അടുത്ത 4 വർഷത്തിനുള്ളിൽ ആപ്പിൾ OLEDലേക്ക് ചുവട് മാറ്റുന്നു
ആപ്പിൾ എൽസിഡികളും മിനി എൽഇഡി ഡിസ്പ്ലേകളുമുള്ള ഉപകരണങ്ങൾ നിർമിക്കുന്നത് പൂർണമായും നിർത്തലാക്കും
അത്യാധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിൽ ഇന്നും ആപ്പിളിനെ കടത്തിവെട്ടാൻ ആർക്കും സാധിച്ചിട്ടില്ല. ഭാവിയിലും ആപ്പിൾ തന്നെയായിരിക്കും ഇതിന് മുന്നിലെന്ന് തെളിയിക്കുന്നതാണ് Appleന്റെ OLED ഡിസ്പ്ലേയെ കുറിച്ചുള്ള വാർത്തകൾ. അതായത്, അടുത്ത 3 വർഷത്തിനുള്ളിൽ ആപ്പിൾ അതിന്റെ മുഴുവൻ ഉപകരണങ്ങളും OLEDയിലേക്ക് മാറ്റുമെന്നാണ് പുതിയ റിപ്പോർട്ട്.
SurveyAppleന് ഇനി LCDയും മിനി LEDയും വേണ്ട
അതായത്, 2026 ആകുമ്പോഴേക്കും ആപ്പിൾ എൽസിഡികളും മിനി എൽഇഡി ഡിസ്പ്ലേകളുമുള്ള ഉപകരണങ്ങൾ നിർമിക്കുന്നത് പൂർണമായും നിർത്തലാക്കും. 2027ൽ കമ്പനി 32 ഇഞ്ച്, 42 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേകളോ ഐമാകുകളോ (iMac) നിർമിക്കുമെന്നും പറയുന്നു. ഇതിനായി ചില ആപ്പിൾ പ്ലാനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ട്.
പൂർണമായും ആപ്പിൾ OLEDലേക്ക് ചുവട് മാറ്റുമ്പോഴും, 10.9 ഇഞ്ച് ഐപാഡുകളിൽ മാത്രമായിരിക്കും LCD ഉപയോഗിക്കുന്നത്. 2024 ഓടെ ഐപാഡ് പ്രോ 11 ഇഞ്ച്, 12.9 ഇഞ്ച് ഡിസ്പ്ലേകൾ മിനി എൽഇഡിയിൽ നിന്ന് ഹൈബ്രിഡ് OLEDലേക്ക് മാറും. ഇതേ കാലയളവിൽ 14 ഇഞ്ച്, 16 ഇഞ്ച് വലിപ്പമുള്ള മാക്ബുക്ക് പ്രോ മോഡലുകളും ഹൈബ്രിഡ് ഒഎൽഇഡിയിലേക്ക് മാറാൻ സാധ്യതയുണ്ട്.
ആപ്പിളിൽ നിന്നും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ കണ്ണടകളും 2026ലോ 2027ലോ ആയിരിക്കും വിപണിയിൽ എത്തുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി (AR) ഫീച്ചറോടെ വരുന്ന Apple glassകൾ സാങ്കേതിക മേഖയിൽ ഒരു വിപ്ലവം തന്നെയായിരിക്കും. ഇതിന് പുറമെ, ഐപാഡുകളിലും ഐഫോണുകളിലും മറ്റ് നിരവധി ഉപകരണങ്ങളിലും പ്ലാസ്റ്റിക് ലെൻസ് കവറുകൾ മാറ്റിസ്ഥാപിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile