iQOO 12 5G Launch: കാത്തിരിക്കുന്ന പ്രീമിയം ഫോൺ iQOO 12 5G ഉടൻ വരും! വിലയെ കുറിച്ചുള്ള സൂചനകളും പുറത്ത്
ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് iQOO 12 5G
Android 14 ഉൾപ്പെടുത്തി വരുന്ന പിക്സൽ ഫാമിലിയിൽ ഉൾപ്പെടാത്ത ആദ്യ സ്മാർട്ഫോണാണിത്
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഫോണിലുള്ളത്
പെർഫോമൻസിലും ക്യാമറയിലുമെല്ലാം മികച്ച ഫീച്ചറുകളിലൂടെ best smartphone എന്ന പേര് പിടിച്ചുപറ്റിയ ബ്രാൻഡാണ് ഐക്യൂ. ഈ മാസം ലോഞ്ചിന് എത്തുന്ന ഫോണുകളിൽ ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് iQOO 12 5G. ഡിസംബർ 12നാണ് ഫോൺ ഇന്ത്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
Surveyപ്രീമിയം ഫോണുകളിൽ ഇടംപിടിച്ച ഐക്യൂ 12 5G ഫോണിന്റെ വിലയും ഏതാനും ചില ആകർഷക ഫീച്ചറുകളുമാണ് ലോഞ്ചിന് മുന്നേ ഇപ്പോൾ പുറത്തുവരുന്നത്. എന്തുകൊണ്ടാണ് ഐക്യൂ 12 ഇത്രയും വിപണിശ്രദ്ധ പിടിച്ചുപറ്റുന്നതെന്ന് നോക്കാം.

iQOO 12 5G ഫീച്ചറുകൾ
ആൻഡ്രോയിഡ് 14 കൊണ്ടുവന്ന ആദ്യ ഫോണുകൾ ഗൂഗിൾ പിക്സൽ 8 സീരീസുകളായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഐക്യൂ തങ്ങളുടെ പ്രീമിയം ഫോണുകളും അവതരിപ്പിക്കുന്നത്. ഇങ്ങനെ ആൻഡ്രോയിഡ് 14 ഉൾപ്പെടുത്തി വരുന്ന പിക്സൽ ഫാമിലിയിൽ ഉൾപ്പെടാത്ത ആദ്യ സ്മാർട്ഫോണാണിതെന്നും പറയാം. OSൽ മാത്രമല്ല ഫോണിന്റെ പ്രോസസറും വളരെ മികച്ചതാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഫോണിലുള്ളത്.
6.78-ഇഞ്ച് വലിപ്പമുള്ള OLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 144Hzന്റെ സൂപ്പർ-സ്മൂത്ത് റീഫ്രെഷ് റേറ്റ് വരുന്നു. 5,000mAh ആണ് ഫോണിന്റെ ബാറ്ററി. 120W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഫോണിൽ 16GB റാമും 1TB സ്‌റ്റോറേജും ഉണ്ടായിരിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
Read More: 4 മണിക്കൂർ കഴിയണം പണം അക്കൗണ്ടിലെത്താൻ! UPI Payment കൂടുതൽ നിയന്ത്രണങ്ങളോടെ…
ഇങ്ങനെ ഒരു മുൻനിര ഫോണിൽ ഉണ്ടായിരിക്കേണ്ട എല്ലാ മികച്ച ഫീച്ചറുകളും ഐക്യൂ തങ്ങളുടെ 12 സീരീസ് ഫോണുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാവരും ഫോണിൽ അന്വേഷിക്കുന്നത് അതിന്റെ ക്യാമറ എങ്ങനെയെന്നാണ്. ഇത് സംബന്ധിച്ചുള്ള ചില സൂചനകളും നമ്മുടെ പക്കലുണ്ട്.
iQOO 12 5G ക്യാമറ
OIS ഉള്ള 50 MP പ്രൈമറി ക്യാമറയാണ് ഐക്യൂ 12 5ജിയിലുള്ളത്. 50 MPയുടെ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 3x സൂമുള്ള 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നീ ഫീച്ചറുകൾ ഐക്യൂവിലുണ്ട്. 100x ഡിജിറ്റൽ സൂം കപ്പാസിറ്റിയും ക്യാമറയിൽ പ്രതീക്ഷിക്കാം. സെൽഫിയ്ക്ക് 16 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയാണ് ഐക്യൂ 12ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐക്യൂ 12 വില വിവരങ്ങൾ
60,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു പ്രീമിയം ഫോണായിരിക്കും ഐക്യൂ 12 എന്ന് പ്രതീക്ഷിക്കാം. അതായത്, ഏകദേശം 56,999 രൂപയോ അതുമല്ലെങ്കിൽ 53,000 രൂപ മുതൽ 55,000 രൂപ വരെ വില വന്നേക്കുമെന്ന് ചില ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile