50 ശതമാനം വരെ കിഴിവിൽ Laptop വാങ്ങാം...
Amazon Great Republic Day Sale-ലാണ് ഇത്രയും മികച്ച ഓഫർ
എസ്ബിഐ ബാങ്ക് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും നിങ്ങൾക്ക് ലഭിക്കും
ഒരു Laptop വാങ്ങാനായി കാത്തിരിക്കുന്നവർക്ക് Amazon സ്പെഷ്യൽ സെയിൽ ഉപയോഗിക്കാം. 40,000 മുതൽ 50,000 രൂപ വരുന്ന ലാപ്ടോപ്പുകൾ ഏറ്റവും വിലകുറച്ച് വാങ്ങാം. Amazon Great Republic Day Sale-ലാണ് ഇത്രയും മികച്ച ഓഫർ.
SurveyAmazon നൽകുന്ന Laptop ഓഫറുകൾ
HP, DELL, ACER തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്കാണ് ഓഫർ. Lenovo ലാപ്ടോപ്പുകൾക്ക് 50 ശതമാനം വരെ കിഴിവുണ്ട്. 29,000 രൂപ മുതൽ 37,000 രൂപ റേഞ്ചിൽ ഓഫറുകൾ ലഭ്യമാണ്. ഇതിന് പുറമെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
ജനുവരി 13 മുതലാണ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നത്.
ഓഫറുകളുടെ വലിയ സർപ്രൈസുകളാണ് ആമസോൺ ഒരുക്കിയിട്ടുള്ളത്. സെയിൽ തുടങ്ങി അതിവേഗം ഇവയുടെ സ്റ്റോക്ക് തീരാനും സാധ്യതയുണ്ട്. അതിനാൽ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർ സമയം കളയാതെ ഈ ഓഫറുകൾ സ്വന്തമാക്കൂ…
Laptop ഓഫറുകൾ ഇങ്ങനെ…
Lenovo ഇന്ത്യയിലെ ജനപ്രിയ ലാപ്ടോപ്പ് ബ്രാൻഡാണ്. ആമസോൺ ഇപ്പോൾ 50% വിലക്കിഴിവിലാണ് ഇത് വിൽക്കുന്നത്. അതായത് 29,990 രൂപയ്ക്ക് ഇത് വാങ്ങാം.
- Lenovo- Rs 29,990
Lenovo IdeaPad Slim 3 Intel Core i3-നാണ് ഓഫർ. 15.6 ഇഞ്ച് FHD സ്ക്രീനാണ് ലാപ്പിനുള്ളത്. 11-ആം തലമുറ കോർ i3 സിപിയുവിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പാണിത്. വിൻഡോസ് 11 ഹോമാണ് ഒഎസ്. 8 GB റാമും 256GB SSDയും സ്റ്റോറേജാണ് ഇതിനുള്ളത്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി 500 രൂപയുടെ ഡിസ്കൌണ്ട് കൂടി നേടാം. എക്സ്ചേഞ്ച് ഓഫറായി 11,900 രൂപ ലഭിക്കും.

- Dell 15- Rs 33,990
ജനപ്രിയ ലാപ്ടോപ്പ് ബ്രാൻഡായ ഡെല്ലിനും ആമസോൺ ഓഫർ നൽകുന്നു. Dell 15 Laptop, Intel Core i3നാണ് ഓഫർ. 44,000 രൂപയോളം വില വരുന്ന ലാപ്ടോപ്പാണിത്. 33,990 രൂപയ്ക്ക് ആമസോൺ സെയിലിലൂടെ ലാഭത്തിൽ വാങ്ങാം.
ഇന്റൽ കോർ i3-1115G4 പ്രോസസറാണ് ഇതിലുള്ളത്. 8GB DDR4 റാം, 512GB SSD നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഇണങ്ങിയതാണ്. 15.6 ഇഞ്ച് FHD ഡിസ്‌പ്ലേയും, 120Hz റീഫ്രെഷ് റേറ്റും സ്ക്രീനിനുണ്ട്. മൊബൈൽ കണക്ട് ഉപയോഗിച്ച് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കാം.
- Acer Aspire Lite- Rs 31,990
ഏറ്റവും വിലക്കുറവിൽ ഏസർ ലാപ്ടോപ്പുകളും സ്വന്തമാക്കാം. നിങ്ങൾക്ക് സാധാരണ ആവശ്യങ്ങൾക്കാണ് ലാപ്ടോപ്പെങ്കിൽ ഏസറും മികച്ച ഓപ്ഷനാണ്.
Acer Aspire Lite 12th Gen Intel Core i3-യ്ക്കാണ് ഓഫറുള്ളത്.

12-ആം ജനറേഷൻ ഇന്റൽ കോർ i3-1215U പ്രോസസറുള്ള ഉപകരണമാണിത്. 15.6 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയാണ് ഏസറിനുള്ളത്. മെലിഞ്ഞ മെറ്റൽ ബോഡിയിലുള്ള ഡിസൈനും നിങ്ങൾക്ക് ഇഷ്ടപ്പെടും. 8 ജിബി റാം, വേഗതയേറിയ 512 ജിബി എസ്എസ്ഡി എന്നിവ ഇതിലുണ്ട്. ഇത് നിങ്ങൾക്ക് മൾട്ടിടാസ്കിങ്ങിന് വേഗത്തിലുള്ള പെർഫോമൻസ് നൽകും. 40 ശതമാനം വിലക്കിഴിവിൽ 31,990 രൂപയ്ക്ക് ലാപ്ടോപ്പ് വാങ്ങാം.
- HP Laptop 15s- Rs 37,999
കൂട്ടത്തിൽ അൽപ്പം വില കൂടിയ ലാപ്ടോപ്പാണിത്. എങ്കിലും 56,000 രൂപ വില വരുന്ന എച്ച്പി നിങ്ങൾക്ക് 37,999 രൂപയ്ക്ക് വാങ്ങാം.
HP Laptop 15s, 12th Gen Intel Core i3-നാണ് വിലക്കിഴിവുള്ളത്. 12-ആം ജനറേഷൻ ഇന്റൽ കോർ i3-1215U പ്രോസസറുള്ള ലാപ്ടോപ്പാണിത്. 15.6 ഇഞ്ച് FHD ഡിസ്‌പ്ലേ വരുന്നു. 8 ജിബി DDR4 റാമും 512 ജിബി SSDയും ചേർന്ന എച്ച്പി ലാപ്ടോപ്പാണിത്.
READ MORE: itel A70 Sale: Hurry! 256GB സ്റ്റോറേജ് ഫോൺ നിസ്സാരം 7000 രൂപയ്ക്കോ, വിൽപ്പന തുടങ്ങി
ഇതിന് എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ലഭിക്കും. കൂടാതെ റിപ്പബ്ലിക് ഡേ സ്പെഷ്യലായി ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. എസ്ബിഐ കാർഡുകൾക്ക് 500 രൂപ ഡിസ്കൌണ്ടുണ്ട്. പ്രൈം മെമ്പറാണെങ്കിൽ 1250 രൂപയുടെ കിഴിവ് ലഭിക്കും.
എന്നാൽ 27,990 രൂപയ്ക്ക് മറ്റൊരു HP ലാപ്ടോപ്പ് ഇപ്പോൾ വാങ്ങാം. HP Laptop 15s, Intel Celeron ആണ് ഈ ഓഫർ. റിപ്പബ്ലിക് ഡേ സെയിൽ പ്രമാണിച്ചാണ് ആമസോൺ ഇത്രയും വിലക്കിഴിവിൽ ലാപ്ടോപ്പ് വിൽക്കുന്നത്. എച്ച്പി ആരാധകർക്ക് 30,000 രൂപയ്ക്ക് അകത്ത് വാങ്ങാവുന്ന ലാപ്ടോപ്പാണിത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile