Food Delivery സ്റ്റാഫിന്റെ പണി കളയാനാണോ ചൈനയുടെ ഈ പുതിയ ‘ടെക്’നിക്?
ചൈനീസ് ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തു
ഉടനടി ഭക്ഷണം ഡ്രോൺ വഴി വീട്ടുവാതിക്കൽ
വിരലമർത്തി ഇഷ്ടമുള്ളതെല്ലാം മിനിറ്റുകൾക്കുള്ളിൽ ഓർഡർ ചെയ്ത് വാങ്ങാൻ Zomato, Swiggy പോലുള്ള ആപ്ലിക്കേഷനുകൾ വലിയൊരു സഹായം തന്നെയാണല്ലേ? എന്നാൽ, നിങ്ങൾ ഓർഡർ ചെയ്യുന്ന ആഹാരം അതിനേക്കാൾ വേഗത്തിൽ ഒരു റോബോർട്ട് പറന്നുവന്ന് എത്തിക്കുകയാണെങ്കിലോ! അതുമല്ലെങ്കിൽ ഒരു ഡ്രോൺ വന്ന് ഭക്ഷണം നിങ്ങളുടെ വീട്ടിനകത്ത് കൊണ്ടുവരികയാണെങ്കിലോ….
വെറുതെ ചിന്തിക്കാൻ ഇതൊക്കെ രസമുള്ള കാര്യമാണെന്നാണ് നിങ്ങൾ പറയാൻ പോകുന്നതെങ്കിൽ, ഇത് ശരിക്കും സംഭവിച്ച ഒരു കാര്യമാണ്.
Surveyചൈനയിലാണ് drone deliveryയിലൂടെ ഭക്ഷണമെത്തിക്കുന്ന സംവിധാനം ഒരുങ്ങിയിരിക്കുന്നത്. എംഐടി ടെക്നോളജി റിവ്യൂ ജേണലിലെ എഴുത്തുകാരനായ സെയ് യാങ് ആണ് ഇത്തരമൊരു കൗതുകകരമായ അനുഭവം പങ്കുവച്ചത്. ഒരു ചൈനീസ് ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുകയും അത് ഡ്രോൺ വഴി വീട്ടിലെത്തുകയും ചെയ്തുവെന്നാണ് അദ്ദേഹം തന്റെ ലേഖനത്തിൽ വിവരിച്ചത്. ഒരു ഐസ് ടീയ്ക്കാണ് സെയ് യാങ് ഓർഡർ കൊടുത്തത്. ഉടനടി ഒരു ഡ്രോൺ- റോബോട്ടിക് സംവിധാനത്തിലൂടെ തന്റെ പക്കലെത്തിയതായും അദ്ദേഹം പറയുന്നു.
പറന്ന് വന്ന് ഭക്ഷണം കൊടുത്ത് മടങ്ങി ഡ്രോൺ…
ഡ്രോൺ പറന്നിറങ്ങി തന്റെ വീട്ടുവാതിക്കൽ വന്ന് നിൽക്കുമ്പോൾ Food Order സ്ഥിരീകരിക്കുന്നതിനായി യാങ് പിൻ നമ്പർ കൊടുത്തു. ഉടനെ ഡ്രോൺ തന്റെ ഐസ് ടീ ഡ്രോൺ കൈമാറി. Meituan എന്ന ആപ്പ് വഴിയാണ് ഭക്ഷണത്തിന് ഓർഡർ നൽകിയത്. ചൈനയിൽ പ്രവർത്തിക്കുന്ന ഒരു എക്സ്ക്ലൂസീവ് ഫുഡ് ഡെലിവറി ആപ്പാണിത്. ഇപ്പോൾ വിവിധ സ്ഥലങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് കമ്പനി ഡ്രോൺ ഡെലിവറി സംവിധാനങ്ങൾ ഉപയോഗിച്ചു വരികയാണ്.
അതേ സമയം ഈ ഡ്രോൺ പ്രവർത്തനം ഏകോപിക്കാനും നിയന്ത്രിക്കാനും പ്രത്യേക സ്റ്റാഫുകളുണ്ട്. എന്നാൽ ശരാശരി ഒരു ജീവനക്കാരൻ 10 ഡ്രോഡുണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നുവെന്നാണ് പറയുന്നത്.
കാലതാമസമില്ല എന്നത് തന്നെയാണ് ഇതിന്റെ നേട്ടമായി അദ്ദേഹം എടുത്തുപറയുന്നത്. എങ്കിലും, ഇത്തരമൊരു പ്രവർത്തനത്തിൽ വെറുതെ ടെക്നോളജി മാത്രം പോരാ… അതിൽ മനുഷ്യന്റെ ഇടപെടലും ആവശ്യമാണ്. ഒരു ഓർഡർ ലഭിക്കുമ്പോൾ, അത് ശേഖരിക്കാൻ ഹോട്ടലിലേക്ക് പോകുന്നതും, തുടർന്ന് അത് ഡ്രോൺ ഓപ്പറേഷനിലെ ഒരു സ്പെഷ്യലിസ്റ്റിന് കൈമാറുന്നതുമെല്ലാം മനുഷ്യനാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പിന്നീട് ഈ ഭക്ഷണത്തിന് കേടുപാട് ഒന്നും വരാതെ, ശ്രദ്ധിച്ച് ഡ്രോണിൽ ഘടിപ്പിച്ച്, ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഓപ്പറേറ്റർമാരുടെ സഹകരണം വേണം.
എങ്കിലും, സാധാരണ ഓൺലൈൻ ഡെലിവറി നടത്തുമ്പോഴുള്ള 10 മുതൽ 15 മിനിറ്റ് വരെയുള്ള കാലതാമസം ഇതിനില്ലെന്നും യാങ് തുറന്നുകാട്ടുന്നു. ചൈനയുടെ മാതൃക മറ്റ് രാജ്യങ്ങളും പരീക്ഷിച്ച് വിജയിച്ചാൽ നിരവധി ഫുഡ് ഡെലിവറി ജീവനക്കാരുടെ വരുമാന സ്രോതസ്സും നഷ്ടമായേക്കാം എന്ന ആശങ്കയുണ്ട്. മെയ് 23 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡ്രോണുകൾ എങ്ങനെ Online Food Deliveryയിൽ ഉപയോഗിക്കുന്നുവെന്ന് യാങ് വിശദീകരിച്ചത്.
ചൈന, ഓസ്ട്രേലിയ ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും വിവിധ മേഘലകളിലുള്ള ഡ്രോൺ ഉപയോഗത്തിൽ നിയന്ത്രണമുണ്ട്. ചൈനയിലെ ഷെൻഷെൻ നഗരത്തിൽ എന്നാൽ ഡ്രോണുകൾക്ക് നിയന്ത്രണമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile