ഡ്യുവൽ സിം, ഫോൾഡ് സ്ക്രീൻ! Nokia Flip 4G കീപാഡ് ഫോണിന് Amazon Republic Day Offer

HIGHLIGHTS

Nokia 2660 Flip 4G ഇതാ ഓഫറിൽ വാങ്ങാം

4G കണക്റ്റിവിറ്റിയും UPI ഫീച്ചറുകളുമുള്ള Nokia Keypad phone ആണിത്

31% വിലക്കിഴിവാണ് Amazon പ്രഖ്യാപിച്ചിരിക്കുന്നത്

ഡ്യുവൽ സിം, ഫോൾഡ് സ്ക്രീൻ! Nokia Flip 4G കീപാഡ് ഫോണിന് Amazon Republic Day Offer

4G കണക്റ്റിവിറ്റിയും UPI ഫീച്ചറുകളുമുള്ള Nokia Keypad phone ഓർമയില്ലേ? 6000 രൂപയ്ക്ക് അടുത്ത് വില വരുന്ന Nokia 2660 Flip 4G ഇതാ ഓഫറിൽ വാങ്ങാം. ഡ്യുവൽ സിം, ഡ്യുവൽ സ്ക്രീൻ ഫീച്ചറുകളുള്ള ഫ്ലിപ് ഫോണാണിത്. Amazon Republic Day Sale-ൽ നോക്കിയ ഫോണിന് വിലക്കിഴിവ് ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Nokia 2660 Flip 4G ഓഫർ ഇങ്ങനെ…

31% വിലക്കിഴിവാണ് റിപ്പബ്ലിക് ഡേ സെയിലിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, സ്മാർട്ഫോണിന്റെ സ്മാർട് ഫീച്ചറുകളുള്ള കീപാഡ് ഫോൺ 4,049 രൂപയ്ക്ക് വാങ്ങാം.

amazon sale ഇന്ന് അവസാനിക്കുന്നു
amazon sale ഇന്ന് അവസാനിക്കുന്നു

മുതിർന്നവർക്കും, സ്മാർട്ഫോണുകളോട് താൽപ്പര്യമില്ലാത്തവർക്കും നോക്കിയ 2660 ഫ്ലിപ് നല്ല ഓപ്ഷനാണ്. ഇതിൽ നിങ്ങൾക്ക് യുപിഐ സ്കാൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ പേയ്മെന്റ് നടത്താം.

ഡിസൈനിലും കളറിലുമെല്ലാം ഈ ഫ്ലിപ് ഫോൺ അതിശയിപ്പിക്കും. ഫോൺ ലോഞ്ച് ചെയ്ത സമയത്ത് ആമസോൺ 4,699 രൂപയ്ക്ക് ഇത് വിറ്റിരുന്നു. ഇപ്പോഴിതാ വെറും 4,049 രൂപയ്ക്ക് നോക്കിയ ഫ്ലിപ് ഫോൺ വാങ്ങാം. 3,800 രൂപയാണ് ഇതിന്റെ എക്സ്ചേഞ്ച് ഓഫർ. റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കുന്ന SBI ബാങ്ക് ഓഫർ ഇതിന് ലഭിക്കില്ല. കാരണം ഇതിന് 5000 രൂപയ്ക്കും താഴെയാണ് വിലയാകുന്നത്.

ഓഫറിനെ കുറിച്ച് വിശദമായി അറിയാം, ആമസോണിൽ നിന്നും

Nokia 2660 Flip 4G ഫീച്ചറുകൾ

2.8 ഇഞ്ച് LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിലെ വലിയ കീപാഡുകൾ മുതിർന്നവർക്ക് സൌകര്യപ്രദമായി ഉപയോഗിക്കാം. ഇതിനായാണ് നോക്കിയ വലിയ ബട്ടണുകളിൽ ഡിസൈൻ ചെയ്തിരിക്കുന്നതും. ഡ്യുവൽ 4G കണക്റ്റിവിറ്റിയും VoLTE സപ്പോർട്ടുമുള്ള ഫ്ലിപ് ഫോണാണിത്.

ഡ്യുവൽ സിം, ഫോൾഡ് സ്ക്രീൻ! Nokia Flip 4G കീപാഡ് ഫോണിന് Amazon Republic Day Offer
Nokia Flip 4G കീപാഡ് ഫോണിന് Amazon ഓഫർ

ഇതിൽ നിങ്ങൾക്ക് 1450mAh ബാറ്ററി കപ്പാസിറ്റി ലഭിക്കുന്നു. ഇത് നീണ്ട ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു. ഫോണിന്റെ റിയർ ക്യാമറ 0.3 MPയാണ്. ഇതിന് നോക്കിയ ഫ്ലാഷ് സപ്പോർട്ടും നൽകിയിരിക്കുന്നു.

READ MORE: 1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില| TECH NEWS

സൂം UI ഫീച്ചർ ഉള്ളതിനാൽ ഈസിയായി കീപാഡ് ഫോൺ കൈകാര്യം ചെയ്യാം. കൂടാതെ, ഒരേ സമയം അഞ്ച് എമർജൻസി കോൺടാക്റ്റുകൾ വരെ ഇതിൽ സേവ് ചെയ്യാനാകും. ഈ ഫ്ലിപ് ഫോണിൽ വിജിഎ ക്യാമറയും എഫ്എം റേഡിയോ സപ്പോർട്ടുമുണ്ട്. എഫ്എം റേഡിയോ വയർലെസ് സേവനം എവിടെ നിന്നും ലഭിക്കുന്നതാണ്. 3.5 എംഎം ഹെഡ് ജാക്ക് ഉപയോഗിച്ച് എക്സ്പീരിയൻസ് മികച്ചതാക്കാം. കറുപ്പ്, നീല, പിങ്ക് നിറത്തിലുള്ള ഫോണുകളാണ് വിൽപ്പനയ്ക്കുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo