ഏറ്റവുമധികം ആളുകൾ ലൈക്ക് ചെയ്‌ത ഇൻസ്റ്റഗ്രാം പോസ്റ്റ് മെസിയുടേത്.
നേരത്തെ ഒരു മുട്ടയുടെ പോസ്റ്റായിരുന്നു ഇൻസ്റ്റഗ്രാം റെക്കോഡിൽ ഉണ്ടായിരുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ലൈക്കിന് പുറമെ, സമൂഹമാധ്യമങ്ങളിൽ മെസി നേടിയത് നിരവധി റെക്കോഡുകൾ.
ആവേശം അതിർവരമ്പുകൾ കടന്ന് ഭൂഗോളം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കിയ ലോകകപ്പ് ഫൈനൽ.ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴ്പ്പെടുത്തി ലോകകപ്പിൽ മെസി(Messi)യും സേനയും മുത്തമിട്ട വിജയത്തിന്റെ ആവേശം ഇതുവരെയും അടങ്ങിയിട്ടില്ല. ലോകത്തിന്റെ പല കോണുകളിലും അർജന്റീന (Argentina) ആരാധകർ തങ്ങളുടെ ആഹ്ളാദം ആഘോഷമാക്കുകയാണ്.
ഫിഫ ലോകകപ്പ് (FIFA World Cup 2022) വിജയത്തിന് പിന്നാലെ നിരവധി റെക്കോഡുകളാണ് കാൽപ്പന്ത് കളിയുടെ മിശിഹാ എന്നറിയപ്പെടുന്ന ലിയോണൽ മെസി (Lionel Messi) സ്വന്തമാക്കുന്നത്. ഒപ്പം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉൾപ്പെടെയുള്ള ചില റെക്കോഡുകൾ കൂടി തിരുത്തി എഴുതുകയാണ് മെസി.
Surveyഇൻസ്റ്റഗ്രാമിലും മെസിയ്ക്ക് റെക്കോഡ്
മൈതാനത്തെ റെക്കോഡ് നേട്ടം പോലെ സമൂഹമാധ്യമങ്ങളിലും ലിയോണൽ മെസി ഹിറ്റാകുകയാണ്. ഏറ്റവുമധികം ആളുകൾ ലൈക്ക് ചെയ്‌ത ഇൻസ്റ്റഗ്രാം പോസ്റ്റ് (most-liked Instagram post) ഇനി മിശിഹായ്ക്ക് മാത്രം സ്വന്തം. ലോകകപ്പ് വിജയത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ മെസി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചത്. മണിക്കൂറുകൾക്കകം 57 ദശലക്ഷത്തിൽ അധികം ലൈക്കുകളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചത്. നേരത്തെ, മെസിക്കൊപ്പം ചെസ് കളിക്കുന്ന റൊണാൾഡോയുടെ ചിത്രം റൊണാൾഡോ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇതും ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് കൈവരിച്ചിരുന്നു. എന്നാൽ 41 ലക്ഷത്തിൽ കൂടുതൽ ലൈക്കുകൾ ലഭിച്ച ഈ പോസ്റ്റിനെയും മെസിയുടെ പുതിയ പോസ്റ്റ് മറികടന്നു.
ഫിഫ ലോകകപ്പ് നേടിയ ശേഷം തന്റെ കുടുംബത്തിനും ആരാധകർക്കും നന്ദി അറിയിക്കുന്ന പോസ്റ്റാണ് റെക്കോഡ് നേട്ടം സൃഷ്ടിച്ചത്. ലിയോണൽ മെസി ലോകകപ്പ് ഉയർത്തുന്നതും, ട്രോഫിയിൽ ചുംബിക്കുന്നതും, മത്സരത്തിന് ശേഷമുള്ള ചില ആഘോഷ നിമിഷങ്ങളും, ഫിഫ പോഡിയത്തിൽ അർജന്റീനിയൻ ടീമിനൊപ്പമുള്ള ആവേശത്തിന്റെ ഫോട്ടോകളുമാണ് മെസി പോസ്റ്റ് ചെയ്തത്.
'ചാമ്പ്യൻസ് ഓഫ് ദി വേൾഡ്!!!!!!! എത്രയോ തവണ ഞാൻ സ്വപ്നം കണ്ടു, ഇപ്പോഴും വീഴാതിരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…… എന്റെ കുടുംബത്തിനും, എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും, ഞാൻ നന്ദി അറിയിക്കുന്നു.' ഒപ്പം തന്റെ രാജ്യത്തോടുള്ള ആദരവിനെ കുറിച്ചും അർജന്റീന ടീമംഗങ്ങളോടുള്ള സ്നേഹത്തെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയിരുന്നത് വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. എന്നാൽ, ഏറ്റവും കൂടുതൽ ലൈക്കും ഏറ്റവും വേഗത്തിൽ ലൈക്കും നേടിയ അപൂർവ നേട്ടം കൂടിയാണ് ഫുട്ബോൾ മിശിഹാ സ്വന്തമാക്കിയിരിക്കുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile