Vivo vs Oppo: ഡിസൈൻ, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി, വിലയിൽ ആര് കേമൻ?

Vivo vs Oppo: ഡിസൈൻ, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി, വിലയിൽ ആര് കേമൻ?
HIGHLIGHTS

വിവോ വി23 പ്രോയ്ക്ക് വളഞ്ഞതും വളരെ നേർത്തതുമായ ഡിസ്‌പ്ലേ.

ഓപ്പോ റെനോ 8 പ്രോ ഒരു യൂണിബോഡി ഡിസൈനിൽ വരുന്നു.

മറ്റ് ഫീച്ചറുകളും താരതമ്യം ചെയ്യാം...

Vivo vs Oppo: വിവോയിൽ നിന്നും ഓപ്പോയിൽ നിന്നും രണ്ട് മിഡ് റേഞ്ച് ഫോണുകൾ. വിവോ വി 23 പ്രോയും ഓപ്പോ റെനോ 8 പ്രോയും. ഇവയിൽ ഏതാണ് മികച്ചതെന്ന് താരതമ്യം ചെയ്യാം.

Vivo V23 Pro vs Oppo Reno 8 Pro: ഡിസൈൻ

വിവോ വി23 പ്രോയ്ക്ക് വളഞ്ഞതും വളരെ നേർത്തതുമായ ഡിസ്‌പ്ലേയാണ്. ഫ്ലാറ്റ് ബാക്ക് പാനലും ഡിസ്‌പ്ലേ 7.4 mm കനം കുറഞ്ഞതുമാണ്. ഫോണിനെ വളരെ മിനുസമാർന്നതാക്കുന്ന നേർത്ത മധ്യ ഫ്രെയിമും ഇതിലുണ്ട്. താഴെ ഇടത് കോണിൽ വിവോ ബ്രാൻഡിങ്ങും, പിൻ പാനലിന്റെ മുകളിൽ ഇടതുവശത്ത് ക്യാമറ ഐലൻഡുമാണ് വരുന്നത്. സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലേക്ക് അവതരിക്കുക.

ഓപ്പോ റെനോ 8 പ്രോ ഒരു യൂണിബോഡി ഡിസൈനോടെയാണ് വരുന്നത്. ഡിസ്‌പ്ലേയെ ഗൊറില്ല ഗ്ലാസ് 5 ആണ് കവർ ചെയ്തിരിക്കുന്നത്. താഴെ വലത് മൂലയിൽ Oppo ബ്രാൻഡിങ് വരുന്നു. പിന്നിൽ ക്യാമറ ഐലൻഡില്ല. ഗ്ലേസ്ഡ് ഗ്രീൻ, ഗ്ലേസ്ഡ് ബ്ലാക്ക്, റിയലി കൂൾ ഹൗസ് ഓഫ് ദി ഡ്രാഗൺ തീം എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്.

Vivo V23 Pro vs Oppo Reno 8 Pro: പെർഫോമൻസ്

വിവോയിൽ മീഡിയാടെക് MT6893 ഡൈമൻസിറ്റി 1200 (6 nm) ആണ് പ്രോസസ്സർ. ഇത് Android 12 OSൽ പ്രവർത്തിക്കുന്നു. V23 Pro രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്; 8GB 128GB, 12GB 256GB എന്നിവയാണ് അവ. കൂടാതെ വിപുലീകരിക്കാവുന്ന സ്റ്റോറേജ് ഇതിന് വരുന്നില്ല.

ഓപ്പോയിൽ മീഡിയാടെക് ഡൈമൻസിറ്റി 8100-Max (5 nm) ആണ് പ്രോസസ്സർ. ഇത് Android 12 OSൽ പ്രവർത്തിക്കുന്നു. ഒറ്റ സ്റ്റോറേജ് ഓപ്ഷനുമായാണ് ഫോണുകൾ വരുന്നത്; 12 ജിബി 256 ജിബി എന്നിവയാണ് അവ.

Vivo V23 Pro vs Oppo Reno 8 Pro: ഡിസ്പ്ലേ

90Hz റീഫ്രെഷ് റേറ്റ് പിന്തുണയുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി23 പ്രോ അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേ HDR1+നെയും പിന്തുണയ്‌ക്കുന്നു, ഇതിന് നല്ല തെളിച്ചത്തിൽ 800 nits ഔട്ട്‌പുട്ട് നൽകാൻ കഴിയും.
ഓപ്പോ റെനോ 8 പ്രോയ്ക്ക് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. കൂടാതെ 120Hz റീഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. പരമാവധി തെളിച്ചത്തിൽ ഡിസ്പ്ലേയ്ക്ക് 950 nits പുറപ്പെടുവിക്കാൻ കഴിയും. ഇത് HDR10+ പിന്തുണയ്ക്കുന്നു.

Vivo V23 Pro vs Oppo Reno 8 Pro: ബാറ്ററി

വിവോയ്ക്ക് 4300mAH ബാറ്ററിയാണ് വരുന്നത്. ഫോൺ 44 W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 30 മിനിറ്റിനുള്ളിൽ V23 പ്രോയ്ക്ക് 1% മുതൽ 63% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് Vivo അവകാശപ്പെടുന്നുണ്ട്. മറുവശത്ത്, ഓപ്പോ സ്മാർട് ഫോണിനാകട്ടെ 4500mAh ബാറ്ററിയാണുള്ളത്. ഇത് 31 മിനിറ്റിനുള്ളിൽ 1% മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് Oppo അവകാശപ്പെടുന്നു. ഇതിന് 80 W ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്.
താരതമ്യം

Vivo V23 Pro vs Oppo Reno 8 Pro: ക്യാമറ

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ക്ലോസപ്പ് ചിത്രങ്ങൾക്കായി 2 മെഗാപിക്സൽ മാക്രോ ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് വിവോ വി 23 പ്രോയ്ക്കുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൽഫി ഷൂട്ടറും 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉള്ള മുൻ ക്യാമറയിൽ ഡ്യുവൽ സെറ്റപ്പും ഉണ്ട്.

അതേസമയം, Oppo Reno 8 Pro ആണെങ്കിൽ വിവോ V23ന്റെ ക്യാമറ സവിശേഷതകളുമായി അല്പം പൊരുത്തപ്പെടുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും ക്ലോസപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ മാക്രോ ലെൻസും ഇതിലുണ്ട്. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് ഫോണിനുള്ളത്.

Vivo V23 Pro vs Oppo Reno 8 Pro: വിപണി ലഭ്യത

 Vivo V23 Pro വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ ഫോൺ ലഭിക്കും. എന്നാൽ, Oppo Reno 8 Pro ഫ്ലിപ്കാർട്ടിൽ മാത്രമേ ലഭ്യമാകൂ.

വിവോ V23 പ്രോയുടെ വില

  • ഫ്ലിപ്കാർട്ടിൽ സ്റ്റാർഡസ്റ്റ് ബ്ലാക്ക് (8 ജിബി 128 ജിബി) 38,990 രൂപ.
  • ഫ്ലിപ്കാർട്ടിൽ സൺഷൈൻ ഗോൾഡ് (8 ജിബി 128 ജിബി) 38,990 രൂപ.
  • ഫ്ലിപ്കാർട്ടിൽ സ്റ്റാർഡസ്റ്റ് ബ്ലാക്ക് (12 ജിബി 256 ജിബി) 43,990 രൂപ.
  • സൺഷൈൻ ഗോൾഡ് (12 ജിബി 256 ജിബി) ഫ്ലിപ്കാർട്ടിൽ 43,990 രൂപ.
  • ആമസോണിൽ സ്റ്റാർഡസ്റ്റ് ബ്ലാക്ക് (8 ജിബി 128 ജിബി) 35,698 രൂപ
  • ആമസോണിൽ സ്റ്റാർഡസ്റ്റ് ബ്ലാക്ക് (12 ജിബി 256 ജിബി) 38,500 രൂപ.
  • ആമസോണിൽ സൺഷൈൻ ഗോൾഡ് (12 ജിബി 256 ജിബി) 43,990 രൂപ.

ഓപ്പോ റെനോ 8 പ്രോയുടെ വില

  • ഫ്ലിപ്കാർട്ടിൽ ഗ്ലേസ്ഡ് ബ്ലാക്ക് (12 ജിബി 256 ജിബി) 45,999 രൂപ.
  • ഫ്ലിപ്കാർട്ടിൽ ഗ്ലേസ്ഡ് ഗ്രീൻ (12 ജിബി 256 ജിബി) 45,999 രൂപ.
  • ഫ്ലിപ്കാർട്ടിൽ ഹൗസ് ഓഫ് ദി ഡ്രാഗൺ (12 ജിബി 256 ജിബി) 45,999 രൂപ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

 
Digit.in
Logo
Digit.in
Logo