HIGHLIGHTS
ടെലിഗ്രാമിന് സമാനമായ ഫീച്ചറാണ് WhatsApp കൊണ്ടുവരുന്നത്
WhatsApp ഉപയോക്താക്കൾക്ക് ഇനിമുതൽ ആനിമേറ്റഡ് ഇമോജി ഉപയോഗിക്കാം
WhatsApp ഇന്ന് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായി വളർന്നു. സ്വകാര്യ ചാറ്റുൾകൾക്ക് മാത്രമല്ല, ബിസിനസ് ആവശ്യങ്ങൾക്കും പണമിടപാടുകൾക്കുമെല്ലാം ഇന്ന് വാട്സ്ആപ്പ് പ്രയോജനപ്പെടുത്താം. ഇത്രയധികം ഉപകാരപ്രദമായതിനാൽ തന്നെ വാട്സ്ആപ്പിന്റെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ഉറപ്പാക്കേണ്ടതുണ്ട്.
Surveyഇപ്പോഴിതാ ഉപയോക്താക്കൾക്ക് വളരെ മികച്ചൊരു ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. WhatsApp ഉപയോഗിക്കുന്നത് കൂടുതൽ ആസ്വാദകര്യമാക്കുന്നതിനാണ് ഈ ഫീച്ചർ കൊണ്ടുവരുന്നത്.
വാട്സ്ആപ്പ് ഇപ്പോഴിതാ ടെലിഗ്രാമിന് സമാനമായ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. അതായത്, ആപ്പിൽ ഇനിമുതൽ ഇമോജികളിൽ ആനിമേഷൻ കൊണ്ടുവരാം. ലോട്ടി ലൈബ്രറിയുമായി സഹകരിച്ചാണ് WhatsApp ഉപയോക്താക്കൾക്കായി ആനിമേറ്റഡ് ഇമോജികൾ അയയ്ക്കാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ഈ പുതിയ ആനിമേറ്റഡ് ഇമോജി ഫീച്ചറിലൂടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷൻ കൂടുതൽ ആസ്വാദ്യകരമായി ഉപയോഗിക്കാം. സമീപ ഭാവിയിൽ തന്നെ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് സൂചന.
WhatsAppലെ ഈ ആനിമേറ്റഡ് ഇമോജി നിലവിൽ വെബ് പതിപ്പിനും, ഡെസ്ക്ടോപ്പിനുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിനും ഐഫോണിനുമുള്ള ഫീച്ചർ ഉടൻ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile