റിയൽമിയുടെ പുത്തൻ മൊബൈൽ ഫോൺ റിയൽമി 10 4G വിൽപ്പനയ്ക്ക് എത്തുന്നു.
ദിവസങ്ങൾക്കുള്ളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തും.
ഫോണിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും അറിയാം.
ഓപ്പോ എന്ന ജനപ്രീയ ഫോണിന്റെ സബ്- ബ്രാൻഡായാണ് റിയൽമി ആരംഭിച്ചത്. പിന്നീട് ചൈനീസ് ടെക് ബ്രാൻഡായ റിയൽമി (Realme) സ്വന്തമായ ഒരു ബ്രാൻഡായി മാറുകയായിരുന്നു. പിന്നീട് മികച്ച ഫീച്ചറുകളിലൂടെ Realme ഇന്ത്യയുൾപ്പെടെ ആഗോളവിപണിയുടെ ശ്രദ്ധ നേടി. ഇപ്പോഴിതാ, റിയൽമിയുടെ പുത്തൻ മൊബൈൽ ഫോൺ റിയൽമി 10 4Gയുടെ ലോഞ്ചിനെ കുറിച്ചുള്ള അപ്ഡേറ്റുകളാണ പുറത്തുവരുന്നത്.
റിയൽമി 10 4ജി -Realme 10 4G ജനുവരി 9ന് ഉച്ചയ്ക്ക് 12:30ന് ലോഞ്ച് ചെയ്യുമെന്ന് പറയുന്നു. ഈ ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
SurveyRealme 10 4G സവിശേഷതകൾ
6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 90Hz റീഫ്രെഷ് റേറ്റുമായാണ് ഫോൺ വരുന്നത്. TSC കളർ ഗാമറ്റിന്റെ 98 ശതമാനം കവറേജ് ഡിസ്‌പ്ലേയ്ക്കുണ്ട്. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും റിയൽമിയിൽ വരുന്നു. ഫോണിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഡ്യുവൽ സിം (നാനോ) സ്ലോട്ടാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിപ്സെറ്റിലേക്ക് വന്നാൽ റിയൽമിയുടെ ഈ 4ജി ഫോണിന് മീഡിയടെക് ഹീലിയോ ജി 99 പ്രോസസറാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: വിവോ Y35m ഫെബ്രുവരിയിൽ ഇന്ത്യയിൽ വിപണിയിൽ
2എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറിനൊപ്പം 50 എംപിയുടെ സെൻസറും ഫോണിന്റെ പിന്നിൽ വരുന്നു. കൂടാതെ റിയൽമി 10 4ജിയ്ക്ക് പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണുള്ളത്. അതേസമയം, മുൻ ക്യാമറ 16 എംപിയുടേതാണ്.
റിയൽമി 10 4ജി ബാറ്ററിയും മറ്റ് ഫീച്ചറുകളും
ഫോണിന് 5,000 mAh ബാറ്ററിയും ഒപ്പം 33W SuperVOOC ഫാസ്റ്റ് ചാർജിങ്ങുമാണുള്ളത്. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോയിന്റ്, സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുമുണ്ട്.
Realme 10 4G വില
Realme 10 4G വില സംബന്ധിച്ച് നിലവിൽ ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ഇല്ല. ലോഞ്ച് ദിവസം കമ്പനിയുടെ എല്ലാ ഔദ്യോഗിക ചാനലുകളിലും വില വിവരങ്ങളും വെളിപ്പെടുത്തും. മാത്രമല്ല, ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിലും വിലയെ കുറിച്ച് വ്യക്തത നൽകുന്നതായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile