Moto Edge 40 Price Cut: 50MP OIS ക്യാമറയുള്ള 256 GB Motorola ഫോണിന്റെ വില കുറച്ചു!

HIGHLIGHTS

256GB സ്റ്റോറേജ് Moto Edge 40 ലാഭത്തിൽ വാങ്ങാൻ ഇതാ സുവർണാവസരം

മിഡ്-റേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ഫോണാണിത്

34,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോൺ ഇപ്പോൾ 8000 രൂപ വിലക്കുറവിൽ വാങ്ങാം

Moto Edge 40 Price Cut: 50MP OIS ക്യാമറയുള്ള 256 GB Motorola ഫോണിന്റെ വില കുറച്ചു!

നിരവധി സ്മാർട്ഫോണുകൾക്ക് Motorola വില വെട്ടിക്കുറച്ചു. ഇതിൽ ഏറ്റവും പുതിയതായി വന്നിരിക്കുന്നത് Moto Edge 40 ആണ്. മിഡ്-റേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ഫോണാണിത്. പ്രീമിയം ഡിസൈനും മികച്ച ഫീച്ചറുകളുമായി വരുന്ന സ്മാർട്ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

34,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോൺ ഇപ്പോൾ 8000 രൂപ വിലക്കുറവിൽ വാങ്ങാം. 26,999 രൂപയിലാണ് മോട്ടോ എഡ്ജ് 40 വിൽക്കുന്നത്. 8 GB റാമും, 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഫോണിന്റെ ഓഫറിനെ കുറിച്ചും, ഫീച്ചറുകളും നോക്കാം.

Moto Edge 40
Moto Edge 40 വിവ മജന്ത

Moto Edge 40 സ്പെസിഫിക്കേഷൻ

6.55 ഇഞ്ച് FHD+ pOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്ക്രീനിന് 1080×2400 പിക്‌സൽ റെസല്യൂഷൻ വരുന്നു. 144Hz റിഫ്രഷ് റേറ്റാണ് Motorola ഈ ഫോണിന് നൽകിയിട്ടുള്ളത്. സ്ക്രീനിന് 1200 നിറ്റ്‌സ് ബ്രൈറ്റ്നെസ്സുമുണ്ട്.

ഫോണിന്റെ പെർഫോമൻസിനായി ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റുണ്ട്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. 4600mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 40ലുള്ളത്.

ഇതിന് 68W ടർബോഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്. 15W വയർലെസ് ചാർജിങ്ങിനെയും മോട്ടോ എഡ്ജ് 40 പിന്തുണയ്ക്കുന്നു. ഇതിൽ ഫിസിക്കൽ സിമ്മും eSIMഉം ഉപയോഗിക്കാൻ സാധിക്കും.

Read More: Epic Photography! കണ്ണഞ്ചിപ്പിക്കുന്ന Fresh Google Pixel 8, 8 പ്രോ! ഇന്ത്യക്കാർക്ക് വാങ്ങാനാകുമോ?

ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. f/1.4 അപ്പേർച്ചറും OIS ഫീച്ചറുമുള്ളതാണ് മെയിൻ ക്യാമറ. ഇത് 50 മെഗാപിക്സലുള്ള സെൻസറാണ്. f/2.2 അപ്പേർച്ചറും എൽഇഡി ഫ്ലാഷുമുള്ള മറ്റൊരു ക്യാമറ കൂടി ഇതിലുണ്ട്. 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസാണിത്. ഫോണിൽ ഫ്രെണ്ട് ക്യാമറ f/2.4 അപ്പേർച്ചറുള്ള 32MPയാണ്.

Moto Edge 40
Moto Edge 40 നെബുല ഗ്രീൻ

Moto Edge 40 ഓഫർ ഇങ്ങനെ…

Flipkart ആണ് ഇത്രയും വിലക്കുറവിൽ ഫോൺ വിൽക്കുന്നത്. കൂടാതെ മോട്ടറോളയുടെ ഒഫിഷ്യൽ സൈറ്റിലൂടെ ഓൺലൈനായും ലഭിക്കും. ഇപ്പോൾ 26,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

വിവ മജന്ത, ലൂണാർ ബ്ലൂ, എക്ലിപ്സ് ബ്ലാക്ക്, നെബുല ഗ്രീൻ, എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. കാനറ ബാങ്ക് കാർഡുകൾക്ക് 10% തൽക്ഷണ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾക്ക് ഇപ്പോൾ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. 950 രൂപയുടെ ഇഎംഐ ഓപ്ഷനും ഇതിൽ ലഭിക്കും. ഓഫറിൽ വാങ്ങാനും, കൂടുതൽ വിവരങ്ങൾക്കും Click Here

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo