ഹാക്കിങ് ആദ്യം കണ്ടെത്തിയത് അമേരിക്കൻ ഏജൻസിയായ റെസെക്യൂരിറ്റി
ശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ഹാക്കറിന്റെ കൈയിൽ എത്തിയത്
എങ്ങനെയാണ് ഡാറ്റ ബ്രീച്ച് സംഭവിച്ചതെന്നതിൽ വ്യക്തതയില്ല
81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ലീക്ക് ആയ Personal data ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചുവെന്നും പറയുന്നു. ഐസിഎംആർ അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശേഖരണത്തിൽ നിന്നാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നതായി പറയപ്പെടുന്നത്. ഇത് രാജ്യത്ത് ഇതുവരെ സംഭവിച്ച ഏറ്റവും വലിയ ഡാറ്റ ലീക്കാണ്. ഹാക്ക് ചെയപ്പെട്ട വിവരങ്ങളിൽ ഇന്ത്യക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, മേൽവിലാസം, Aadhaar- പാസ്പോർട്ട് വിശദാശംങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നുവെന്നാണ് പറയുന്നത്.
Surveyഇന്ത്യക്കാരുടെ data ഹാക്കറുടെ കൈയിൽ!
ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ഡാറ്റ മോഷണമാണിതെന്നാണ് വിലയിരുത്തുന്നത്. എന്തുകൊണ്ടെന്നാൽ ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ഹാക്കറിന്റെ കൈയിൽ എത്തപ്പെട്ടിരിക്കുന്നത്. pwn0001′ എന്ന പേരിലുള്ള അക്കൌണ്ടാണ് ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് സമയത്ത് ശേഖരിച്ച വിവരങ്ങളാണ് ഐസിഎംആറിൽ നിന്ന് ഹാക്കിങ് ചെയ്യപ്പെട്ടതെന്നും പുറത്തുവരുന്ന വാർത്തകളിൽ വിശദമാക്കുന്നുണ്ട്.

ഹാക്കിങ് ആദ്യം കണ്ടെത്തിയത് അമേരിക്കൻ ഏജൻസിയായ റെസെക്യൂരിറ്റിയാണ്. ഇതിന് പുറമെ, CERT-I എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യയും ഡാറ്റ ലീക്കിനെ കുറിച്ച് ഐസിഎംആറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് ഈ ഡാറ്റ ബ്രീച്ച് സംഭവിച്ചതെന്നതിൽ വ്യക്തതയില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഹാക്കിങ്ങിൽ ചോർന്ന വിവരങ്ങൾ
ഐസിഎംആറിൽ നിന്ന് ചോർന്ന ഡാറ്റയിൽ ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളടങ്ങിയ 100,000 ഫയലുകളുണ്ടെന്ന് സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, ഐസിഎംആറിൽ മാത്രമല്ല കോവിഡ് പരിശോധന ഫലങ്ങളും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. ഇവ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), ആരോഗ്യ മന്ത്രാലയം തുടങ്ങിയ സർക്കാർ വകുപ്പുകളിലും ശേഖരിച്ചിട്ടുള്ളതിനാൽ എവിടെയാണ് ലംഘനം ഉണ്ടായതെന്ന് മനസ്സിലാക്കുന്നതിനും വെല്ലുവിളിയുണ്ട്.
ചോർത്തിയ data ഒറിജിനൽ തന്നെ
ഇന്ത്യയുടെ ഭൂരിഭാഗം ജനസംഖ്യയുടെയും വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സിബിഐ ഈ ഡാറ്റ ലീക്കിൽ അന്വേഷണം ആരംഭിച്ചതായാണ് പറയുന്നത്. കൂടാതെ, പൗരന്മാരുടെ സ്വകാര്യ ഡാറ്റയും മോഷ്ടിക്കപ്പെട്ടതിനാൽ ഹാക്കർ അവകാശപ്പെടുന്ന പോലെ ഡാർക് വെബ്ബിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ യഥാർഥമാണോ എന്നറിയാനും അധികൃതരുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ആധാർ വിവരങ്ങളും മറ്റും ആധികാരികമായി പരിശോധിപ്പിച്ച് ഉറപ്പിക്കാൻ സർക്കാർ പോർട്ടലിലെ വേരിഫൈ ആധാർ ഫീച്ചറും ഉപയോഗിച്ചിരുന്നു. ഇതിൽ പരിശോധിച്ചപ്പോൾ ലീക്ക് ചെയ്യപ്പെട്ട വിവരങ്ങൾ യഥാർഥമാണെന്ന് കണ്ടെത്തുകയും ചെയ്തു.
കൂടുതൽ വായനയ്ക്ക്: Tata iPhones in India: ഇന്ത്യയിൽ ഐഫോണുകൾ Tata-യിൽ നിന്നോ!
എന്തായാലും, ഇത്രയും വലിയ ഡാറ്റ ലീക്കിൽ സർക്കാർ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ മുമ്പും ഇത്തരത്തിൽ ഹാക്കർമാർ സർക്കാർ പോർട്ടലുകളിൽ നിന്ന് വിവരങ്ങൾ ചോർത്തി ഹാക്കിങ് നടത്തിയിരുന്നു. മുമ്പ് എയിംസിന്റെ സെർവറുകളും ഇത്തരത്തിൽ ഹാക്ക് ചെയ്ത്, അവിടുത്തെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile