WOW! 12 OTT ഫ്രീ, 10GB ഡാറ്റ, 148 രൂപ Jio റീചാർജ് പ്ലാനിൽ| TECH NEWS

HIGHLIGHTS

ഏത് ബജറ്റിന് ഇണങ്ങിയ പ്ലാനുകളായാലും Reliance Jio തരും

നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും

148 രൂപയ്ക്ക് നിങ്ങൾക്ക് ഡാറ്റ ഓഫറുകളും ഒരു മാസ വാലിഡിറ്റിയും ലഭിക്കും

WOW! 12 OTT ഫ്രീ, 10GB ഡാറ്റ, 148 രൂപ Jio റീചാർജ് പ്ലാനിൽ| TECH NEWS

ഏത് ബജറ്റിന് ഇണങ്ങിയ പ്ലാനുകളായാലും Reliance Jio തരും. ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാനുകൾ മുതൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ വരെ. വെറും റീചാർജ് പ്ലാനുകൾ മാത്രമല്ല ജിയോയിലുള്ളത്. പിന്നെയോ?

Digit.in Survey
✅ Thank you for completing the survey!

Reliance Jio നേട്ടങ്ങൾ

അൺലിമിറ്റഡ് ഓഫറുകളും എക്സ്ട്രാ ഡാറ്റയും അംബാനിയുടെ ജിയോ നൽകുന്നു. കൂടാതെ പരിധിയില്ലാതെ എന്റർടെയിൻമെന്റ് ആസ്വദിക്കാനും റീചാർജ് പ്ലാനിലൂടെ സാധിക്കും. അൺലിമിറ്റഡ് ഫൺ തരുന്ന ഷോപ്പിങ് ഓഫറുകളും റിലയൻസ് പാക്കേജിലുണ്ട്. കൂടാതെ സ്വഗ്ഗി പോലുള്ളവയുടെ ഫ്രീ സർവ്വീസിനും ഏതാനും ജിയോ പ്ലാൻ ഉപയോഗിക്കാം.

jio wow plan 12 ott free at just rs 148 for prepaid users
jio wow plan 12 ott free at just rs 148 for prepaid users

12 OTT ഫ്രീ, ഈ Reliance Jio പ്ലാനിൽ

ഇവിടെ വിശദീകരിക്കുന്നത് ബജറ്റ്- ഫ്രെണ്ട്ലി ആയിട്ടുള്ള ഒരു ജിയോ പ്ലാനാണ്. അതായത് 148 രൂപയ്ക്ക് നിങ്ങൾക്ക് ഡാറ്റ ഓഫറുകളും ഒരു മാസ വാലിഡിറ്റിയും ലഭിക്കും. ഇതിനെല്ലാം പുറമെ ജിയോ വെറുതെ തരുന്നത് 12 OTT പ്ലാറ്റ്ഫോമുകൾ കൂടിയാണ്. Zee5, SonyLiv, JioCinema പ്രീമിയം ഉൾപ്പെടെയുള്ളവ ഇതിലുണ്ട്. 150 രൂപയ്ക്കും താഴെയുള്ള റീചാർജ് പ്ലാനാണ്. ഇത്രയും വില കുറഞ്ഞ പ്രീ പെയ്ഡ് പ്ലാനിലാണ് ജിയോ 12 ഒടിടി സബ്സ്ക്രിപ്ഷനും പ്രഖ്യാപിച്ചിരിക്കുന്നത്.

148 രൂപയുടെ പ്ലാൻ

ജിയോയിൽ 148 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ ജിയോ 10 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഇതൊരു ഡാറ്റ ഒൺലി പാക്കാണ്. എന്നാൽ ഡാറ്റ ബൂസ്റ്റർ പ്ലാനല്ല. അതിനാൽ ഈ പ്ലാനിന് വേണ്ടി ആക്ടീവ് പാക്കേജ് ഒന്നും ആവശ്യമില്ല.

12 ഒടിടികളും സൗ ജന്യം!

12 OTT ആപ്പുകളുടെ ആനുകൂല്യങ്ങളാണ് ജിയോ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സോണി LIV, സീ5, ജിയോ സിനിമ പ്രീമിയം എന്നിവ ഇതിൽ ലഭിക്കും. സൺNXT, Kanchha Lannka, പ്ലാനറ്റ് മറാത്തി, Liongate Play എന്നിവയെല്ലാം ഫ്രീയായി ലഭിക്കും. ഡിസ്കവറി+, Chaupal, Docubay, എപിക് ON, Hoichoi എന്നിവയാണ് മറ്റുള്ളവ. ഇവയെല്ലാം നിങ്ങൾക്ക് ജിയോടിവി എന്ന ആപ്പിലൂടെ ലോഗിൻ ചെയ്ത് ആക്സസ് നേടാം. ഒരു ഡാറ്റ പ്ലാനിലൂടെ ഇത്രയധികം ഒടിടി ലഭിക്കുക എന്നത് അതിശയകരമാണ്.

READ MORE: BSNL Rs 99 Tariff Plan: 99 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, അതും നീണ്ട വാലിഡിറ്റിയിൽ!

ജിയോ കോളിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്തവർക്ക് തെരഞ്ഞെടുക്കുന്നവർക്ക് ഇതിൽ റീചാർജ് ചെയ്യാം. 28 ദിവസ കാലാവധിയിൽ നിങ്ങൾക്ക് 10GB മൊത്തം ലഭിക്കും. ഇതിന് ദിവസ പരിധിയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ പുറത്തേക്കും മറ്റും പോകുമ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo