Vodafone Idea പുതിയ ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
Vi പുതിയതായി ചേർത്തിരിക്കുന്നത് ഒരു ഡാറ്റ വൗച്ചറാണ്
വെറും 23 രൂപയ്ക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ ഈ റീചാർജ് പാക്കേജിൽ ലഭിക്കും
ജിയോയുടെയും എയർടെലിന്റെയും അത്രയും ജനപ്രീതി ഇല്ലെങ്കിലും Vodafone Idea ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരിൽ പ്രമുഖമായ സേവന ദാതാവാണ്. ഇപ്പോഴിതാ Vi തങ്ങളുടെ പ്രീ-പെയ്ഡ് പ്ലാനിലേക്ക് ചേർത്തിരിക്കുന്ന പുതിയൊരു പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. വെറും 23 രൂപയ്ക്ക് ഒട്ടനവധി ആനുകൂല്യങ്ങളോടെ വരുന്ന ഈ Recharge plan വിശദമായി അറിയാം…
SurveyVodafone Idea പുതിയ പ്ലാൻ
വിഐ പുതിയതായി ചേർത്തിരിക്കുന്നത് ഒരു ഡാറ്റ വൗച്ചറാണ്. അതിനാൽ ഇത് ഒരു ആക്ടീവ് പ്ലാൻ ഉള്ളവർക്കാണ് തെരഞ്ഞെടുക്കാനാവുന്നത്. നിലവിൽ നിങ്ങൾക്കൊരു റീചാർജ് പ്ലാനുണ്ടെങ്കിൽ 23 രൂപയ്ക്ക് റീചാർജ് ചെയ്ത് ഈ ഡാറ്റ വൗച്ചർ വാങ്ങാം. വെറും 23 രൂപയ്ക്ക് എന്തെല്ലാം ഓഫറുകളാണ് വോഡഫോൺ ഐഡിയ നൽകുന്നതെന്ന് നോക്കാം.

Read More: BSNL ബാലൻസ്, വാലിഡിറ്റി അറിയാം, വളരെ ഈസിയായി…
Vodafone Idea ഡാറ്റ വൗച്ചർ
ഒരു സജീവ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഇല്ലാതെ ഇത് പ്രവർത്തിക്കില്ല. Vi-യിൽ നിന്നുള്ള പുതിയ പ്ലാനിന് 23 രൂപയാണ് വില, ഇത് ടെലികോം ഓപ്പറേറ്ററുടെ രസകരമായ ഒരു നിർദ്ദേശമാണ്. അതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വോഡഫോൺ ഐഡിയ 23 രൂപയുടെ പ്ലാൻ
1.2GB ഡാറ്റയാണ് ഇതിൽ വരുന്നത്. ഒരു ദിവസത്തേക്ക് മാത്രമാണ് പ്ലാനിന്റെ വാലിഡിറ്റി. വിഐ സിം സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഏതെങ്കിലും ഒരു ദിവസത്തേക്ക് ഡാറ്റ ആവശ്യമുണ്ടെങ്കിൽ ഈ പ്ലാനിൽ റീചാർജ് ചെയ്യാം. എന്നാൽ സിം ആക്ടീവായി നിർത്തുന്നതിന് ഏതെങ്കിലും കോൾ ഓഫറിന്റെയോ എസ്എംഎസ് ഓഫറുകളുടെയോ റീചാർജ് പാക്കേജ് പക്കൽ ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ആവശ്യമുള്ള സമയത്ത് മാത്രം ഡാറ്റ ലഭിക്കുന്നതിന് ഈ ആഡ്-ഓൺ ഡാറ്റ പ്ലാൻ ഉപയോഗിക്കാം.
Vi-യുടെ മറ്റ് ഡാറ്റ വൗച്ചറുകൾ
19 രൂപയുടെ Vi റീചാർജ് പ്ലാൻ ഡാറ്റ മാത്രം ആവശ്യമുള്ളവർക്ക് വാങ്ങാവുന്ന ഡാറ്റ വൗച്ചറാണ്. 24 മണിക്കൂർ കാലാവധിയിൽ 1GB ഡാറ്റ വാഗ്ദാനം ചെയ്യുന്ന റീചാർജ് പ്ലാനാണിത്. ഇതിന് പുറമെ വോഡഫോൺ ഐഡിയയുടെ 49 രൂപ പ്ലാനും കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തെരഞ്ഞെടുക്കാം. അതായത്, ഈ ഡാറ്റ പ്ലാനിൽ വിഐ 6GB ഡാറ്റ വരുന്നു.
Also Read: 15,000 രൂപയിൽ താഴെ ബജറ്റിൽ ഇതാ കിടിലൻ സ്മാർട്ഫോണുകൾ
ഇതും ഒരു ദിവസത്തെ കാലാവധിയുള്ള ഡാറ്റ റീചാർജ് പ്ലാനാണിത്.
ഇവയെല്ലാം Vi ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും. ഇന്ത്യയൊട്ടാകെയുള്ള വോഡഫോൺ- ഐഡിയ വരിക്കാർക്ക് ഈ പ്ലാനുകളെല്ലാം ലഭിക്കുന്നതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile