365 ദിവസം വാലിഡിറ്റി ലഭിക്കുന്ന 3 പ്ലാനുകളുമായി Airtel

HIGHLIGHTS

SIMകളുടെ വാലിഡിറ്റി നിലനിർത്തുന്നതാണ് ഈ റീചാർജ് പ്ലാനുകൾ

ഈ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിന്റെ പ്ലാൻ 1799 രൂപയുടേതാണ്

മറ്റ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും എല്ലാം പരിശോധിക്കാം

365 ദിവസം വാലിഡിറ്റി ലഭിക്കുന്ന 3 പ്ലാനുകളുമായി Airtel

SIMകളുടെ വാലിഡിറ്റി നിലനിർത്തി മികച്ച ആനുകൂല്യങ്ങളും നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ (Airtel) പുറത്തിറക്കിയിട്ടുണ്ട്. ഒറ്റത്തവണ റീച്ചാർജ് ചെയ്താൽ 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന മൂന്ന് റീച്ചാർജ് പ്ലാനുകളാണ് എയർടെൽ (Airtel) നൽകുന്നത്. 365 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളും തമ്മിലുള്ള സാമ്യം അ‌തിന്റെ വാലിഡിറ്റി മാത്രമാണ്. നിരക്കും ലഭ്യമാകുന്ന ആനുകൂല്യങ്ങളുമെല്ലാം തികച്ചും വ്യത്യസ്തവും വിവിധ തലത്തിലുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യവുമാണ്.

Digit.in Survey
✅ Thank you for completing the survey!

എയർടെലിന്റെ 3 വാർഷിക പ്ലാനുകൾ പരിചയപ്പെടാം

മൂന്ന് എയർടെൽ (Airtel) റീചാർജ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിന്റെ പ്ലാൻ 1799 രൂപയുടേതാണ്. 2999 രൂപയുടെ എയർടെൽ (Airtel) പ്ലാനും 3359 രൂപയുടെ എയർടെൽ (Airtel) പ്ലാനും 365 ദിവസ വാലിഡിറ്റി നൽകുന്നവയാണ്. ഓരോരുത്തർക്കും തങ്ങളുടെ ഉപയോഗത്തിന് അ‌നുസരിച്ച് ഇതിൽനിന്ന് അ‌നുയോജ്യമായ വാർഷിക പ്ലാൻ തെരഞ്ഞെടുക്കാം. മാസം തോറുമുള്ള റീച്ചാർജിനെക്കാൾ കുറഞ്ഞ ചെലവിൽ സേവനങ്ങൾ ലഭിക്കുക ദീർഘകാല പ്ലാനുകളിലാണ്. എയർടെലി (Airtel)ന്റെ 3 വാർഷിക പ്ലാനുകൾ പരിചയപ്പെടാം.

1799 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എയർടെൽ (Airtel) വാർഷിക പ്ലാൻ എന്ന പ്രത്യേകതയുമായാണ് 1799 രൂപയുടെ പ്ലാൻ എത്തുന്നത്. 24GB  ഡാറ്റ, വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ അ‌ധിക ആനുകൂല്യം എന്ന നിലയിൽ അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും എയർടെൽ ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്താൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വർഷത്തേക്ക് അ‌ത്യാവശ്യം കാര്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്.

2999 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ

365 ദിവസം വാലിഡിറ്റി നൽകുന്ന എയർടെൽ (Airtel) പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ എത്തുന്നത് 2,999 രൂപ നിരക്കിലാണ്. 2GB പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസും ഈ എയർടെൽ വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും 2999 രൂപയുടെ ഈ എയർടെൽ (Airtel) പ്രീപെയഡ് വാർഷിക റീച്ചാർജ് പ്ലാനിൽ ഉൾപ്പെടുന്നു.

3359 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ

എയർടെലി(Airtel)ന്റെ വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാനാണ് 3359 രൂപയുടേത്. എന്നാൽ അ‌തേസമയം തന്നെ അ‌തിൽ ലഭിക്കുന്ന ആനുകൂല്യങ്ങളും അ‌ൽപ്പം കൂടുതലാണ്. പ്രതിദിനം 2.5GB ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. അൺലിമിറ്റഡ് 5G ഡാറ്റ, ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും അ‌ധിക ആനുകൂല്യമായി സൗജന്യമായി ലഭിക്കും

Nisana Nazeer
Digit.in
Logo
Digit.in
Logo