iQOO Z7 Pro 5G Amazon Deal: 64 MP iQOO Z7 Pro 5G ലാഭത്തിൽ വാങ്ങാൻ സുവർണാവസരം!
iQOO Z7 Pro 5G ഇതാ വിലക്കുറവിൽ വാങ്ങാം...
ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂപ്പണുകളും ലഭിക്കും
Amazon റിപ്ലബിക് ഡേ സ്പെഷ്യൽ സെയിലിലാണ് ഓഫർ
30,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു മികച്ച ഫോണാണ് iQOO Z7 Pro 5G. സമകാലികരെ വെല്ലുന്ന ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനും ഫോണിനുണ്ട്. ഈ ഐക്യൂ ഫോണിതാ Amazon 23,999 രൂപയ്ക്ക് വിൽക്കുന്നു.
Surveyജനുവരി 13 ഉച്ചയ്ക്ക് 12 മണിമുതലാണ് സെയിൽ തുടങ്ങിയത്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും കൂപ്പണുകളും ഈ സെയിലിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഓഫറിനെ കുറിച്ചും ഫോണിന്റെ ആകർഷകമായ ഫീച്ചറുകളെ കുറിച്ചും അറിയാം…

iQOO Z7 Pro 5G സ്പെസിഫിക്കേഷൻ
കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത 5G ഫോണാണിത്. 6.78 ഇഞ്ച് സ്ക്രീനാണ് ഫോണിനുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. Wi-Fi 6, ബ്ലൂടൂത്ത് 5.3 എന്നിവയെ പിന്തുണയ്ക്കുന്നു. 4,600mAhന്റെ ബാറ്ററി കരുത്തിൽ പ്രവർത്തിക്കുന്ന ഫോണാണിത്. 66W അതിവേഗ ചാർജിങ്ങിനെ ഐക്യൂ പിന്തുണയ്ക്കുന്നു.
ഫോണിന്റെ പെർഫോമൻസും ക്യാമറയുമാണ് പ്രശസ്തി നേടിയത്. 64 MP AURA ലൈറ്റ് OIS ക്യാമറയാണ് ഐക്യൂവിലുള്ളത്. ഇതിൽ ഡ്യുവൽ റിയർ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. യൂട്യൂബ് വ്ലോഗേഴ്സിന് ഇണങ്ങുന്ന 4K വീഡിയോ റെക്കോർഡിങ് ഫീച്ചർ ഇതിനുണ്ട്.
കൂടാതെ, ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷനുള്ള സെൻസറുകളാണിവ. സൂപ്പർ നൈറ്റ് മോഡ്, ഓറ ലൈറ്റ് പോർട്രെയ്റ്റ് എന്നിവയും ഇതിലുണ്ട്. 16 മെഗാപിക്സലാണ് ഐക്യൂ Z7 പ്രോയുടെ സെൽഫി ക്യാമറ.
iQOO Z7 Pro 5G വില
8GB റാമും, 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 23,999 രൂപയ്ക്ക് ഐക്യൂ Z7 പ്രോ വാങ്ങാം. ഇതിന് പുറമെ ബാങ്ക് ഓഫറുകളും കൂപ്പണുകളും ലഭ്യമാണ്. ജനപ്രിയമായ ഈ ഫോണിന് ആമസോൺ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. കൂടാതെ, ഇതിന് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ…
READ MORE: ഇതാ Reliance Jioയുടെ Good News! 2024-ൽ റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ…|TECH NEWS
എസ്ബിഐ ബാങ്ക് കാർഡിന് 750 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. 500 രൂപയുടെ കൂപ്പണും ഇതിനുണ്ട്. 1,080 രൂപയുടെ ഇഎംഐ ഓപ്ഷനാണ് ഇതിനുള്ളത്. 21,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഐക്യൂ Z7 പ്രോയ്ക്ക് നൽകുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഐക്യൂ ഫോണിനും ഓഫർ ലഭ്യമാണ്. 22,999 രൂപയ്ക്ക് ഈ വേരിയന്റ് വാങ്ങാം. ഇതിനും ആമസോൺ 500 രൂപയുടെ കൂപ്പൺ നൽകുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile