അവിശ്വസനീയം! ആപ്പിൾ iPhone 14 വെറും 46,990 രൂപക്കോ?

HIGHLIGHTS

ഐഫോൺ 14ന്റെ രൂപകൽപ്പന ഐഫോൺ 13നുമായി വളരെ സാമ്യമുള്ളതാണ്.

ഇപ്പോഴിതാ, ഐഫോൺ 14ന് ഫ്ലിപ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്.

ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം പുറത്തിറങ്ങിയ ഫോണാണിത്.

അവിശ്വസനീയം! ആപ്പിൾ iPhone 14 വെറും 46,990 രൂപക്കോ?

ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഐഫോൺ 14 ഫോണും പുറത്തിറങ്ങിയത്. എന്നാൽ  iPhone 14 അതിന്റെ മുൻഗാമിയായ ഐഫോൺ 13യോട് കൂടുതൽ സാമ്യം പുലർത്തുന്നു എന്നത് ചില പോരായ്മ ആയി പലരും ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ഒട്ടനവധി ഫീച്ചറുകൾ ഫോണിൽ വരുന്നു എന്നത് വളരെ പ്രധാനമാണ്.
ഒരു ആപ്പിൾ ഫോൺ സ്വന്തമാക്കണമെന്നത് വളരെക്കാലമായി നിങ്ങളുടെ സ്വപ്നമാണെങ്കിൽ ഫ്ലിപ്കാർട്ടിലൂടെ ലഭിക്കുന്നത് അതിനായുള്ള സുവർണാവസരമാണ്.

Digit.in Survey
✅ Thank you for completing the survey!

Apple iPhone 13 ഫോണിന് ആപ്പിളിന്റെ സ്വന്തം വെബ്‌സൈറ്റിൽ 69,990 രൂപയിൽ ലഭ്യമാണെങ്കിൽ മറുവശത്ത് മറ്റൊരു കിടിലൻ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്.  അതായത്, Flipkartൽ iPhone 14 വെറും 46,990 രൂപയ്ക്ക് വാങ്ങാം. എങ്ങനെയാണ് ഈ ഓഫറിലൂടെ നിങ്ങളുടെ കീശ കീറാതെ ഐഫോൺ വാങ്ങുക എന്ന് നോക്കാം.

ഫ്ലിപ്കാർട്ട് ഐഫോൺ 14ന്റെ വില 79,990 രൂപയിൽ നിന്ന് 73,990 രൂപ ആയി കുറച്ചു. 6000 രൂപയുടെ കിഴിവാണ് ഒറ്റയടിക്ക് ലഭിക്കുന്നത്. HDFC ക്രെഡിറ്റ് കാർഡുകൾക്ക് Flipkart 4000 രൂപ തൽക്ഷണ കിഴിവും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം 23,000 രൂപയുടെ വലിയ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകൾ എല്ലാം പരിശോധിച്ചാൽ ഐഫോൺ 14 ഫ്ലിപ്പ്കാർട്ടിൽ മാത്രം 46,990 രൂപയ്ക്ക് ലഭ്യമാകുന്നതാണ്.

ഐഫോൺ 14 സവിശേഷതകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുമായാണ് ഐഫോൺ 14 വരുന്നത്. കൂടാതെ 12 മെഗാപിക്‌സൽ 120 ഡിഗ്രി അൾട്രാവൈഡ് ലെൻസിനൊപ്പം 12 മെഗാപിക്‌സൽ പ്രധാന ക്യാമറയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും ഇതിൽ ഫീച്ചർ ചെയ്യുന്നു. ഇത് A15 ബയോണിക് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. iOS 16ൽ ഇത് പ്രവർത്തിക്കുന്നു. ഐഫോൺ 14ന് 3,279 mAh ബാറ്ററിയുണ്ട്. ഇത് 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഐഫോൺ 14ന്റെ രൂപകൽപ്പന ഐഫോൺ 13നുമായി വളരെ സാമ്യമുള്ളതാണ്. ഡിസ്‌പ്ലേയും നോച്ചും ഐഫോൺ 13ന് സമാനമാണ്. ഐഫോൺ 13ന്റെ കേസുകൾ പോലും ഐഫോൺ 14ന് ഉപയോഗിക്കാനാകും. എന്നാൽ ഐഫോൺ 14ന് താരതമ്യേന ഭാരം കുറവാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo