ഇന്ന് ഒടിടിയുടെ ആധിപത്യമാണ് വിനോദ മേഖലകളിൽ. ഒരു സിനിമയുടെ തിയേറ്റർ റിലീസിനേക്കാൾ ആവേശത്തോടെ പ്രേക്ഷകർ കാത്തിരിക്കുന്നത് അതിന്റെ ഒടിടി റിലീസിനാണ് (OTT release). ഇങ്ങനെ OTT ട്രെൻഡ് ആകുമ്പോൾ, തങ്ങളുടേതായ സ്വന്തം ഒടിടി കൊണ്ടുവരുന്നതിലാണ് കേന്ദ്ര സർക്കാരും പദ്ധതിയിടുന്നത്. ഇപ്പോഴിതാ, 2025-2026 വർഷത്തിൽ ബ്രോഡ്കാസ്റ്റിങ് ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിനും വിപുലീകരണത്തിനുമായി 2,539.61 കോടി രൂപയുടെ ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്വർക്ക് ഡെവലപ്മെന്റ് (ബിൻഡ്) പദ്ധതിക്ക് കേന്ദ്രം അടുത്തിടെ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി പ്രസാർ ഭാരതി ഒരു OTT platform കൊണ്ടുവരുന്നതിനും പദ്ധതിയിടുന്നു.
Survey
✅ Thank you for completing the survey!
കഴിഞ്ഞ വർഷം, ഒടിടി പ്ലാറ്റ്ഫോമായ യപ്പ് ടിവി-Yupp TVയുമായി പ്രസാർ ഭാരതി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിലൂടെ ഡിഡി ഇന്ത്യയെ യുഎസ്, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാക്കുന്നതിന് സാധിച്ചു. ഇത്തരത്തിൽ പലതരം പ്ലാറ്റ്ഫോമുകളിലൂടെ 190-ലധികം രാജ്യങ്ങളിൽ ഡിഡി ചാനൽ- DD Channel ഇപ്പോൾ ലഭ്യമാണ്.
ഇതിനെല്ലാം പുറമെ, പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് 8 ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് DTH സെറ്റ്-ടോപ്പ് ബോക്സുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളതാണ്. ഈയിടെയായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്വർക്ക് ഡെവലപ്മെന്റ് (BIND) സ്കീമിന് കീഴിലാണ് സെറ്റ്- ടോപ്പ് ബോക്സുകൾ വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലും പിന്നാക്കജില്ലകളിലും താമസിക്കുന്നവർക്കും ഉള്‍ഗ്രാമങ്ങൾ, ആദിവാസി ഊരുകൾ, നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കുമാണ് DTH സെറ്റ് ടോപ് ബോക്സുകള്‍ സൗജന്യമായി നൽകുക.
ഇതിലൂടെ ആകാശവാണി, ദൂരദര്ശൻ-Doordarshan ഉൾപ്പെടുന്ന പൊതുമേഖലാ പ്രക്ഷേപണ-സംപ്രേഷണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile