Moto G84 5G Offer: വിവ മജന്തയിൽ ഇറങ്ങിയ Motorola 18,000 രൂപയ്ക്ക് വാങ്ങാം
Moto G84 5G 17% വിലക്കിഴിവിൽ വാങ്ങാം
12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ
2023-ന്റെ കളറായ വിവ മജന്തയിലുള്ള ഫോണിനാണ് വിലക്കിഴിവ്
മിഡ്റേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട Motorola-യുടെ Moto G84 5G ഇതാ ഏറ്റവും വിലക്കുറവിൽ വാങ്ങാം. 2023-ന്റെ കളറായ വിവ മജന്തയിലുള്ള മനോഹരമായ മോട്ടോ ജി84നാണ് ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
SurveyMoto G84 5G ഓഫർ
മോട്ടോ ജി84 ഇപ്പോൾ Flipkart ഓഫറിൽ വൻ വിലക്കിഴിവിൽ വാങ്ങാം. മോട്ടോറോള G സീരീസ് ഫോണുകൾ വിപണിയിൽ എത്തിയിട്ട് ഇപ്പോൾ 10 വർഷമായിരിക്കുന്നു. ഇതിലേക്ക് വന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് 17% വിലക്കിഴിവിൽ വാങ്ങാം. അതായത് വിവ മജന്തയിലുള്ള മോട്ടോ ജി84 ഫോണിന് ഫ്ലിപ്കാർട്ട് 4000 രൂപ ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രദ്ധിക്കുക, 12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ.
ബാങ്ക് ഓഫ് ബറോഡ, PNB ക്രെഡിറ്റ് കാർഡ് വഴിയുള്ള പേയ്മെന്റിന് 1000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് വഴിയാണ് പേയ്മെന്റെങ്കിൽ 750 രൂപയുടെ EMI ഓഫറും ലഭിക്കുന്നു.
ഇങ്ങനെ ഓഫർ കൂടി ചേരുമ്പോൾ 5000 രൂപ വിലക്കുറവിൽ മോട്ടോ ജി84 വാങ്ങാം. അതായത്, മിഡ് റേഞ്ച് വിഭാഗത്തിൽപെട്ട ഈ സ്മാർട്ഫോൺ 18,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. എക്സ്ചേഞ്ച് ഓഫറിൽ 14,350 രൂപ വരെ ലഭിക്കും. ഓഫറിൽ വാങ്ങാം, CLICK HERE
Moto G84 5G സ്പെസിഫിക്കേഷൻ
6.55 ഇഞ്ച് വലിപ്പമുള്ള OLED ഡിസ്‌പ്ലേയാണ് മോട്ടോ ജി84ലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7020 ചിപ്പിനേക്കാൾ മികച്ച സ്‌നാപ്ഡ്രാഗൺ 695 5G പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ 30 മണിക്കൂറിലധികം ചാർജിങ് നിൽക്കുന്നതിനായി ഫോണിന്റെ ഈ മികച്ച പ്രോസസർ അനുയോജ്യമാണ്.
5000mAh ആണ് ഫോണിന്റെ ബാറ്ററി. 30W ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. OIS പിന്തുണയ്ക്കുന്ന 50MPയുടെ മെയിൻ ക്യാമറയും 8MP-യുടെ അൾട്രാ-വൈഡ് ലെൻസും 16MP-യുടെ സെൽഫി ക്യാമറയും മോട്ടോ ജി84 ഫോണിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
Read More: തിരുവനന്തപുരത്ത് Google Pay Scam: ഓൺലൈൻ ഓർഡറെന്ന വ്യാജേന പണം തട്ടി
ഡിസൈനിൽ ആകർഷകമായതും, ഉപയോഗിക്കാൻ താരതമ്യേന ഭാരം കുറഞ്ഞതുമായ മോട്ടോ ജി84 അതിവേഗ കണക്റ്റിവിറ്റിയ്ക്കായി 14 5G ബാൻഡ് ആണ് ഉപയോഗിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile