എക്സ്ട്രാ 3GB ഓഫറുമായി BSNL ഇതാ വീണ്ടുമെത്തി
ദീർഘ കാല വാലിഡിറ്റി പ്ലാനിൽ extra 3GB അനുവദിച്ചിരിക്കുന്നത്
വളരെ തുച്ഛ വിലയ്ക്കുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്
രാജ്യത്തെ പ്രധാന സർക്കാർ ടെലികോം കമ്പനിയാണ് BSNL. ജിയോയും എയർടെലും പോലുള്ള സ്വകാര്യ ടെലികോം കമ്പനികൾ 5Gയിലൂടെ കുതിച്ചുകയറുമ്പോഴും സാധാരണക്കാരന് ഏറ്റവും വിലക്കുറവിൽ ടെലികോം സേവനം നൽകുന്നതിലാണ് ബിഎസ്എൻഎൽ ശ്രദ്ധ നൽകുന്നത്. ഇപ്പോഴിതാ, തങ്ങളുടെ ഒരു ദീർഘ കാല വാലിഡിറ്റി പ്ലാനിൽ extra 3GB ഡാറ്റ അനുവദിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
SurveyBSNL 107 ദിവസ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ആകർഷകമായ ഒരു റീചാർജ് പ്ലാനിലാണ് വീണ്ടും 3ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വരിക്കാർ തെരഞ്ഞെടുക്കുന്ന ഈ പ്രീ-പെയ്ഡ് പ്ലാനിന് 666 രൂപയാണ് വില. ദിവസവും 40 Kbps വേഗതയിൽ 2GB ഡാറ്റ ലഭിക്കുന്ന ഈ പ്രീ-പെയ്ഡ് പ്ലാൻ 105 ദിവസം വാലിഡിറ്റിയിലാണ് വരുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയും ദിവസവും 100 എസ്എംഎസ്സും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.
Extra Data Delight! Top up using #BSNLSelfCareApp and receive an extra 3GB of data for the ₹666 voucher. #RechargeNow: https://t.co/FLELxmuhOz (For NZ, EZ& WZ), https://t.co/GeNNi7QK7J (For SZ) #BSNLSelfCareAppSpecial #BSNL #BSNLRecharge #LimitedTimeOffer pic.twitter.com/2uFsFqgIBQ
— BSNL India (@BSNLCorporate) December 8, 2023
BSNL തരും extra 3GB
ഇതിന് പുറമെ സിങ് മ്യൂസിക്, Astrotelland GameOn സേവനങ്ങളും ഈ ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് ലഭിക്കുന്നു. എന്നാൽ ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമെ ഈ പ്ലാനിൽ നിങ്ങൾക്ക് ബിഎസ്എൻഎൽ 3ജിബി ഡാറ്റയാണ് അധികമായി ഓഫർ ചെയ്യുന്നത്. ഈ ഓഫർ ലഭിക്കുന്നതിനായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്യണം.
ഈ സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതലറിയണമെങ്കിൽ www.bsnl.co.in എന്ന സൈറ്റ് സന്ദർശിക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile