Amazon Festival Offer for Apple MacBook: വിൻഡോസ് ലാപ്ടോപ്പിന്റെ വിലയ്ക്ക് 8GB റാം മാക്ബുക്കോ?

HIGHLIGHTS

വിൻഡോസ് ലാപ്ടോപ്പിന്റെ അതേ വിലയിൽ ഇതാ മാക്ബുക്ക് വാങ്ങാം

30,000 രൂപ വിലകുറച്ചാണ് ആമസോണിലെ ഈ ഓഫർ

8GB RAM+ 256GB SSD സ്റ്റോറേജ് മാക്ബുക്കിനാണ് ഓഫർ ലഭ്യമാകുന്നത്

Amazon Festival Offer for Apple MacBook: വിൻഡോസ് ലാപ്ടോപ്പിന്റെ വിലയ്ക്ക് 8GB റാം മാക്ബുക്കോ?

സാധാരണ ലാപ്ടോപ്പിന് താൽപ്പര്യമില്ലാത്തവർക്ക് Amazonന്റെ അത്യുഗ്രൻ ഓഫർ ഇതാ എത്തി. 30,000 രൂപ വിലകുറച്ച് Apple MacBook ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി വിറ്റഴിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

60,000 രൂപയ്ക്ക് സാധാരണ ലാപ്ടോപ്പ് വാങ്ങാൻ പോലും ലഭിക്കാത്ത സാഹചര്യത്തിൽ സാക്ഷാൽ മാക്ബുക്ക് സ്വന്തമാക്കാമെന്നത് ഒരു ഭാഗ്യ അവസരം തന്നെ. ഈ ഓഫറിനെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർ തുടർന്ന് വായിക്കുക. ആപ്പിൾ മാക്ബുക്ക് എയർ M1നെ കുറിച്ചും വിശദമായി ചുവടെ വിവരിക്കുന്നു.

Read More: BSNL 4G Tariff plans: 4G എത്തിയാൽ BSNL താരിഫ് പ്ലാൻ ഉയർത്തുമോ?

Apple MacBookന്റെ വില കുറച്ച് Amazon

99,900 രൂപയാണ് ആപ്പിളിന്റെ MacBook Air M1ന് വില വരുന്നതെന്ന് കമ്പനി തന്നെ തങ്ങളുടെ ഔദ്യോഗിക സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ബുക്ക് ചെയ്യുകയാണെങ്കിലും, ഇതേ വില തന്നെയാണ്. ഇവിടെയാണ് ആമസോൺ എത്ര വലിയ ഡിസ്കൗണ്ടാണെന്ന് നിങ്ങൾക്ക് മനസിലാകൂ…

Amazon ഓഫറിൽ എത്ര വില?

ആപ്പിൾ മാക്ബുക്ക് എയർ M1ന് ആഗോളതലത്തിൽ പ്രമുഖമായ ഇ- കൊമേഴ്സ് കമ്പനി 30% വിലക്കിഴിവാണ് നൽകിയിരിക്കുന്നത്. ആമസോണിൽ ഈ മാസം 8 മുതൽ ആരംഭിച്ച പ്രത്യേക സെയിൽ ഉത്സവം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ ഓഫർ. അതായത്, 90,000ത്തിൽ കൂടുതൽ വിലയുള്ള 8GB RAM+ 256GB SSD സ്റ്റോറേജ് മാക്ബുക്ക് വെറും 69,990 രൂപയ്ക്ക് വാങ്ങാം.

ഓഫർ വിശദാംശങ്ങൾക്കും പർച്ചേസിങ്ങിനും… ഇവിടെ ക്ലിക്ക് ചെയ്യൂ

ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുത്തിയാൽ 50,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്. 25,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിൽ 500 രൂപയുടെ ഡിസ്കൗണ്ടും, 50,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിന് 1500 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്കാണ് ഈ ഓഫർ അനുവദിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറിൽ 11,350 രൂപയുടെ കിഴിവും ലഭ്യമാണ്. ഇങ്ങനെയെങ്കിൽ 50,000 രൂപയിൽ മാക്ബുക്ക് വാങ്ങാവുന്നതാണ്.

Apple മാക്ബുക്ക് എയർ M1 ഫീച്ചറുകൾ ഇവയെല്ലാം…

13 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ആപ്പിൾ മാക്ബുക്ക് എയർ എം1 പ്രവർത്തിക്കുന്നത് MacOS 10.14 മൊജാവെ എന്ന OSലാണ്. 18 മണിക്കൂർ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആപ്പിൾ M1 ചിപ്സെറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

apple macbook air m1 in amazon offer
ആപ്പിൾ മാക്ബുക്ക് എയർ M1

വിൻഡോസ് ലാപ്ടോപ്പിന് പകരം ഈ മാക്ബുക്ക് മതിയോ?

എന്തായാലും കുറേ വർഷങ്ങളിലേക്ക് ആപ്പിൾ ഈ ലാപ്‌ടോപ്പിൽ സോഫ്റ്റ് വെയർ അപ്ഡേറ്റ് നൽകുന്നതാണ്. അടുത്തിടെ MacOS Sonoma അപ്‌ഡേറ്റും മാക്ബുക്കിൽ കൊണ്ടുവന്നിരുന്നു. 60,000 രൂപ റേഞ്ചിൽ ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുള്ളവർക്ക് കുറച്ചുകൂടി മികച്ച ഓപ്ഷനാണ് ആപ്പിൾ മാക്ബുക്ക് എയർ M1.

എന്നാൽ ആപ്പിളിൽ ലഭ്യമല്ലാത്ത, വിൻഡോസ് ലാപ്ടോപ്പിൽ ലഭിക്കുന്ന ഫീച്ചറുകൾ അന്വേഷിക്കുന്നവർക്ക് ഇത് ഉചിതമാണെന്ന് പറയാനാകില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo