Moto Razr 40 5G Price Cut: Motorola ഫ്ലിപ് ഫോൺ ഇന്ത്യയിൽ വില കുറച്ച് വിൽക്കുന്നു
ഇന്ത്യയിൽ വന്നിട്ടുള്ള ഫ്ലിപ് ഫോണുകളിൽ പ്രമുഖ ബ്രാൻഡാണ് Motorola
ഇപ്പോൾ Razr 40 ഫ്ലിപ്പ് ഫോൺ 10,000 രൂപ വിലക്കുറവിലാണ് വിൽക്കുന്നത്
8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ
ഒരു ഫ്ലിപ് ഫോൺ വാങ്ങണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ Motorola Razr 40 ഇതാ വിലക്കുറവിൽ വാങ്ങാം. Amazon-ലാണ് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
SurveyMotorola Razr 40 ഓഫർ
ഇന്ത്യയിൽ വന്നിട്ടുള്ള ഫ്ലിപ് ഫോണുകളിൽ പ്രമുഖ ബ്രാൻഡാണ് Motorola. ഇപ്പോൾ Razr 40 ഫ്ലിപ്പ് ഫോൺ 10,000 രൂപ വിലക്കുറവിലാണ് വിൽക്കുന്നത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഇപ്പോൾ ഓഫറുള്ളത്.
Motorola Razr 40 ഇന്ത്യയിലെ ഓഫർ
10,000 രൂപ വിലക്കുറവിൽ ആമസോണിൽ നിന്ന് ഫോൺ വാങ്ങാം. അതായത്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ മോട്ടോ റേസർ 40ന് ഇപ്പോൾ വില 49,999 രൂപയാണ്. 55% വിലക്കിഴിവിലാണ് ഫോൺ വിൽക്കുന്നത്. ഏകദേശം 80,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണാണ് പകുതി വിലയ്ക്ക് വിൽക്കുന്നത്.

ആമസോൺ ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. HSBC ക്രെഡിറ്റ് കാർഡുകൾക്ക് 150 രൂപയുടെ കിഴിവുണ്ട്. 41,250 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ വിലക്കിഴിവ് ലഭിക്കും.
Motorola Razr 40 സ്പെസിഫിക്കേഷൻ
6.9-ഇഞ്ച് pOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 144Hz വരെ ഇതിന് റീഫ്രെഷ് റേറ്റ് വരുന്നു.കോർണിങ് ഗോറില്ല പ്രൊട്ടക്ഷൻ സ്ക്രീനിന് നൽകിയിട്ടുണ്ട്. ഇതിന് പെർഫോമൻസ് നൽകുന്നത് സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറുള്ള ഫോണാണിത്. ഡോൾബി അറ്റ്മോസ് ട്യൂൺ ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകളും ഇതിനുണ്ട്.
4200mAh ബാറ്ററിയാണ് മോട്ടോറോള ഫ്ലിപ് ഫോണിനുള്ളത്. 33W ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 വരെ മൂന്ന് ഒഎസ് അപ്ഡേറ്റുകൾ ഈ മുന്തിയ ഫോണിലുണ്ട്. 4 വർഷത്തെ സെക്യൂരിറ്റ് അപ്ഡേറ്റും മോട്ടോ റേസർ 40യ്ക്കൊപ്പം ലഭിക്കും.
OIS സപ്പോർട്ടുള്ള 64MP മെയിൻ സെൻസറാണ് ഈ ഫോണിലുള്ളത്. ഇതിന് 13MP അൾട്രാ വൈഡ് സെൻസറും വരുന്നു. ഫോണിന്റെ സെൽഫി ക്യാമറ 32MP ആണ്. 8GB RAM, 256GB വേരിയന്റാണ് നിങ്ങൾക്ക് 44,000 രൂപ റേഞ്ചിൽ ലഭിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലുള്ള ഫോണുകൾ ലഭ്യമാണ്.
READ MORE: 5500mAh ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിങ്! 39,999 രൂപയ്ക്ക് OnePlus 12R ഇന്ത്യയിലെത്തി
സമ്മർ ലിലാക്ക്, സേജ് ഗ്രീൻ, വാനില ക്രീം എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. മോട്ടോ Razr 40 വിലക്കിഴിവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile