WhatsApp New Feature: സ്റ്റാറ്റസിൽ ഇതാ രസകരമായ ഫീച്ചർ, നിങ്ങൾക്കും ഉടൻ ലഭിക്കും

HIGHLIGHTS

WhatsApp Status റിപ്ലൈ അയക്കുന്നതിൽ മാറ്റം വരുത്താൻ മെറ്റ

ഇൻസ്റ്റഗ്രാമിലും മറ്റും സ്റ്റോറികളിൽ നേരിട്ട് റിപ്ലൈ അയക്കുന്നതിന് സമാനമായ

സമീപ ഭാവിയിൽ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങും

WhatsApp New Feature: സ്റ്റാറ്റസിൽ ഇതാ രസകരമായ ഫീച്ചർ, നിങ്ങൾക്കും ഉടൻ ലഭിക്കും

ആകർഷകമായ പുതിയ ഫീച്ചറുമായി WhatsApp Status.അനുദിനം കൂടുതൽ രസകരമായ ഫീച്ചറുകളാണ് Meta വാട്സ്ആപ്പിൽ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്റെ ജനപ്രിയതയും വർധിക്കുകയാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വാട്സ്ആപ്പ് ഫീച്ചർ അതിന്റെ സ്റ്റാറ്റസ് ബാറാണ്.

Digit.in Survey
✅ Thank you for completing the survey!

WhatsApp Status പുതിയ അപ്ഡേറ്റ്

ഇനി വാട്സ്ആപ്പിൽ പുതിയതായി വരുന്ന ഫീച്ചറും അതിന്റെ സ്റ്റാറ്റസ് മെനുവിൽ തന്നെയാണ്. ആരുടെയെങ്കിലും സ്റ്റാറ്റസിന് റിപ്ലൈ അയക്കുന്നത് അത് മുകളിലേക്ക് സ്വൈപ്പ് ചെയ്തുകൊണ്ടാണ്. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. ഇൻസ്റ്റഗ്രാമിലും മറ്റും സ്റ്റോറികളിൽ നേരിട്ട് റിപ്ലൈ അയക്കുന്നത് പോലെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മറുപടി നൽകുന്നതാണ് പുതിയ ഫീച്ചർ.

WhatsApp
WhatsApp Status പുതിയ അപ്ഡേറ്റ്

WhatsApp Status എപ്പോൾ ലഭിക്കും?

നിലവിൽ ബീറ്റാ എഡിഷനിൽ ഈ പുതിയ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ഭാവിയിൽ തന്നെ ഇത് ആൻഡ്രോയിഡ് വാട്സ്ആപ്പ് ഉപയോക്താക്കൾക്കും iOS ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങും.

മറ്റ് വാട്സ്ആപ്പ് ഫീച്ചറുകൾ

നിരവധി പുതുപുത്തൻ ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഇങ്ങനെ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറായിരുന്നു ഓഡിയോ മെസേജുകളിലെ വ്യൂ വൺസ് ഫീച്ചർ. ഫോട്ടോകൾക്കും വീഡിയോകൾക്കും ഈ ഫീച്ചർ വളരെ മുന്നേ ലഭ്യമായിരുന്നു. എന്നാൽ ഓഡിയോ മെസേജുകളിലേക്കും വ്യൂ വൺസ് സംവിധാനം വരുന്നതോടെ ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യപ്രദവും സുരക്ഷിതവുമായ പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് വളരുകയാണ്.

WhatsApp Stickers

ഇതിന് പുറമെ സ്റ്റിക്കേഴ്സുകളിൽ AI ഫീച്ചർ കൊണ്ടുവരാനും വാട്സ്ആപ്പ് പരിശ്രമിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന സ്റ്റിക്കറുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അതായത്, നിങ്ങൾക്ക് എങ്ങനെയുള്ള സ്റ്റിക്കറുകൾ ആവശ്യമാണോ അത് വാട്സ്ആപ്പ് എഐയോട് പറയുക.

Read More: Moto G84 5G Offer: വിവ മജന്തയിൽ ഇറങ്ങിയ Motorola 18,000 രൂപയ്ക്ക് വാങ്ങാം

ഈ നിർദേശം അനുസരിച്ച് AI പുതിയ സ്റ്റിക്കറുകൾ സൃഷ്ടിക്കും. എന്നാൽ, ഇംഗ്ലീഷിലുള്ള നിർദേശങ്ങൾ മാത്രമാണ് വാട്സ്ആപ്പ് എഐ സ്വീകരിക്കുന്നത്. എന്നാൽ ഈ പുതിയ അപ്ഡേറ്റ് ഏതാനും രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുക.

Bus Ticket Booking ഇനി വാട്സ്ആപ്പ് വഴി

ഇനിമുതൽ വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യവും വരുന്നു. ഡൽഹിയിലും മുംബൈയിലും വാട്സ്ആപ്പ് വഴി ഓൺലൈനായി ടിക്കറ്റ് എടുക്കാനുള്ള പുതുപുത്തൻ ഫീച്ചറാണ് വരുന്നത്. നിലവിൽ ഡൽഹി മെട്രോ സേവനങ്ങൾ വാട്സ്ആപ്പിൽ ലഭ്യമാണ്.

അതായത്, ടിക്കറ്റ് എടുക്കാൻ മെട്രോ കാർഡോ, ക്യൂ നിന്ന് ടിക്കറ്റോ എടുക്കേണ്ട ആവശ്യമില്ല. പകരം, 91 9650855800 എന്ന നമ്പരിൽ Hi എന്ന് വാട്സ്ആപ്പ് മെസേജ് അയച്ചോ, ഡൽഹി മെട്രോ വാട്സ്ആപ്പ് QR സ്കാൻ ചെയ്തോ നിങ്ങൾക്ക് ടിക്കറ്റ് എടുത്ത് കൂടുതൽ സൌകര്യപ്രദമായി യാത്ര ചെയ്യാനാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo