ഇതാണ് ഓഫർ! അൺലിമിറ്റഡ് കോളിങ്ങും 336 ദിവസം വാലിഡിറ്റിയുമുള്ള BSNL പ്ലാൻ

HIGHLIGHTS

പ്രതിദിനം 100 എസ്എംഎസ്സും ഈ പ്ലാനിൽ ലഭിക്കുന്നു

336 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്

മൊത്തം 24GB ഡാറ്റ ഇതിലൂടെ ലഭ്യമാകും

ഇതാണ് ഓഫർ! അൺലിമിറ്റഡ് കോളിങ്ങും 336 ദിവസം വാലിഡിറ്റിയുമുള്ള BSNL പ്ലാൻ

വരിക്കാരുടെ പോക്കറ്റിന് ഇണങ്ങിയ റീചാർജ് പ്ലാനുകളാണ് എപ്പോഴും സർക്കാർ ടെലികോം കമ്പനിയായ BSNL അവതരിപ്പിക്കാറുള്ളത്. വില കുറവായത് കൊണ്ട് മാത്രമല്ല ആനുകൂല്യങ്ങൾ മികച്ചതാണെന്നതും ബിഎസ്എൻഎൽ പ്ലാനുകളിലേക്ക് വരിക്കാരെ ആകർഷകമാക്കുന്നുണ്ട്. എന്നാൽ കമ്പനി ഇപ്പോഴും നേരിടുന്ന വെല്ലുവിളി അതിന്റെ ഇന്റർനെറ്റ് വേഗതയെ കുറിച്ചുള്ളതാണ്.

Digit.in Survey
✅ Thank you for completing the survey!

BSNL വിട്ട് കേരളവും!

ഇപ്പോഴും 3Gയിൽ തുഴയുകയാണ് ബിഎസ്എൻഎൽ എന്നതാണ് വ്യപകമായി ഉയരുന്ന പരാതി. കേരളത്തിലടക്കമുള്ള വരിക്കാർ ഇക്കാരണത്താൽ ഏറെക്കുറേ ബിഎസ്എൻഎല്ലിനെ കൈയൊഴിഞ്ഞ മട്ടാണ്.

BSNL പ്ലാൻ
BSNL പ്ലാൻ

ദീർഘകാലത്തേക്കായി ഇങ്ങനെ റീചാർജ് ചെയ്യാം

എന്നാലും ഇന്നും സെക്കൻഡറി സിമ്മായും അതുപോലെ ഗ്രാമങ്ങളിലുള്ളവരും ഏറെ ആശ്രയിക്കുന്നത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനെ തന്നെ. ഇവിടെ പരിചയപ്പെടുത്തുന്നത് ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന ചെലവ് നന്നേ കുറഞ്ഞ ഒരു ബിഎസ്എൻഎൽ പ്ലാനാണ്. 336 ദിവസമാണ് കാലാവധി. 336 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ നിങ്ങളെ അതിശയിപ്പിക്കുന്ന എന്തെല്ലാം ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാനിലുണ്ടെന്ന് നോക്കാം.

336 വാലിഡിറ്റിയുടെ BSNL പ്ലാൻ

ഈ 336 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. 1499 രൂപയുടെ ഈ റീചാർജ് പ്ലാനിൽ നേരത്തെ പറഞ്ഞ പോലെ 336 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. മൊത്തം 24GB ഡാറ്റ ഇതിലൂടെ ലഭ്യമാകും. അതിനാൽ തന്നെ ഇതിന് ഡാറ്റ പരിധിയില്ല. ഒരു മാസത്തിനുള്ളിലോ 336 ദിവസത്തിനുള്ളിലോ ഈ ഡാറ്റ വിനിയോഗിച്ച് തീർക്കാം.

1198 രൂപയുടെ മറ്റൊരു BSNL പ്ലാൻ
1198 രൂപയുടെ മറ്റൊരു BSNL പ്ലാൻ

അതായത് ആവശ്യമുള്ളപ്പോൾ ആവശ്യത്തിന് ഡാറ്റ എന്ന പ്ലാനാണ് നിങ്ങൾക്കുള്ളതെങ്കിൽ ഈ റീചാർജ് പാക്കേജ് മികച്ചതാണ്. പൊതുമേഖല ടെലികോം കമ്പനി നൽകുന്ന അൺലിമിറ്റഡ് കോളിങ് ഓഫർ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗകര്യം നൽകുന്നുണ്ട്. കൂടാതെ ഈ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നുണ്ട്.

Also Read: Online Scam: ക്യാബ് ഈടാക്കിയ 100 രൂപ Refund ചോദിച്ചു, ഡോക്ടറിന് നഷ്ടമായത് 4.9 ലക്ഷം രൂപ!

ദീർഘ നാളേക്ക് റീചാർജ് പ്ലാനുകളുടെ പിന്നാലെ പോകാൻ താൽപ്പര്യമില്ലാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. അഥവാ നിങ്ങളുടെ ബിഎസ്എൻഎൽ കണക്ഷൻ സെക്കൻഡറി സിമ്മായി പരിഗണിക്കുകയാണെങ്കിൽ അത് ആക്ടീവായി നിർത്താനും എന്തുകൊണ്ടും ഈ പ്ലാൻ മികച്ചതാണ്. 1500 രൂപയ്ക്ക് അകത്ത് ഒരു വർഷത്തേക്ക് റീചാർജ് ചെയ്യാമെന്നതാണ് പ്ലാനിന്റെ നേട്ടം.

336 ദിവസത്തേക്ക് മറ്റ് BSNL പ്ലാൻ

336 ദിവസം കാലാവധിയുള്ള ഈ ബിഎസ്എൻഎൽ പ്ലാനിന് 1199 രൂപയാണ് വില. ഇതിൽ എന്നാൽ അൺലിമിറ്റഡ് കോളുകളൊന്നും ലഭ്യമല്ല. എന്നാലോ 4GB ഡാറ്റയും ദിവസേന 100 എസ്എംഎസ്സും ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo