വൈദ്യുതി ബിൽ കുറയ്ക്കാൻ ഒരു മാജിക്! Flipkartൽ നിന്ന് വാങ്ങൂ ഈ ഉപകരണം

HIGHLIGHTS

വൈദ്യുതി കുറച്ച് ഉപയോഗിക്കാൻ ഈ ഉപകരണം സഹായിക്കും.

സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റാണിത്

വീട് ഇനി സ്മാർട്ടാകും, ഒപ്പം ബജറ്റ് മാനേജ്മെന്റിനും ഇത് ഉത്തമം

വൈദ്യുതി ബിൽ കുറയ്ക്കാൻ ഒരു മാജിക്! Flipkartൽ നിന്ന് വാങ്ങൂ ഈ ഉപകരണം

ഇലക്‌ട്രിക് ബിൽ (Electricity bill) ഒരു ജീവിതഭാരമായി തോന്നാറുണ്ടോ? വൈദ്യുതി വിനിയോഗം എത്ര നിയന്ത്രിച്ചാലും മാസം തോറും കീശ കാലിയാകാനും കുടുംബ ബജറ്റ് അവതാളത്തിലാക്കാനും വൈദ്യുതി ബിൽ (Electricity bill) ധാരാളം. എന്നാൽ വൈദ്യുതി ഉപയോഗത്തെ നിയന്ത്രിക്കാൻ ചില മാസ്റ്റർ ടിപ്സുകൾ പ്രയോഗിച്ചാൽ മതി. അതായത്, വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നതും, വീട് മുഴുവനും പ്രകാശം നൽകുന്നതുമായ ചില കാര്യക്ഷമമായ ഉപകരണങ്ങൾ ഇതിന് സഹായിക്കും. 

Digit.in Survey
✅ Thank you for completing the survey!

കൂടുതൽ വാർത്തകൾ: Alexa ബെഡ്‌റൂമുകളിലും വാഷ്‌റൂമുകളിലും ഉപയോഗിക്കരുത്! കാരണമിതാണ്

അതായത്, വൈദ്യുതി ബിൽ ഫലപ്രദമായി കുറയ്ക്കുന്നതിനുള്ള ഒരു ഉപകരണത്തിന് ഇപ്പോൾ വിപണിയിൽ ജനപ്രീയമേറുന്നു. ഇത് ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിൽ സെറ്റ് ചെയ്യാവുന്നതാണ്. വീടിന്റെ ഒരു നിലയിലെങ്കിലും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഇത് സഹായിക്കും. 

എന്താണ് ഈ ഉപകരണം?

ഇന്ന് നമ്മൾ പറയാൻ പോകുന്ന ഉപകരണം ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ള ഒരു സോളാർ ലൈറ്റ് ആണ്. ഉപഭോക്താക്കൾക്ക് കുറഞ്ഞ ബജറ്റിൽ ഈ ലൈറ്റ് എളുപ്പത്തിൽ വാങ്ങാനും അവരുടെ വീട്ടിൽ ഉപയോഗിക്കാനും കഴിയും. ഈ ലൈറ്റിന്റെ ചില സവിശേഷതകൾ ആകഷണീയമാണ്. അതായത്, ഈ ലൈറ്റ് ഹൈടെക് ആണ്. കുറേയധികം ടെക്നിക്സുകൾ നിങ്ങൾക്ക് ഈ ലൈറ്റിന് പിന്നിൽ കാണാൻ സാധിക്കും.

വില എത്ര? എന്താണ് പ്രത്യേകത?

ഈ ലൈറ്റിങ്ങിനായി 2,519 രൂപ ചെലവഴിച്ചാൽ മതി. എന്നാൽ മാസം തോറുമുള്ള വൈദ്യുതി ഉപയോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. 2,150 രൂപയ്ക്ക് നിങ്ങൾക്ക് 6 യൂണിറ്റുകൾ വാങ്ങാം. ഈ ലൈറ്റിൽ, ഉപഭോക്താക്കൾക്ക് ഒരു സോളാർ പാനലും കൂടാതെ മോഷൻ സെൻസറും ബാറ്ററിയും ലൈറ്റ് സെൻസറും ലഭിക്കും.

ഈ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്. മറ്റൊരു സവിശേഷത ഇതിന് ഭാരം വളരെ കുറവാണ്. ഇത്തരമൊരു സാഹചര്യത്തിൽ, വീടിന്റെ ഏത് ഭാഗത്തും ഈ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ നിങ്ങൾക്ക് വീടിന്റെ പടികളിലും ഇത് ഫിറ്റ് ചെയ്യാനാകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo