BSNL Rs 99 Tariff Plan: 99 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, അതും നീണ്ട വാലിഡിറ്റിയിൽ!

HIGHLIGHTS

വെറും 99 രൂപയ്ക്ക് റീചാർജ് ചെയ്ത് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന BSNL പ്ലാൻ ഇതാ...

ഇതൊരു സ്പെഷ്യൽ താരിഫ് വൗച്ചർ അഥവാ STV ആണ്

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കും

BSNL Rs 99 Tariff Plan: 99 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, അതും നീണ്ട വാലിഡിറ്റിയിൽ!

കേരളത്തിൽ സാമാന്യം വരിക്കാർ BSNL-നുണ്ട്. വില കുറഞ്ഞ റീചാർജ് പ്ലാനുകൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ഒരു സർക്കാർ ടെലികോം കമ്പനിയാണ്. എന്നാൽ എയർടെലും ജിയോയും 5Gയിലൂടെ കുതിക്കുന്നു. എന്നിട്ടും ബിഎസ്എൻഎൽ ഇപ്പോഴും വളരെ പിന്നിലാണ്. ഇത് വരിക്കാരിലും നിരാശ ഉണ്ടാക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

ഈ വർഷം ബിഎസ്എൻഎൽ 4Gയിലേക്ക് അപ്ഡേറ്റ് ആകുന്നുണ്ട്. ഇത് വരിക്കാർക്ക് സന്തോഷകരമായ വാർത്തയാണ്. നിലവിൽ നിങ്ങൾ ഒരു ബിഎസ്എൻഎൽ കസ്റ്റമറാണെങ്കിൽ നിങ്ങൾക്ക് ഇണങ്ങുന്ന ഒരു പ്ലാൻ പറയട്ടെ.

BSNL അൺലിമിറ്റഡ് കോൾ പ്ലാൻ
BSNL അൺലിമിറ്റഡ് കോൾ പ്ലാൻ

വെറും 99 രൂപയ്ക്ക് റീചാർജ് ചെയ്ത് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാനാണിത്. 100 രൂപയിൽ താഴെ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്. ബിഎസ്എൻഎൽ സിം നിങ്ങൾ കോളുകൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് തെരഞ്ഞെടുക്കാം. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങാണ് ഇതിന്റെ മേന്മ.

99 രൂപയുടെ BSNL പ്ലാൻ

ഇന്ന് 99 രൂപയ്ക്ക് ഒരു റീചാർജ് പ്ലാൻ എന്നത് അപൂർവ്വമാണ്. അതും അൺലിമിറ്റഡ് കോൾ ലഭിക്കുന്ന പ്ലാനുകൾ വിരളമാണ്. ഇത് ചെറിയ വാലിഡിറ്റിയിൽ വരുന്ന പ്ലാനുമല്ല. കാരണം നിങ്ങൾക്ക് 99 രൂപയ്ക്ക് 18 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്രീ പെയ്ഡ് പ്ലാനിൽ മറ്റെന്തെല്ലാം നേട്ടങ്ങളുണ്ടെന്ന് പരിശോധിക്കാം.

BSNL അൺലിമിറ്റഡ് കോൾ പ്ലാൻ

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കും. ഇതൊരു സ്പെഷ്യൽ താരിഫ് വൗച്ചർ അഥവാ STV ആണ്. 18 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഇതിലുള്ളത്. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. ഇതിൽ നിങ്ങൾക്ക് വെറും കോളുകൾ മാത്രമാണ് ലഭിക്കുക. SMS അല്ലെങ്കിൽ ഡാറ്റ പോലുള്ള മറ്റ് ആനുകൂല്യങ്ങളില്ല.

ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. കാരണം, വിലക്കുറവിൽ റീചാർജ് ചെയ്യാം. ഭേദപ്പെട്ട വാലിഡിറ്റിയും ഈ STV-യിലുണ്ട്. എന്നാൽ നിങ്ങൾക്ക് ഡാറ്റയാണ് ആവശ്യമെങ്കിൽ മറ്റേതെങ്കിലും ഡാറ്റ വൗച്ചർ ഉപയോഗിക്കാവുന്നതാണ്.

BSNL 4G എവിടെ എത്തി?

ഇപ്പോഴും സർക്കാർ കമ്പനി 4G ലോഞ്ച് ചെയ്യുന്ന പ്രവർത്തനങ്ങളിലാണ്. അടുത്ത വർഷം 5Gയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പറയുന്നുണ്ട്. എന്നാൽ വരിക്കാർ ഇപ്പോഴെ തങ്ങളുടെ സിം അപ്ഡേറ്റ് ചെയ്യാനാണ് കമ്പനി നിർദേശിക്കുന്നത്.

READ MORE: തുടങ്ങി… 2024ന്റെ ബെസ്റ്റ് പ്രീമിയം ഫോൺ, OnePlus 12 ആദ്യ സെയിലിൽ ബോണസ് ഓഫറുകൾ|TECH NEWS

കാരണം, 2G, 3G സിമ്മുള്ളവർ 4Gയിലേക്ക് അപ്ഗ്രേഡ് ചെയ്യണം. ഇതിന് ഒരു ചാർജും ടെലികോം കമ്പനി ഈടാക്കുന്നില്ല. 4ജിയിലേക്ക് മാറാൻ FRCയിലാണ് വരിക്കാർ റീചാർജ് ചെയ്യേണ്ടത്. ഫസ്റ്റ് റീചാർജ് കൂപ്പൺ എന്നാണ് FRC അറിയപ്പെടുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo