Instagram ഒരു ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്
ഏറ്റവും കൂടുതൽ ആളുകളും റീൽസുകൾ ആസ്വദിക്കാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്
ഇൻസ്റ്റഗ്രാം അഡിക്റ്റിൽ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതാ ടിപ്സ്
ഇന്ന് Instagram ഒരു ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്. ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ മാത്രമല്ല ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകളും റീൽസുകൾ ആസ്വദിക്കാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് റീൽസിലാണ്.
SurveyInstagram Reels
അതുപോലെ റീൽസിൽ സമയം പാഴാക്കുന്നവരാണ് പലരും. ഫോണിൽ അഡിക്റ്റ് ആകുന്നവരും മിക്കവരും റീൽസിലാണ് സമയം പാഴാക്കുന്നത്. ഇൻസ്റ്റഗ്രാം അഡിക്റ്റിൽ നിന്ന് മാറണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാതെ ഇത് സാധ്യമാകും. അതും വളരെ സിമ്പിൾ ടിപ്സിലൂടെ ഇത് പരിഹരിക്കാം.

ഫോണിൽ അധികമായി സമയം ചെലവഴിക്കുന്നവർക്ക് അത് മറികടക്കാനുള്ള വഴിയാണിത്. ഇൻസ്റ്റഗ്രാമിൽ തന്നെ ഇതിനുള്ള വിദ്യകളുണ്ട്. ആൻഡ്രോയോയിഡിലും ആപ്പിൾ ഉപകരണങ്ങളിലും ഇതിനുള്ള പോംവഴികളുണ്ട്. ഇൻസ്റ്റഗ്രാമിൽ സമയ പരിധി ക്രമീകരിക്കാൻ ഇത് സഹായിക്കും.
ഇൻസ്റ്റഗ്രാം ഉപയോഗം കുറയ്ക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾ ഇക്കാര്യം ശ്രദ്ധിക്കുക.
- ആദ്യം Android ഫോണിലെ സെറ്റിങ്സ് എന്ന ആപ്പ് തുറക്കുക.
- സ്ക്രോൾ ചെയ്‌ത് “ഡിജിറ്റൽ വെൽബീയിങ് & പാരെന്റൽ കൺട്രോൾസ്’ എന്ന ഓപ്ഷൻ എടുക്കുക.
- ഡിജിറ്റൽ വെൽബീയിങ് ഇതുവരെ സെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിർദേശങ്ങൾ പാലിക്കുക.
- സെറ്റിങ്സിൽ “ഡാഷ്ബോർഡ്” അഥവാ “യുവർ ഡിജിറ്റൽ വെൽബീയിങ്” എന്നതിൽ ടാപ്പ് ചെയ്യുക.
- ആപ്പ് ലിസ്റ്റിൽ നിന്ന് Instagram ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ഇൻസ്റ്റാഗ്രാമിന് അടുത്ത് കാണുന്ന “സെറ്റ് ടൈമർ” അല്ലെങ്കിൽ “ആപ്പ് ടൈമർ” ക്ലിക്ക് ചെയ്യുക.
- ടൈം ലിമിറ്റ് സെലക്റ്റ് ചെയ്യുക.
- ശേഷം ഓകെ അഥവാ സെറ്റ് എന്ന ഓപ്ഷൻ നൽകുക.
ഐഫോൺ ഉപയോഗിക്കുന്നവർ ചുവടെ നൽകിയിരിക്കുന്ന ഗൈഡ് പാലിക്കുക.
READ MORE: 50 MP ഡ്യുവൽ ക്യാമറ, 8 GB RAM, 5000 mAh ബാറ്ററിയിൽ Lava Yuva 3 Pro! വില 9,000 പോലുമില്ല
- iPhone ഉപയോക്താക്കൾ ഫോണിലെ സെറ്റിങ്സ് ആപ്പ് തുറക്കുക.
- താഴേക്ക് സ്ക്രോൾ ചെയ്ത് “സ്ക്രീൻ ടൈം” ടാപ്പ് ചെയ്യുക.
- സ്‌ക്രീൻ സമയം ഇതുവരെ ആക്ടീവ് ചെയ്തില്ലെങ്കിൽ, അത് ഓണാക്കുക. ശേഷം ഓൺ-സ്‌ക്രീൻ നിർദേശങ്ങൾ പാലിക്കുക.
- സ്‌ക്രീൻ ടൈം ആക്ടീവാക്കിയ ശേഷം മുകളിൽ നിങ്ങളുടെ ഫോണിന്റെ പേര് ക്ലിക്ക് ചെയ്യുക.
- ആപ്പ് ലിമിറ്റ്സിന് കീഴിൽ, ആഡ് ലിമിറ്റ് എന്നത് നൽകുക.
- സോഷ്യൽ നെറ്റ്‌വർക്കിങ് സെലക്റ്റ് ചെയ്യുക. ശേഷം ഓൾ ആപ്പ്സ് ആൻഡ് കാറ്റഗറീസ് എന്നതിൽ സെലക്റ്റ് ചെയ്യുക.
- ശേഷം ഇൻസ്റ്റഗ്രാം സെലക്റ്റ് ചെയ്ത് നിങ്ങളുടെ പ്രത്യേക സമയം ക്രമീകരിത്ത് സമയ പരിധി ആക്ടീവാക്കാം.
- ശേഷം ആഡ് എന്ന് നൽകി സേവ് ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile