Netflix, Amazon Prime ഉൾപ്പെടെയുള്ള OTT ലഭിക്കാൻ Jio യൂസേഴ്സിനുള്ള പ്ലാനുകൾ

HIGHLIGHTS

ജിയോയുടെ ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ ഇതാ…

ഒന്നോ രണ്ടോ അല്ല, OTT ആനുകൂല്യങ്ങൾ ലഭിക്കുന്ന 4 മികച്ച റീചാർജ് പ്ലാനുകളാണുള്ളത്

ഒപ്പം അൺലിമിറ്റഡ് കോളുകളും SMS പോലുള്ള സൗകര്യങ്ങളും ലഭിക്കുന്നു

Netflix, Amazon Prime ഉൾപ്പെടെയുള്ള OTT ലഭിക്കാൻ Jio യൂസേഴ്സിനുള്ള പ്ലാനുകൾ

Best OTT Plans: ഇത് ശരിക്കും ബമ്പർ വാർത്തയാണ്. ഒന്നോ രണ്ടോ അല്ല, OTT ആനുകൂല്യങ്ങൾ ലഭിക്കുന്ന 4 മികച്ച റീചാർജ് പ്ലാനുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ പ്ലാനുകളിൽ OTT ആനുകൂല്യങ്ങൾ മാത്രമല്ല ലഭിക്കുന്നതെന്ന് ഓർക്കുക. അൺലിമിറ്റഡ് കോളുകളും SMS പോലുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഏറ്റവും Best OTT Plans നൽകുന്നത് Reliance Jioയാണ്. ജിയോ അതിന്റെ ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചിലവിൽ വമ്പിച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 399 രൂപ പ്ലാൻ 

399 രൂപയുടെ റീചാർജ് പ്ലാനിൽ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു. ജിയോയിൽ നിന്നുള്ള ഈ സൗജന്യ OTT ആനുകൂല്യത്തിനുള്ള റീചാർജ് പ്ലാൻ ഒരു വർഷത്തെ സാധുത. ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും പ്രതിമാസം 75 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിൽ, ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

ജിയോയുടെ 599 രൂപ പ്ലാൻ

ജിയോയുടെ 599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും പ്രതിമാസം 100 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിൽ, ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

ജിയോയുടെ 799 രൂപ പ്ലാൻ

ജിയോയുടെ 799 രൂപ പ്ലാനിൽ രണ്ട് അധിക സിം കാർഡുകൾ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കും. ഇത് 150GB ഡാറ്റയും 200GB വരെ റോൾഓവർ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അൺലിമിറ്റഡ് എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

ജിയോയുടെ 999 രൂപ പ്ലാൻ

ജിയോയുടെ OTT പ്ലാൻ ലിസ്റ്റിലെ ഏറ്റവും ചെലവേറിയ പ്ലാനാണിത്. 999 രൂപയുടെ Recharge Planൽ 500 ജിബി റോൾഓവർ ഡാറ്റയും 200 ജിബി ഹൈ സ്പീഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ 1 വർഷത്തേക്ക് ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടിയാണിത്. ഇതിന് പുറമെ മൂന്ന് അധിക സിം കാർഡുകൾ, അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് എന്നിവയുടെ സൗകര്യവും ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo