മുങ്ങാൻ പോകുന്ന കപ്പലാണ് BSNL എന്നാണ് പറയപ്പെടുന്നത്. എന്നാൽ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭാരതീയ സർക്കാർ വാർത്താവിനിമയ സേവനദാതാവായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് അഥവാ MTNLനോടൊപ്പം BSNLനെ സമന്വയിപ്പിക്കുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി MTNLന്റെ മേൽനോട്ടം സർക്കാർ ഏറ്റെടുക്കുമെന്നും പറയുന്നുണ്ട്.
Survey
✅ Thank you for completing the survey!
മേൽനോട്ട നിർവഹണത്തിന് ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിനെ ഇന്ത്യൻ സർക്കാർ നിയമിച്ചു. എന്നാൽ ലയനം ഉടനടി ഉണ്ടാകില്ല. ബിഎസ്എൻഎലിനെയും എംടിഎൻഎല്ലിനെയും ലയിപ്പിക്കുന്നതിന് ഏകദേശം ആറ് മുതൽ ഏഴ് മാസം വരെ ഡെലോയിറ്റിന് സമയമെടുക്കും. ഇതിന് പിന്നാലെ ലയന പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് വർഷം വരെ ആയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
2022ൽ സർക്കാർ നടത്തുന്ന രണ്ട് ടെലികോം കമ്പനികൾക്കായി സർക്കാർ പ്രഖ്യാപിച്ച 1.64 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമാണിത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ബിഎസ്എൻഎൽ ലാഭത്തിലാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. എംടിഎൻഎൽ ലിസ്റ്റഡ് കമ്പനിയായതിനാൽ ലയന നടപടികൾക്ക് സമയമെടുക്കുമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ അറിയിച്ചു.
ജീവനക്കാരുടെ എതിർപ്പ്
ഇരു ടെലികോം കമ്പനികളുടെയും ലയനത്തെ കുറിച്ചുള്ള ചർച്ചകൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ BSNL എംപ്ലോയീസ് യൂണിയൻ ഈ തീരുമാനത്തിൽ വിയോജിപ്പ് പ്രകടപ്പിക്കുകയുണ്ടായി. സർക്കാർ നടത്തുന്ന രണ്ട് ടെലികോം കമ്പനികളും തമ്മിലുള്ള ലയനം ബിഎസ്‌എൻഎൽ ജീവനക്കാർ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ഇതിനകം നഷ്ടത്തിലുള്ള BSNLനെ ദോഷകരമായി ബാധിക്കും. MTNLഉം കടബാധ്യതയിലുള്ള കമ്പനിയായതിനാൽ ലയനം ഒരുതരത്തിലും BSNLന് ഗുണം ചെയ്യില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.
പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി ഇതിനകം തന്നെ ബിഎസ്എൻഎല്ലിനെ ബിബിഎൻഎല്ലിൽ (ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ്) സർക്കാർ ലയിപ്പിച്ചിട്ടുണ്ട്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile