സ്വർണം വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇതാ മികച്ച ദീപാവലി ഓഫർ
1000 രൂപയുടെ മുതൽ സ്വർണം വാങ്ങുന്നവർക്കാണ് ഓഫർ
ഫോൺപേ സ്വർണപ്രേമികൾക്കായി 3000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Diwali-യ്ക്ക് മാത്രമല്ല, ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന ധൻതെരാസ് ദിനത്തിനായും ഒരു അത്യുഗ്രൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് PhonePe. സ്വർണം ആഭരണമായും നിക്ഷേപമായും വാങ്ങാൻ താൽപ്പര്യമുള്ളവർക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺലൈനിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫോൺപേ cashback offer നൽകുമെന്ന് അറിയിച്ചു. 1000 രൂപയുടെ gold വാങ്ങുന്നവർക്കും ഈ ഓഫർ ലഭ്യമായിരിക്കും. ഫോൺപേ സ്വർണപ്രേമികൾക്കായി നൽകുന്ന ഈ ക്യാഷ്ബാക്ക് ഓഫറിനെ കുറിച്ച് വിശദമായി അറിയാം…
SurveyDiwali ഓഫർ PhonePe-യിൽ
ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് വരെയാണ് ഫോൺപേ നൽകുന്നത്. 24 കാരറ്റ് സ്വർണം വാങ്ങുന്നവർക്കാണ് ഈ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാകുക. കുറഞ്ഞത് 1000 രൂപയുടെ ഡിജിറ്റൽ സ്വർണം എങ്കിൽ വാങ്ങുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 3000 രൂപ വരെ ക്യാഷ്ബാക്ക് ഉറപ്പായി ലഭിക്കും.
Also Read: രശ്മിക മന്ദാന Deep Fake Video: നിയമ നടപടി വേണമെന്ന് ബച്ചൻ, കോടതിയെ സമീപിക്കാമെന്ന് കേന്ദ്രം
Diwali cashback offer എന്ന് മുതൽ?
നവംബർ 9 വെള്ളിയാഴ്ച മുതൽ 12 വരെയാണ് ഫോൺപേ ഓഫർ ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞത് 1,000 രൂപയുടെ ഡിജിറ്റൽ സ്വർണം ഫോൺപേ വഴി വാങ്ങുന്ന എല്ലാ ഒറ്റത്തവണ ഇടപാടുകൾക്കും ഈ ഓഫർ നേടാൻ അർഹതയുണ്ട്. എന്നാൽ ഒരു തവണ മാത്രമായിരിക്കും ഓഫർ ലഭിക്കുക എന്നും ബിസിനസ് ന്യൂസ് ദിസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
ഫോൺപേ Digital Gold നേട്ടങ്ങൾ ഇവയെല്ലാം…
വിശ്വസനീയമായ സേവനമാണ് ഫോൺപേ വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്ന് ഒരു കോടിയിലധികം ഉപയോക്താക്കൾ പരിശുദ്ധമായ സ്വർണം പർച്ചേസ് ചെയ്തതായാണ് കണക്കുകൾ. പ്രമുഖരും വിശ്വസ്തരുമായ വ്യാപാരികളിൽ നിന്ന് 99.99% പരിശുദ്ധി സാക്ഷ്യപ്പെടുത്തിയ 24 കാരറ്റ് ഡിജിറ്റൽ ഗോൾഡാണ് ഈ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്.
സർട്ടിഫിക്കേഷനുള്ള 24 കാരറ്റ് ഡിജിറ്റൽ സ്വർണം യാതൊരു പണിക്കൂലി നിരക്കുമില്ലാതെ വാങ്ങാമെന്നതാണ് ഫോൺപേയിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം. ഇതിന് പുറമെ ഇൻഷ്വർ ചെയ്ത ബാങ്ക് ഗ്രേഡ് ഗോൾഡ് ലോക്കറുകൾ സൗജന്യമായി സൂക്ഷിക്കുന്നതിനും സാധിക്കും. ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള തുകയ്ക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാനാകും.

24*7 ഷോപ്പിങ് നടത്തുന്നതിനും സൌകര്യമുണ്ടെന്നതാണ് മറ്റൊരു സവിശേഷത. അതുപോലെ വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ ഗോൾഡ് എപ്പോൾ വേണമെങ്കിലും വിൽക്കാനുമാകും എന്നത് മറ്റൊരു നേട്ടമാണ്. ഇങ്ങനെ വിൽക്കുന്ന സ്വർണത്തിന്റെ പണം 48 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതുമാണ്.
ഇപ്പോൾ ദീപാവലി, ധൻതെരാസ് പ്രമാണിച്ച് ഫോൺപേ ഡിജിറ്റൽ ഗോൾഡിന് 3000 രൂപ കൂടി ലഭിക്കുകയാണെങ്കിൽ, കേരളത്തിലെ സ്വർണപ്രേമികൾക്കും സ്വർണം വാങ്ങാനുള്ള അനുകൂല സമയമാണിത്.
Cashback offer ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാതം…
- ഫോൺപേയുടെ ഈ പ്രത്യേക ക്യാഷ്ബാക്ക് ഓഫറിനായി ഈ ഘട്ടങ്ങൾ പിന്തുടരുക.
- ആദ്യം നിങ്ങളുടെ മൊബൈലിൽ ഫോൺപേ ആപ്പ് തുറന്ന്, ഹോംപേജിന് താഴെയുള്ള സ്ട്രിപ്പിലെ Wealth എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
- ശേഷം വെൽത്ത് സ്ക്രീനിൽ നിന്ന് Gold എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- Buy One Time എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ശേഷം Buy in rupees എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് സ്വർണം പർച്ചേസ് ചെയ്യാം.
ശ്രദ്ധിക്കുക, ഏറ്റവും കുറഞ്ഞത് 1000 രൂപ വിലയുള്ള 24 കാരറ്റ് സ്വർണമായിരിക്കണം ഓഫർ സ്വന്തമാക്കാൻ വാങ്ങേണ്ടത്.
- പർച്ചേസിന് മുമ്പ് ഒന്നുകൂടി വിശദാംശങ്ങൾ പരിശോധിച്ച് Proceed to Pay എന്നതിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ഡിജിറ്റൽ സ്വർണം പർച്ചേസിങ് നടത്താം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile