Moto G54 5G Price Cut: 50MP ക്യാമറ, 6,000mAh ബാറ്ററിയുള്ള 5G ഫോണിന് ഇതാ സ്പെഷ്യൽ ഓഫർ!
Moto G54 5G ഇപ്പോഴിതാ ഓഫറിൽ പർച്ചേസ് ചെയ്യാം
6,000mAhന്റെ കിടിലൻ ബാറ്ററിയുള്ള 5G ഫോണാണിത്
Flipkart, Motorola ഒഫിഷ്യൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഫോണാണ് Moto G54 5G. ഇപ്പോഴിതാ 8GB റാമും 128GB സ്റ്റോറേജുമുള്ള മോട്ടോ ജി54 ഇപ്പോഴിതാ വിലക്കുറവിൽ വാങ്ങാം. Flipkart, Motorola ഒഫിഷ്യൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ഓഫറിൽ ലഭ്യമാണ്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
SurveyMoto G54 5G
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണിന്റെ ബേസിക് വേരിയന്റ് 8GB+128GBയാണ്. ഇതിന് 15,999 രൂപയായിരുന്നു അന്നത്തെ വില. ഈ മോട്ടോ G54 5G ഇപ്പോൾ 13,999 രൂപയ്ക്ക് വാങ്ങാം.
12 ജിബി റാമും, 256 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഫോണിന് 18,999 രൂപ വിലയായിരുന്നു. നിലവിൽ, ഈ ഫോണിന് 3000 രൂപ വിലക്കുറവുണ്ട്. അതായത് ഓഫറിൽ നിങ്ങൾക്ക് 15,999 രൂപയ്ക്ക് വാങ്ങാം. ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ഓഫർ ലഭ്യമാണ്.
ഈ വിലക്കുറവിന് പുറമെ ഫ്ലിപ്കാർട്ട് നിങ്ങൾക്ക് ബാങ്ക് ഓഫറുകൾ അനുവദിക്കുന്നു.

കാനറ ബാങ്ക്, IDFC ബാങ്കുകളുടെ കാർഡ് പേയ്മെന്റിന് 10% ഡിസ്കൌണ്ടുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 5% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. കൂടാതെ, EMI ഓപ്ഷനിലും എക്സ്ചേഞ്ച് ഓഫറിലും ഫോൺ ലഭ്യമാണ്. ഓഫറിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. മോട്ടോ ജി54 ഓഫറിനെ കുറിച്ച് വിശദമായി ഇവിടെ നിന്ന് അറിയാം.
Moto G54 5G സ്പെസിഫിക്കേഷൻ
മീഡിയാടെക് ഡൈമൻസിറ്റി 7020 SoC-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിന് 6.5 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ വരുന്നു. 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് ആണ് സ്ക്രീനിനുള്ളത്. 6,000mAhന്റെ കിടിലൻ ബാറ്ററിയും ഈ ഫോണിനുണ്ട്.
READ MORE: സ്റ്റാൻഡേർഡ് Samsung Galaxy S24 ₹80,000, S24 Ultra-യ്ക്ക് വില 1.60 ലക്ഷം വരെ!
മോട്ടോ ജി54 5ജിയുടെ സവിശേഷത. ഇത് MediaTek Dimensity 7020 SoC-ൽ പ്രവർത്തിക്കുന്നു, ഒപ്പം 12GB വരെ റാമും പരമാവധി 256GB ഓൺബോർഡ് സ്റ്റോറേജും. Moto G54 5G-ന് 50 മെഗാപിക്സൽ പ്രധാന സെൻസറിന്റെ തലയുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 6,000mAh ബാറ്ററിയും ഉണ്ട്. 33W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.
Moto G54 5G ക്യാമറ ഫീച്ചറുകൾ
50MP OIS ക്യാമറയാണ് മോട്ടറോള ഈ ഫോണിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. സെൽഫിക്കായി ഫോണിൽ 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറ വരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile