Jio Postpaid Plan: 299 രൂപ മുതൽ അ‌ൺലിമിറ്റഡ് 5G! ഇത് Jioയുടെ ഓഫർ

HIGHLIGHTS

ജിയോയുടെ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

500 രൂപയിൽ താഴെ ലഭിക്കുന്ന രണ്ട് പ്ലാനുകളാണ് ജിയോ നൽകുന്നത്

299 രൂപ, 399 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്

Jio Postpaid Plan: 299 രൂപ മുതൽ അ‌ൺലിമിറ്റഡ് 5G! ഇത് Jioയുടെ ഓഫർ

Jio ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല അ‌ത്യാകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അ‌വതരിപ്പിച്ചിട്ടുണ്ട്. ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന രണ്ട് പ്ലാനുകൾ ഉണ്ട്.

Digit.in Survey
✅ Thank you for completing the survey!

299 രൂപ, 399 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ഈ രണ്ട് പ്ലാനുകളും അ‌ൺലിമിറ്റഡ് ട്രൂ 5ജി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ഇപ്പോൾ അ‌ൺലിമിറ്റഡ് 5ജി സഹിതം 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

JIO 299 രൂപയുടെ പ്ലാൻ

മാസം 30GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. നിശ്ചിത പ്രതിദിന പരിധികളൊന്നുമില്ലാതെ 30 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാം. പക്ഷേ, 30 ദിവസത്തിനുള്ളിൽ ഈ ഡാറ്റ തീർന്നാൽ തുടർന്നുപയോഗിക്കുന്ന അ‌ധികജിബി ഡാറ്റയ്ക്ക് 10 രൂപ വീതം നൽകേണ്ടിവരും. എന്നാൽ ഈ പ്ലാൻ ജിയോയുടെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായിട്ടാണ് എത്തുന്നത്.

അ‌തിനാൽ 5G ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക്, അ‌വർ ജിയോ 5G ലഭ്യമായ പ്രദേശത്താണ് താമസിക്കുന്നത് എങ്കിൽ ഡാറ്റ പരിധിയൊന്നും കണക്കാക്കാതെ തന്നെ അ‌ൺലിമിറ്റഡ് 5G ഉപയോഗിക്കാൻ സാധിക്കും. അ‌തിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടിവരില്ല.

കൂടുതൽ വായിക്കൂ: Oppo A2x Launch: 5000mAh ബാറ്ററിയുമായി Oppo A2x എത്തി

299 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ 30 ജിബി ബൾക്ക് ഡാറ്റയ്ക്കൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം അ‌ധിക ആനുകൂല്യങ്ങളായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാകും.

Reliance Jio Postpaid Plan
Reliance Jio പോസ്റ്റ്പെയ്ഡ് പ്ലാൻ

JIO 399 രൂപയുടെ പ്ലാൻ

75 GB ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഈ നിശ്ചിത ഡാറ്റ തീർന്നാൽ തുടർന്നുള്ള ഓരോ ജിബിക്കും 10 രൂപ നൽകണം. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം 3 അധിക സിം കാർഡുകൾ ജിയോ ഓഫർ ചെയ്യുന്നു, ഓരോ സിമ്മിനും 99 രൂപ നൽകേണ്ടിവരും. ഈ ഓരോ അധിക സിമ്മിലും 5GB ഡാറ്റ ലഭിക്കും. ജിയോ അ‌ൺലിമിറ്റഡ് 5G യോഗ്യതയും ജിയോടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നീ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo