വെറും 7,499 സാംസങ്ങിന്റെ കിടിലൻ ഫോൺ വാങ്ങിയാലോ?
സാംസങ് ആരാധകർക്ക് ഇതാ സന്തോഷ വാർത്ത
സാംസങ് ഗാലക്സി എഫ്04 ഇന്ത്യയിൽ വിൽപ്പനയ്ക്ക്
ഫോൺ തുച്ഛമായ വിലയ്ക്ക് ലഭ്യമാകുന്നതിന് ഓഫറുകളും നിലവിലുണ്ട്
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും സാംസങ് ഫോണുകൾക്ക് (Samsung phones) വലിയ ആരാധകരാണുള്ളത്. അതിനാൽ തന്നെ കമ്പനിയുടെ ഓരോ പുത്തൻ മോഡലുകളുടെയും ലോഞ്ച് വാർത്തകൾ ആകാംക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്നു.
Surveyഇപ്പോഴിതാ, പുതിയതായി വരുന്ന വാർത്ത എന്തെന്നാൽ സാംസങ് ഗാലക്‌സി F04 (Samsung Galaxy F04) ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തുന്നു എന്നതാണ്. അതായത്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ, ജനുവരി 4ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ഫോൺ വിൽപ്പനയ്ക്ക് ഒരുങ്ങുന്നുവെന്ന് സാംസങ് സ്ഥിരീകരിച്ചു. മറ്റെല്ലാ എഫ്-സീരീസ് ഉപകരണങ്ങളും പോലെ, ഈ ഫോണും ഫ്ലിപ്പ്കാർട്ടിന്റെ എക്‌സ്‌ക്ലൂസീവ് ഉപകരണമായാണ് വിൽപ്പനയ്ക്ക് എത്തിക്കുക. താങ്ങാനാവുന്ന വിലയിൽ ഫോൺ വാങ്ങിക്കാമെന്നതും മികച്ച ക്യാമറ ഫീച്ചറുകൾ ഫോണിനുണ്ടെന്നതും സാംസങ് ഗാലക്സി എഫ്04ന് മികച്ച വിപണി കണ്ടെത്താൻ സഹായിക്കും.
സാംസങ് ഗാലക്സി F04
സാംസങ്ങിന്റെ ഈ പുതിയ മോഡലിന് ഏകദേശം 7,000 രൂപ ചിലവ് വരും. മുൻ റിപ്പോർട്ടുകൾ നോക്കുകയാണെങ്കിൽ, ഫോണിന്റെ വില ഏകദേശം 7,499 രൂപയാണെന്ന് പറയാം.
Samsung Galaxy F04 സവിശേഷതകൾ സൂചനകൾ പറയുന്നത്…
സാംസങ് ഗാലക്സിയുടെ ഈ പുതിയ മോഡലിന് 8 ജിബി റാം ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്. ഇതിന് 'റാം പ്ലസ്' ഓപ്ഷനോ വെർച്വൽ റാം ഫീച്ചറോ ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ പി 35 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
കൂടാതെ, ഫോണിൽ 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയും വാട്ടർ ഡ്രോപ്പ് നോച്ചും നൽകാനാകും. ബാറ്ററി വലിപ്പം 5000 mAh ആയിരിക്കും. എന്നാൽ, ഫോൺ അതിവേഗ ചാർജിങ്ങിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നതിൽ ഇപ്പോൾ വ്യക്തമല്ല. Galaxy F04-ന്റെ പിൻഭാഗത്ത്, നിങ്ങൾക്ക് 13MP പ്രധാന ക്യാമറയും 2MP ടോക്കൺ സെൻസറും ഉൾപ്പെടെയുള്ള ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കും. മുൻ ക്യാമറയ്ക്ക് അഥവാ സെൽഫി ക്യാമറയ്ക്ക് 5MP സെൻസർ ആണ് വരുന്നത്. സാംസങ് ഗാലക്സി എഫ്04 പ്രധാനമായി രണ്ട് നിറങ്ങളിൽ ലഭ്യമായേക്കും. ജേഡ് പർപ്പിൾ, ഓപൽ ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും സാംസങ്ങിന്റെ ഈ പുതുപുത്തൻ ഫോൺ വിപണിയിൽ എത്തുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile