HIGHLIGHTS
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായ ചിത്രമാണ് മാളികപ്പുറം
കേരളത്തിലും മറുനാടുകളിലും സിനിമ തിയേറ്റർ വിജയമാക്കി
ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്
ബോക്സ്ഓഫീസ് ഹിറ്റായ മലയാള ചിത്രം മാളികപ്പുറത്തിന്റെ കാത്തിരുന്ന ആ അപ്ഡേറ്റ് എത്തി. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഒടിടിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ വാർത്ത. Malikappuram ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസിന് എത്തുന്നത്. സിനിമയുടെ OTT വിശേഷങ്ങൾ കൂടുതലറിയാം.
Surveyഉണ്ണി മുകുന്ദൻ കേന്ദ്ര വേഷത്തിലെത്തിയ മാളികപ്പുറം തിയേറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്. 2022ന്റെ അവസാനം റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് വിഷ്ണു ശശിശങ്കറാണ്. എട്ടു വയസ്സുകാരിയായ കല്യാണിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാളികപ്പുറത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, മനോജ് കെ ജയന്, ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മാളികപ്പുറത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുകയാണ്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile