വരിക്കാർക്ക് Republic Day സമ്മാനവുമായി Reliance Jio
മുമ്പ് ദീപാവലിയ്ക്കും ജിയോ ഈ ഓഫർ നൽകിയിരുന്നു
ഇത് Reliance Jio-യുടെ വാർഷിക പ്ലാനാണ്
ഏറ്റവും മികച്ച റീചാർജ് പ്ലാനാണ് Reliance Jio പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. Republic Day പ്രമാണിച്ചാണ് ജിയോയുടെ ഈ പുതിയ ഓഫർ. ഒരു വർഷം വാലിഡിറ്റി വരുന്ന പ്ലാനാണിത്. വരിക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനമായി അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും.
SurveyReliance Jio നൽകുന്ന Republic Day ഓഫർ
മുമ്പ് ദീപാവലിയ്ക്കും ജിയോ ഈ ഓഫർ നൽകിയിരുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പുതിയ ഓഫർ. അതായത്, 365 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനാണ്. 2,999 രൂപയാണ് ഇതിന് ചെലവാകുന്നത്. പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.

2,999 Jio Plan
ദിവസവും 2.5 GB 4G ഡാറ്റ ലഭിക്കും. ഇങ്ങനെ മൊത്തം 365 ദിവസത്തിൽ നിങ്ങൾക്ക് 912.5 GB ഡാറ്റ നേടാം. ഇനി നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഡാറ്റ ഉപയോഗിച്ച് തീർന്നാൽ ഇന്റർനെറ്റ് വേഗ 64 Kbps ആയി ചുരുങ്ങും. അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 SMS എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.
ഇതൊരു പരിമിത കാല ഓഫറാണ്. ജനുവരി 15 നും ജനുവരി 30 നും ഇടയിൽ റീചാർജ് ചെയ്യുന്നവർക്ക് ഈ ഓഫർ നേടാം. ഇതിനായി മൈ ജിയോ ആപ്പ് വഴി റീചാർജ് ചെയ്യുക.
Rs 2,999ന് OTT ആനുകൂല്യങ്ങൾ
ജിയോ ടിവി, ജിയോ ക്ലൌഡ്, ജിയോ സിനിമ പോലുള്ള ഒടിടി സേവനങ്ങളും ഇതിലുണ്ട്. എന്നാൽ ജിയോ സിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമായിരിക്കില്ല.
ജിയോയുടെ മറ്റ് വാർഷിക പ്ലാനുകൾ
ഇതുകൂടാതെ 7 വാർഷിക പ്ലാനുകളാണ് ജിയോയുടെ പ്രീ പെയ്ഡ് വരിക്കാർക്ക് ലഭിക്കുന്നത്. 2025 വരെ നീണ്ടുനിൽക്കുന്ന പ്ലാനുകളാണിവ. 2545 രൂപയിലാണ് ജിയോ വാർഷിക പ്ലാനുകൾ തുടങ്ങുന്നത്. 4498 രൂപയാണ് ജിയോയുടെ ഏറ്റവും വില കൂടിയ വാർഷിക പ്ലാൻ.
2545 രൂപയ്ക്ക് റീചാർജ് ചെയ്താൽ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസേന 1.5 ജിബി ഡാറ്റയാണ് ഓഫർ. അൺലിമിറ്റഡ് വോയിസ് കോളുകളും, ദിവസേന 100 SMSഉം ജിയോ നൽകുന്നു. പ്രതിദിനം 2.5 GB ഡാറ്റയാണ് 2999 രൂപയുടെ പ്ലാനിലുള്ളത്. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസ്സും ഈ റീചാർജ് പ്ലാനിലും ഉറപ്പാണ്.
READ MORE: Refrigerator Offers 2024: Amazon Great Repulic Day സെയിലിൽ 25K റേഞ്ചിൽ വാങ്ങാവുന്ന 3 ഫ്രിഡ്ജുകൾ!
3178 രൂപയുടെ പ്ലാനിൽ ദിവസവും 100 SMS ലഭിക്കും. 2 GB ഡാറ്റയും പ്രതിദിനം ലഭിക്കുന്നു. 3225 പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 GB ഡാറ്റ ലഭിക്കും. 3226, 3227 പ്ലാനുകളും സമാന ഓഫറുകളാണ്. എന്നാൽ ഇവയുടെ ഒടിടി ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 3662 ജിയോ പ്ലാനിലാകട്ടെ 2 മുഖ്യ ഒടിടികൾ സൌജന്യമാണ്. 4498 രൂപയുടെ പ്ലാനിലാകട്ടെ 14 ഒടിടി ആപ്പുകളാണ് ലഭിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile