോൺ സ്ക്രീൻ ഗോറില്ല ഗ്ലാസ് വിക്ടസ് 2ന്റെ പരിരക്ഷയും ലഭിക്കുന്നു.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഫോണിന് മികവുറ്റ പെർഫോമൻസ് നൽകുന്നത്. ഇത് ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണ്. 3900 mAh ബാറ്ററി കപ്പാസിറ്റി ഫോണിനുണ്ട്.
കൂടാതെ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യവുമില്ല. 25 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. 35 മണിക്കൂർ വരെ ടോക്ക് ടൈമും നീണ്ട പവർ സൊല്യൂഷനും ഈ അൾട്രാ ഫോൺ വാഗ്ദാനം ചെയ്യുന്നു.
Samsung Galaxy S23 Ultra ക്യാമറ
ക്യാമറയാണ് സാംസങ് ഗാലക്സി എസ്23 അൾട്രായിൽ എടുത്തുപറയേണ്ടത്. കാരണം, ഇത് നൈറ്റ്ഫോട്ടോഗ്രാഫിയ്ക്ക് ഉത്തമമായ ഫോണാണ്. AI സപ്പോർട്ടിങ്ങുള്ള സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. എസ്23ന്റെ അൾട്രായുടെ മെയിൻ സെൻസർ 50 മെഗാപിക്സലാണ്.
10 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസിൽ 3X വരെ ഡിജിറ്റൽ സൂമിങ്ങും സാധ്യമാണ്. 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിൽ നൽകിയിരിക്കുന്നു. UHD 8K വീഡിയോ റെക്കോഡിങ് സൌകര്യമുള്ള ഫോണാണിത്. ഗാലക്സി S23 അൾട്രായുടെ സെൽഫി ക്യാമറയാകട്ടെ 12 മെഗാപിക്സലിന്റേതാണ്.
ഓഫർ ഇങ്ങനെ…
ആമസോണിലാണ് ഗാലക്സി എസ്23 അൾട്രായ്ക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 1,49,999 രൂപയാണ് ഫോണിന്റെ വിപണി വില. എന്നാലോ ആമസോൺ ഓഫറിൽ വെറും 1,09,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. അതും അൾട്രാ ഫോണുകളുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള വേർഷനാണ് ഈ ഓഫർ.
ബാങ്ക് ഓഫറുകളിലും അതിശയകരമായ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10,000 രൂപ വരെ കിഴിവ് ലഭിക്കും. HDFC കാർഡുകൾ ഈ ഓഫറിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ EMI ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 5,333 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓഫറുകളാണുള്ളത്. ഇനി എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ കൂടുതൽ പണം ലാഭിക്കാം. നിങ്ങൾ മാറ്റി വാങ്ങുന്ന പഴയ ഫോണിന് അനുസരിച്ചിരിക്കും എക്സ്ചേഞ്ച് ഓഫറും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile